Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഒന്നാമങ്കത്തിന് രോഹിത്തും ഗില്ലുമില്ല, പകരം ഇതാ 3 കിടു ലൈനപ്പ്!! ബെസ്റ്റേത്?

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരേ ഈ മാസം 22ന് പെര്‍ത്തില്‍ ആരംഭിക്കാനിരിക്കുന്ന ഒന്നാം ടെസ്റ്റില്‍ നായകന്‍ രോഹിത് ശര്‍മയും യുവ താരം ശുഭ്മന്‍ ഗില്ലും കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഭാര്യയുടെ രണ്ടാമത്തെ പ്രസവത്തെ തുടര്‍ന്നാണ് ആദ്യ ടെസ്റ്റില്‍ നിന്നും രോഹിത്ത് മാറി നില്‍ക്കുന്നതെങ്കില്‍ കൈവിരലിനേറ്റ പരിക്കാണ് ഗില്ലിനു തിരിച്ചടിയായിരിക്കുന്നത്.

രോഹിത്തിന്റെയും ഗില്ലിന്റെയും അഭാവം കാരണം ടോപ്പ് ത്രീയില്‍ ഇന്ത്യക്കു വലിയ അഴിച്ചുപണി തന്നെ ആവശ്യമായിരിക്കുകയാണ്. രോഹിത്തിനു പകരം മികച്ചൊരു ഓപ്പണറെയും ഗില്ലിന്റെ അഭാവത്തില്‍ മൂന്നം നമ്പറിലേക്കു മറ്റൊരാളെയും കണ്ടെത്തിയേ തീരൂ. ഈ റോളുകളിലേക്കു പല ഓപ്ഷനുകളും നിലവില്‍ ഇന്ത്യക്കു മുന്നിലുണ്ട്. രോഹിത്തും ഗില്ലുമില്ലാതെ മൂന്നു വ്യത്യസ്ത പ്ലെയിങ് കോമ്പിനേഷനുകള്‍ പെര്‍ത്തിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കു പരീക്ഷിക്കാം. ഇതു ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ROHIT SHARMA- SHUBMAN GILL

ആദ്യത്തെ കോമ്പിനേഷന്‍

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ആദ്യ ടെസ്റ്റില്‍ യശസ്വി ജയ്‌സ്വാളിന്റെ ഓപ്പണിങ് പങ്കാളിയായി പുതുമുഖതാരം അഭിമന്യു ഈശ്വരനെ കളിപ്പിക്കുകയെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള ആദ്യ ഓപ്ഷന്‍. ശുഭ്മന്‍ ഗില്ലിനു പകരം മൂന്നാം നമ്പറില്‍ പരിചയസമ്പന്നനായ കെഎല്‍ രാഹുലിനെയും കളിപ്പിക്കാം. ഈ ലൈനപ്പാണെങ്കില്‍ വിരാട് കോലിയുടെ സ്ഥിരം പൊസിഷനായ നാലാം നമ്പറില്‍ മാറ്റം വരുത്തേണ്ട ആവശ്യവുമില്ല.

തുടര്‍ന്നുള്ള പൊസിഷനുകളില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയും ധ്രുവ് ജുറേലിനെയും കളിപ്പിക്കാം. ജുറേലും സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറാണെങ്കിലും ഈ കളിയില്‍ അദ്ദേഹത്തിനു ബാറ്റിങ് ദൗത്യം മാത്രമേയുണ്ടാവൂ. ജുറേല്‍ വന്നാല്‍ പുറത്തിരിക്കുക സര്‍ഫറാസ് ഖാനായിരിക്കും.

ബൗളിങില്‍ നാലു പേസര്‍മാരുള്‍പ്പെടുന്ന കോമ്പിനേഷനെയാവും ഇന്ത്യ പരീക്ഷിക്കുക. നായകന്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജ്, ആകാശ്ദീപ്, സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയാവും പേസ് കൈകാര്യം ചെയ്യുക. രവീന്ദ്ര ജഡേജയായിരിക്കും ഏക സ്പിന്നര്‍.

പ്ലെയിങ് 11- യശസ്വി ജയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, കെഎല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ, നിതീഷ് റെഡ്ഡി, ആകാശ്ദീപ്, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്.

രണ്ടാമത്തെ കോമ്പിനേഷന്‍

പെര്‍ത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ ടീം കോമ്പിനേഷന്‍ നോക്കിയാല്‍ യശസ്വി ജയ്‌സ്വാളിന്റെ ഓപ്പണിങ് ജോടിയാവുക കെഎല്‍ രാഹുലായിരിക്കും. യുവതാരം ധ്രുവ് ജുറേലായിരിക്കും മൂന്നാം നമ്പറിലെത്തുക. സ്‌പെഷ്യലിസ്റ്റ് ബാറ്ററായി മികച്ച പ്രകടങ്ങള്‍ നടത്താന്‍ സാധിക്കുന്നയാളാണ് ജുറേല്‍.

നേരത്തേ ഇന്ത്യ എയ്ക്കു വേണ്ടി രണ്ടിന്നിങ്‌സുകളിലും താരം ഫിഫ്റ്റി പ്ലസ് സ്‌കോറുകളും കുറിച്ചിരുന്നു. ജുറേല്‍ മൂന്നാമനായാല്‍ സര്‍ഫറാസിനെയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും.

പ്ലെയിങ് 11- യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, ധ്രുവ് ജുറേല്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍, ആകാശ് ദീപ്, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്.

DHRUV JUREL

മൂന്നാം കോമ്പിനേഷന്‍

ഇന്ത്യയുടെ മൂന്നാമത്തെ ടീം കോമ്പിനേഷനിലേക്കു വന്നാല്‍ യശസ്വി ജയ്‌സ്വാളും കെഎല്‍ രാഹുലും തന്നെയായിരിക്കും ഓപ്പണര്‍മാരായി കളിക്കുക. എന്നാല്‍ മൂന്നാം നമ്പറില്‍ ദേവ്ദത്ത് പടിക്കലായിരിക്കും ബാറ്റ് വീശുക. വ്യത്യസ്ത പൊസിഷനുകളില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റില്‍ വളരെ മികച്ച റെക്കോര്‍ഡും ദേവ്ദത്തിനുണ്ട്.

നാലാം നമ്പറില്‍ വിരാട് കോലി തന്നെ തുടരുമ്പോള്‍ റിഷഭ് പന്ത് അഞ്ചാമനയായും ധ്രുവ് ജുറേല്‍ ആറാമനായും കളിക്കും. അപ്പോള്‍ സര്‍ഫറാസ് ഖാനാണ് സ്ഥാനം നഷ്ടമാവുക. ടീമിന്റെ ലൈനപ്പില്‍ മറ്റു മാറ്റങ്ങളൊന്നും വരില്ല.

പ്ലെയിങ് 11- യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍, ആകാശ് ദീപ്, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്.

Story first published: Monday, November 18, 2024, 20:41 [IST]
Other articles published on Nov 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+