For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹര്‍ഷിത്തിനെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്!! ശ്രീകാന്തും അശ്വിനും എവിടെ? ഗംഭീറാണ് ശരി

അഡ്‌ലെയ്ഡ്: ഇന്ത്യന്‍ ടീമിലെ നിലവിലെ താരങ്ങളില്‍ ഏറ്റവുമധികം വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടുന്നയാള്‍ ആരെന്നു ചോദിച്ചാല്‍ ഉത്തരം ഹര്‍ഷിത് റാണയെന്നായിരിക്കും. ദേശീയ ടീമില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്നതു കാരണമാണ് അദ്ദേഹം ഏറ്റവുമധികം ട്രോള്‍ ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. കോച്ച് ഗൗതം ഗംഭീറിന്റെ പ്രത്യേക താല്‍പ്പര്യം കൊണ്ടു മാത്രമാണ് ഹര്‍ഷിത് ഇപ്പോഴും ടീമിലുള്ളതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കാറുണ്ട്.

എന്നാല്‍ ഒരൊറ്റ ഇന്നിങ്‌സിലൂടെ വിമര്‍ശകരുടെയെല്ലാം വായടിപ്പിച്ചിരിക്കുകയാണ് ഹര്‍ഷിത്. ഓസ്‌ട്രേലിയക്കെതിരേയുള്ള നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ വാലറ്റത്ത് ഇറങ്ങിയാണ് മികച്ച ഫിനിഷിങിലൂടെ തന്നെ പുച്ഛിച്ചവര്‍ക്കു ബാറ്റ് കൊണ്ടു താരം മറുപടി നല്‍കിയത്. 240 പോലും കടക്കില്ലെന്നു കരുതിയ ഇന്ത്യന്‍ ടോട്ടല്‍ 264 വരെ എത്തിച്ചതിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും ഹര്‍ഷിത്തിന് തന്നെയാണ്.

HARSHIT RANA

ഹര്‍ഷിത്തിന്റെ ഇന്നിങ്‌സ്

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ വിജയിക്കാവുന്ന സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് ഹര്‍ഷിത് റാണയ്ക്കുണ്ട്. 18 ബോളില്‍ പുറത്താവാതെ 24 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. മൂന്നു ഫോറുകള്‍ ഇതിലുള്‍പ്പെടും. 133.33 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെയാണിത്. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവുമുയര്‍ന്ന പ്രഹരശേഷിയുള്ളതും അദ്ദേഹത്തിനു തന്നെ.

45ാം ഓവറില്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ (8) പുറത്താവലിനു ശേഷമാണ് ഹര്‍ഷിത് ക്രീസിലെത്തിയത്. അപ്പോള്‍ ടീം ടോട്ടല്‍ എട്ടിന് 226 റണ്‍സെന്ന നിലയിലായിരുന്നു. ഹര്‍ഷിത്തും അര്‍ഷ്ദീപ് സിങും ക്രീസില്‍ നില്‍ക്കവെ ഇന്ത്യ 250 കടക്കില്ലെന്നു ആരാധകര്‍ ഭയന്ന നിമിഷം, എന്നാല്‍ അര്‍ഷ്ദീപിനെ കൂട്ടുപിടിച്ച് ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെ പോലെ ഹര്‍ഷിത് ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു.

ഒമ്പതാം വിക്കറ്റില്‍ 29 ബോളില്‍ 37 റണ്‍സാണ് ഈ ജോടി ടീം ടോട്ടലിലേക്കു ചേര്‍ത്തത്. ഇതോടെ ഇന്ത്യ ആഗ്രഹിച്ചതു പോലെ 260 പ്ലസ് ടോട്ടലും പടുത്തുയര്‍ത്താന്‍ സാധിക്കുകയായിരുന്നു. വാലറ്റത്ത് ബാറ്റിങില്‍ തനിക്കു എന്തു ചെയ്യാന്‍ സാധിക്കുമെന്നു ഹര്‍ഷിത് ഈ കളിയില്‍ കാണിച്ചു തരികയും ചെയ്തു.

