For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: വെറും 25 മിനിറ്റ്, കളി മാറ്റി മറിച്ച് ഓസീസ്!! ഇന്ത്യയെ കമ്മിന്‍സ് പൂട്ടിയതെങ്ങനെ?

അഡ്‌ലെയ്ഡ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാമങ്കം ആവേശകരമായി പുരോഗമിക്കുകയാണ്. പിങ്ക് ബോള്‍ ടെസ്റ്റിലാണ് അഡ്‌ലെയ്ഡ് ഓവലില്‍ ഇന്ത്യയും ഓസീസും പോരടിക്കുന്നത്. ആദ്യദിനം ഒരു ഘട്ടത്തില്‍ ഇന്ത്യ കളിയില്‍ പിടിമുറുക്കുമെന്നു തോന്നിച്ചെങ്കിലും വെറും 25 മിനിറ്റിനുള്ളില്‍ കളി മാറ്റി മറിച്ചിരിക്കുകയാണ് ഓസീസ്. ഇതിനു അവരെ സഹായിച്ചതാവട്ടെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ മാരക തന്ത്രവുമായിരുന്നു.

നാലു വിക്കറ്റിനു 82 റണ്‍സെന്ന നിലയിലാണ് ഇന്ത്യന്‍ ടീം ലഞ്ച് ബ്രേക്കിനു പിരിഞ്ഞത്. ഒരു സമയത്തു ഒരു വിക്കറ്റിനു 82 റണ്‍സിനു ഇന്ത്യക്കു ബ്രേക്കിനു പിരിയാന്‍ സാധിച്ചേനെ. എന്നാല്‍ കംഗാരുപ്പട ഇന്ത്യയുടെ ആധിപത്യം തകര്‍ത്ത് ടെസ്റ്റിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. ഓസീസ് ടീം എങ്ങനെയാണ് കളി മാറ്റിയതെന്നു നോക്കാം.

AUSTRALIAN TEAM

കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സി

ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ കിടു ക്യാപ്റ്റന്‍സിയാണ് ഒരു ഘട്ടത്തില്‍ ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ ടീമിനെ ബാക്ക്ഫൂട്ടിലാക്കിയത്. 18ാം ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിനു 67 റണ്‍സെന്ന നിലയിലായിരുന്നു. 35 റണ്‍സുമായി കെഎല്‍ രാഹുലും 30 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമായിരുന്നു അപ്പോള്‍ ക്രീസില്‍.

സ്പിന്നര്‍ നതാന്‍ ലയണാണ് 18ാം ഓവര്‍ ബൗള്‍ ചെയ്ത്. ആറു റണ്‍സും അദ്ദേഹം വിട്ടുകൊടുത്തു. കമ്മിന്‍സും ബോളണ്ടുമാണ് മധ്യ ഓവറുകളില്‍ കൂടുതലായും ബൗള്‍ ചെയ്തു കൊണ്ടിരുന്നത്. എന്നാല്‍ 19ാം ഓവറില്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെ കമ്മിന്‍സ് തിരികെ വിളിക്കുകയായിരുന്നു. കളിയിലെ ടേണിങ് പോയിന്റായി മാറിയതുും ഇതു തന്നെയാണ്.

19ാമത്തെ ഓവറിലെ നാലാമത്തെ ബോളില്‍ രാഹുലിനെ (37) മടക്കി സ്റ്റാര്‍ക്ക് ഓസീസ് ടീമിനു കാത്തിരുന്ന ബ്രേക്ക്ത്രൂ സമ്മാനിക്കുകയും ചെയ്തു. ഇന്ത്യയുടെ പതനം തുടങ്ങുന്നതും ഇതോടെയാണ്. സ്ലിപ്പില്‍ നതാന്‍ മക്സ്വിനീയാണ് മികച്ചൊരു ക്യാച്ചിലൂടെ രാഹുലിനെ മടക്കിയത്. തുടര്‍ന്ന് വിരാട് കോലിയാണ് ക്രീസിലെത്തിയത്. അടുത്ത ഓവറില്‍ ലയണിനു പകരം ബോളണ്ടിനെയും കൊണ്ടു വന്ന് കമ്മിന്‍സ് ബൗളിങിനു മൂര്‍ച്ച കൂട്ടി.

KL RAHUL

21ാം ഓവറില്‍ സ്റ്റാര്‍ക്ക് ഇന്ത്യക്കു നീണ്ടും പ്രഹരമേല്‍പ്പിച്ചു. അവസാനം കളിച്ച ഇന്നിങ്‌സിലെ സെഞ്ച്വറി വീരനായ കോലിയെ (7) ആദ്യത്തെ ബോളില്‍ തന്നെ സ്റ്റാര്‍ക്ക് പുറത്താക്കുകയായിരുന്നു. രണ്ടാമത്തെ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്താണ് അദ്ദേഹത്തെ പിടികൂടിയത്. ഇതോടെ ഇന്ത്യ മൂന്നിന് 77 റണ്‍സെന്ന നിലയിലാവുകയും ചെയ്തു. അടുത്ത ഓവറിലെ ആദ്യ ബോളില്‍ ഇന്ത്യക്കു നാലാമത്തെ വിക്കറ്റും നഷ്ടമായി.

ക്രീസില്‍ നിലയുറപ്പിച്ച ശുഭ്മന്‍ ഗില്ലിനെ (31) ബോളണ്ടാണ് മടക്കിയത്. പിച്ച് ചെയ്ത് സ്വിങ് ചെയ്ത് അകത്തേക്കു വന്ന ബോള്‍ ഗില്ലിന്റെ പാഡില്‍ പതിക്കുകയായിരുന്നു. അംപയര്‍ എല്‍ബിഡബ്ല്യു വിളിച്ചപ്പോള്‍ റിവ്യു വേണ്ടെന്നു വച്ച് താരം ക്രീസ് വിടുകയും ചെയ്തു. ഇതോടെ ഇന്ത്യ നാലിനു 81 റണ്‍സിലേക്കും കൂപ്പുകുത്തി.

വെറും 25 മിനിറ്റിനിടെയാണ് ഈ സംഭവങ്ങളെല്ലം നടന്നത്. ഇന്ത്യന്‍ സമയം 11 മണി വരെ ഇതു ഇന്ത്യയുടെ സെഷനായിരുന്നു. കാരണം രണ്ടാം വിക്കറ്റില്‍ രാഹുല്‍ -ഗില്‍ ജോടി മികച്ച കൂട്ടുകെട്ടുമായി മുന്നേറിയ സമയമായിരുന്നു അത്. എന്നാല്‍ 11.25 ആവുമ്പോഴേക്കും ഓസ്‌ട്രേലിയയുടെ സെഷനായി മാറുകയും ചെയ്തു. കാരണം വെറും 12 റണ്‍സിനിടെയാണ് രാഹുല്‍, ഗില്‍, കോലി എന്നിവരുടെയല്ലാം വിക്കറ്റുകള്‍ ഇന്ത്യ കളഞ്ഞു കുളിച്ചത്. ഇതിന്റെ കാരണക്കാരനാവട്ടെ സ്റ്റാര്‍ക്കുമായിരുന്നു.

Story first published: Friday, December 6, 2024, 12:57 [IST]
Other articles published on Dec 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+