Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കൈയാങ്കളി, വാക്കേറ്റം, വെല്ലുവിളി, വീണ്ടും തീപാറും; മറക്കാനാവാത്ത താര പോരാട്ടങ്ങളിതാ

പെര്‍ത്ത്: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്ക് 22ന് പെര്‍ത്തില്‍ തുടക്കമാവുകയാണ്. കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയയുടെ മടയില്‍ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യ ഇത്തവണ ഹാട്രിക് നേട്ടമാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ നാട്ടില്‍ കിവീസിനോട് നാണംകെട്ടുവരുന്ന ഇന്ത്യക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. സൂപ്പര്‍ താരങ്ങളോടെയാണ് ഇത്തവണയും ഇന്ത്യ ഇറങ്ങുന്നത്.

എന്നാല്‍ പരിക്കും മോശം ഫോമും ഇന്ത്യയെ പിന്നോട്ടടിക്കുകയാണ്. എന്തായാലും വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കൊണ്ട് ഏറ്റവും ശ്രദ്ധേയമായി മാറാന്‍ ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പരക്ക് സാധിച്ചിട്ടുണ്ട്. രണ്ട് ശക്തമായ ടീമുകള്‍ തമ്മിലുള്ള മത്സരമായതിനാല്‍ ഇന്ത്യ-ഓസീസ് പോരാട്ടങ്ങള്‍ക്ക് എന്നും പ്രത്യേക വീറും വാശിയുമാണുള്ളത്.

ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോഴെല്ലാം വാശിയേറിയ വാക് പോരാട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ മറക്കാനാവാത്ത ചില വാക് പോരാട്ടങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

വിരാട് കോലി-മിച്ചല്‍ ജോണ്‍സന്‍

ഇന്ത്യയുടെ സൂപ്പര്‍ താരമായ വിരാട് കോലിയും ഓസീസ് സൂപ്പര്‍ പേസറായ മിച്ചല്‍ ജോണ്‍സനും തമ്മിലുള്ള പോരാട്ടം മറക്കാനാവാത്തതാണ്. ഇടം കൈയന്‍ പേസറായ ജോണ്‍സന്‍ കോലിയെ പ്രകോപിപ്പിക്കാന്‍ താരത്തിന്റെ കൈക്ക് നേരെ പന്തെറിഞ്ഞു. കോലി പ്രതിരോധിച്ച പന്തില്‍ അനാവശ്യമായായിരുന്നു ജോണ്‍സന്റെ ത്രോ. ഇതില്‍ ജോണ്‍സന്‍ ക്ഷമ പറഞ്ഞെങ്കിലും കോലി തൊട്ടടുത്ത പന്ത് ബൗണ്ടറി കടത്തിയാണ് മറുപടി നല്‍കിയത്. ബൗണ്ടറി പായിച്ച് മറുപടി നല്‍കിയ ശേഷം ജോണ്‍സനുമായി കോലി വാക്കേറ്റവും നടത്തി. ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പരക്കിടെയിലെ മറക്കാനാവാത്ത സ്ലെഡ്ജിങ്ങുകളിലൊന്നാണിത്.

റിഷഭ് പന്ത്-ടിം പെയ്ന്‍

ഓസീസ് മുന്‍ നായകനായ ടിം പെയ്‌നും ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ റിഷഭ് പന്തും തമ്മിലുള്ള സ്ലെഡ്ജിങ്ങും രസകരമായതാണ്. പെയ്ന്‍ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ താല്‍ക്കാലിക നായകനെന്ന് വിളിച്ച് റിഷഭ് പരിഹസിച്ചതും പിന്നീട് റിഷഭ് ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ വിക്കറ്റ് കീപ്പറായ പെയ്ന്‍ മറുപടി നല്‍കിയതുമെല്ലാം ഈ വാക് പോരാട്ടത്തെ വൈറലാക്കി. പെയ്‌ന്റെ കുട്ടിയെ എടുത്തുന്നിന്ന് ഓസീസ് നായകന്റെ ട്രോളുകള്‍ക്ക് വ്യത്യസ്തമായ രീതിയില്‍ മറുപടി നല്‍കാനും റിഷഭിന് സാധിച്ചു. എന്നാല്‍ ഇത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഉള്‍ക്കൊണ്ടുകൊണ്ടുളള രസകരമായ പോരാട്ടമായിരുന്നു.

rishabh pant

സ്റ്റീവ് സ്മിത്ത് - ഇഷാന്ത് ശര്‍മ

ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മയും ഓസ്‌ട്രേലിയയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തും തമ്മിലുള്ള താര പോരാട്ടങ്ങള്‍ എന്നും ഓര്‍ത്തിരിക്കുന്നതാണ്. സ്മിത്ത് തുടര്‍ച്ചയായി പന്ത് ലീവ് ചെയ്തതോടെ ഇഷാന്ത് മുഖം കൊണ്ട് ഗോഷ്ടി കാട്ടി സ്മിത്തിനെ പരിഹസിക്കുകയായിരുന്നു. ഇതിന് സ്മിത്തും അതേ രീതിയില്‍ മറുപടി നല്‍കിയതോടെ പോരാട്ടം കടുത്തു. അന്ന് ഇരുവരും തമ്മിലുള്ള പോരാട്ടം വലിയ മാധ്യമ ശ്രദ്ധ നേടിയതാണ്.

ഇത്തവണ വാക് പോരാട്ടം പ്രതീക്ഷിക്കേണ്ട

ഇത്തവണയും വാശിയേറിയ പോരാട്ടം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ വാക് പോരാട്ടങ്ങള്‍ക്കുള്ള സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. നിലവില്‍ ഇന്ത്യന്‍ ടീം ആക്രമണോത്സകത നഷ്ടപ്പെട്ട നിരയായാണ് കളിക്കുന്നത്. വിരാട് കോലി നായകസ്ഥാനമൊഴിഞ്ഞ ശേഷം ഇന്ത്യ ഇത്തരത്തില്‍ ആക്രമണോത്സകതയോടെ കളിക്കുന്നത് വളരെ വിരളമായാണ്. മോശം ഫോമിലുള്ള ഇന്ത്യന്‍ താരങ്ങള്‍ ഓസീസ് താരങ്ങളെ പ്രകോപിപ്പിക്കാന്‍ സാധ്യത കുറവാണ്.

വിരാട് കോലിയെപ്പോലെയുള്ളവരെ സ്ലെഡ്ജ് ചെയ്ത് പ്രകോപിപ്പിക്കാന്‍ ഓസീസ് ടീമും തയ്യാറായേക്കില്ല. അതുകൊണ്ടുതന്നെ ഇത്തവണ വലിയൊരു താരപോരാട്ടം പ്രതീക്ഷിക്കാനാവില്ല. എന്തായാലും ഇത്തവണയും ഇഞ്ചോടിഞ്ച് പോരാട്ടം ടെസ്റ്റ് പരമ്പരയില്‍ പ്രതീക്ഷിക്കാം.

Story first published: Wednesday, November 20, 2024, 19:00 [IST]
Other articles published on Nov 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+