45ാം ഓവറിലായിരുന്നു ഹര്‍ഷിത് ക്രീസിലെത്തിയത്. ആദ്യത്തെ ഒമ്പതു ബോളില്‍ അഞ്ചു റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. എന്നാല്‍ സ്റ്റാര്‍ സ്പിന്നറായ ആദം സംപയെറിഞ്ഞ 47ാം ഓവറില്‍ ഹര്‍ഷിത് ഗിയര്‍ മാറ്റി.

ആദ്യത്തെ ബോളില്‍ എക്‌സ്‌ട്രാ കവര്‍ ഏരിയയിലൂടെ കിടിലനൊരു ബൗണ്ടറി. അടുത്ത ബോള്‍ ബാക്ക്ഫൂട്ടില്‍ കളിച്ച് ഹര്‍ഷിത് മറ്റൊരു ബൗണ്ടറി കൂടി പായിച്ചു. ഇത്തവണ ബാക്ക്‌വേര്‍ഡ് പോയിന്റിനും ഷോര്‍ട്ട് തേര്‍ഡ്മാനിലും ഇടയിലൂടെയാണ് താരം ബോളിനെ അതിര്‍ത്തി കടത്തിയത്.

ഇതുകൊണ്ടും ഹര്‍ഷിത് നിര്‍ത്തിയില്ല. സാംപയെയും ഓസീസ് ടീമിനെയും സ്തബ്ധരാക്കി അഞ്ചാമത്തെ ബോളില്‍ വീണ്ടുമൊരു ഫോര്‍. ഇത്തവണ മികച്ചൊരു കട്ട്‌ഷോട്ടാണ് അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും കണ്ടത്. ഇതോടെ ഈ ഓവറില്‍ മാത്രം ഇന്ത്യന്‍ സ്‌കോറിലേക്കു വന്നത് 16 റണ്‍സാണ്.

HARSHIT RANA

Screenshot/Jio Hotstar

ഹര്‍ഷിത്തിന് പ്രശംസ

സോഷ്യല്‍ മീഡിയയില്‍ ഹര്‍ഷിത് റാണയുടെ ബാറ്റിങ് പ്രകടനത്തെ ആരാധകര്‍ പ്രശംസിച്ചിരിക്കുകയാണ്. 'ഹര്‍ഷിത് റാണയെ ഇത്രയും നാള്‍ വിമര്‍ശിച്ചവര്‍ എവിടെ? മികച്ചൊരു ഓള്‍റൗണ്ടറായി മാറാന്‍ തനിക്കു സാധിക്കുമെന്നു ഈ കളിയില്‍ അദ്ദേഹം തെളിയിച്ചു. ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരേക്കാളും നന്നായിട്ടാണ് ആദം സാംപയെ ഹര്‍ഷിത് നേരിട്ടത്'.

'ഹര്‍ഷിത് റാണയുടെ കാര്യത്തില്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ തന്നെയാണ് ശരി. പരമാവധി അവസരങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കേണ്ട താരമാണ് അദ്ദേഹം. ഓസ്‌ട്രേലിയക്കെതിരേ ഹര്‍ഷിത്തിന്റെ ബാറ്റിങ് വളരെ മികച്ചതു തന്നെയാണ്. മിച്ചെല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ആദം സാംപയുമടങ്ങുന്ന ലോകോത്തര ബാറ്റിങ് നിരയ്‌ക്കെതിരേ ഡെത്ത് ഓവറില്‍ ഈ തരത്തില്‍ ബാറ്റ് ചെയ്യുക എളുപ്പമല്ല'.

'ഹര്‍ഷിത് റാണയെ നിരന്തരം വിമര്‍ശിക്കുകയും സ്ഥാനം ചെയ്യാറുമുള്ള കെ ശ്രീകാന്തിനും ആര്‍ അശ്വിനുമുള്ള മറുപടി കൂടിയാണ് ഈ മല്‍സരത്തിലെ ബാറ്റിങ് പ്രകടനം. ടീമില്‍ ഇനിയും താന്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെനനും ഹര്‍ഷിത് തെളിയിച്ചു'- എന്നിങ്ങനെയാണ് വിവിധ പ്രതികരണങ്ങള്‍.

Story first published: Thursday, October 23, 2025, 14:24 [IST]
Other articles published on Oct 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+