Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: മഴ തുടര്‍ന്നേക്കും, ഇന്ത്യക്ക് ചങ്കിടിപ്പ്! ഡബ്ല്യുറ്റിസി ഫൈനല്‍ മോഹം പൊലിയുമോ?

ബ്രിസ്ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ ആദ്യത്തെ രണ്ട് മത്സരങ്ങളും പൂര്‍ത്തിയാവുമ്പോള്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. ഇന്ത്യ പെര്‍ത്തില്‍ ജയിച്ചപ്പോള്‍ അഡ്‌ലെയ്ഡില്‍ ഓസീസ് ശക്തമായ തിരിച്ചുവരവ് നടത്തി. ഇതോടെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായി മാറി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് വരുന്ന മൂന്ന് മത്സരങ്ങള്‍ ജയിക്കേണ്ടത് അത്യാവശ്യമാണ്.

എന്നാല്‍ മൂന്നാം ടെസ്റ്റ് ആരംഭിച്ച ആദ്യ ദിവസം തന്നെ മഴ വില്ലനായെത്തിയിരിക്കുകയാണ്. ഗാബ ടെസ്റ്റിന്റെ ആദ്യ ദിനം 13.2 ഓവര്‍ മാത്രമാണ് മത്സരം നടന്നത്. ഓസ്‌ട്രേലിയ വിക്കറ്റ് പോവാതെ 28 റണ്‍സെന്ന നിലയിലാണുള്ളത്. വരുന്ന ദിവസങ്ങളും മഴ വില്ലനായി മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. അങ്ങനെ വന്നാല്‍ ഗാബ ടെസ്റ്റ് സമനിലയിലാവാനുള്ള എല്ലാ സാധ്യതകളുമുണ്ട്. മൂന്നാം ടെസ്റ്റ് സമനിലയായാല്‍ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതയെ അത് എങ്ങനെ ബാധിക്കും?. പരിശോധിക്കാം.

അവസാന രണ്ട് ടെസ്റ്റ് ജയിക്കണം

മൂന്നാം ടെസ്റ്റ് സമനിലയായാലും ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാനുള്ള അവസരമുണ്ട്. വരുന്ന ദിവസവും മഴക്കളി തുടര്‍ന്നാല്‍ മത്സരം സമനിലയിലേക്കെത്താനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ ഇരു ടീമും പോയിന്റ് പങ്കിടുന്ന സാഹചര്യവുമുണ്ടാവും. ഈ മത്സരം സമനിലയായാലും ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ജയിക്കാനായാല്‍ ഇന്ത്യക്ക് ഫൈനലിലെത്താന്‍ സാധിക്കും. ദക്ഷിണാഫ്രിക്ക ഫൈനല്‍ സീറ്റുറപ്പിച്ചതിനാല്‍ ഓസ്‌ട്രേലിയയെ മറികടന്ന് ഇന്ത്യക്ക് ഫൈനലിലെത്താനാവും.

ഇന്ത്യ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ രണ്ട് മത്സരങ്ങള്‍ സമനില നേടുകയും ഒരു ജയം നേടുകയും ചെയ്താല്‍ 2-1ന് പരമ്പര നേടാന്‍ സാധിക്കും. ഇത് ഇന്ത്യക്ക് നേരിട്ട് ഫൈനല്‍ യോഗ്യത നേടിക്കൊടുക്കില്ല. മറിച്ച് ശ്രീലങ്ക ഓസ്‌ട്രേലിയയെ ഒരു മത്സരത്തില്‍ തോല്‍പ്പിക്കേണ്ടതായുമുണ്ട്. മൂന്നാം മത്സരം സമനിലയാവുകയും ഓസ്‌ട്രേലിയ ശേഷിക്കുന്ന രണ്ട് മത്സരത്തില്‍ ഏതെങ്കിലും ഒരു മത്സരം ജയിക്കുകയും ചെയ്താല്‍ പരമ്പര 2-2 എന്ന നിലയിലാവും.

ഈ സാഹചര്യത്തില്‍ പാകിസ്താന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പര വിജയിക്കാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമായിരിക്കും. എന്തായാലും മൂന്നാം ടെസ്റ്റ് സമനിലയായാല്‍ അടുത്ത രണ്ട് മത്സരങ്ങളും ഇന്ത്യക്ക് ജയിക്കാനാവാത്ത പക്ഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കുകയെന്നത് കടുപ്പമാണെന്ന് തന്നെ പറയാം.

india cricket

ഗാബയില്‍ ഇന്ത്യക്ക് ജയം കടുപ്പം

ഗാബ ഓസ്‌ട്രേലിയയുടെ ശക്തി കേന്ദ്രമായ മൈതാനമാണ്. ഇവിടെ ജയിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രയാസമാണ്. ഇതിനിടെയാണ് മഴ വില്ലനായി എത്തിയിരിക്കുന്നത്. ടോസ് നേടിയ ഇന്ത്യ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചതും മണ്ടന്‍ തീരുമാനമായി. ആദ്യത്തെ രണ്ട് ദിവസം പിച്ചില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇക്കാര്യം മുന്‍ താരങ്ങളടക്കം ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്നാല്‍ നേരത്തെ ഗാബയില്‍ പിന്തുടര്‍ന്ന് ജയിച്ച ആത്മവിശ്വാസത്തിലാണ് ഇപ്പോള്‍ ഇന്ത്യ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചത്. ഇത് ടീമിന് ഗുണകരമായിരിക്കില്ലെന്ന് തന്നെ വിലയിരുത്താം. സമീപകാലത്തെ ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനം നോക്കുമ്പോള്‍ സ്ഥിരതയും ഫോമും വലിയ പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ ഗാബയില്‍ വരുന്ന ദിവസങ്ങള്‍ കളി നടന്നാലും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്ന കാര്യം ഉറപ്പാണ്.

സീനിയേഴ്‌സ് ഫോം കണ്ടെത്തണം

ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കണമെങ്കില്‍ സീനിയര്‍ താരങ്ങള്‍ ഫോമിലേക്കെത്തേണ്ടത് അത്യാവശ്യമാണ്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് താളം കണ്ടെത്താന്‍ സാധിക്കണം. അനുഭവസമ്പന്നനായ വിരാട് കോലിയും വലിയ സ്‌കോര്‍ നേടേണ്ടതായുണ്ട്. ഇരുവരുടേയും പ്രകടനം മെച്ചപ്പെടാത്ത പക്ഷം ഇന്ത്യക്ക് ജയം കടുപ്പമായിരിക്കും. യുവതാരങ്ങളെല്ലാം പ്രതിഭാശാലികളാണ്. എന്നാല്‍ ഇവര്‍ക്ക് സ്ഥിരത കാട്ടാനാവാത്തതും ഇന്ത്യക്ക് തലവേദനയാണ്.

Story first published: Saturday, December 14, 2024, 14:45 [IST]
Other articles published on Dec 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+