Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇപ്പോള്‍ ഇന്ത്യന്‍ ടീമിലില്ല, ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവ് ഉടന്‍; ഇവര്‍ വെയ്റ്റിങ്

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ മത്സരത്തിന് പെര്‍ത്താണ് വേദിയായത്. മത്സരത്തില്‍ ഇന്ത്യ ഓസീസിനെ ഞെട്ടിച്ച് തകര്‍പ്പന്‍ ജയം നേടി. എന്നാല്‍ രണ്ടാം മത്സരം അഡ്‌ലെയ്ഡില്‍ പിങ്ക് ബോളിലാണ് നടന്നത്. ഇന്ത്യക്ക് 10 വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് ഈ മത്സരത്തില്‍ നേരിടേണ്ടി വന്നത്. ഇനിയുള്ള മൂന്ന് മത്സരങ്ങളിലും ഇന്ത്യക്ക് ജയം നേടാനാവാത്ത പക്ഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിന്ന് തഴയപ്പെട്ടേക്കും.

ഇത്തരമൊരു അവസ്ഥയിലേക്ക് ടീം പോയാല്‍ വലിയ അഴിച്ചുപണിയിലേക്ക് ഇന്ത്യ പോയേക്കും. ഫോം വിലയിരുത്തി പല സീനിയര്‍ താരങ്ങളെ ഇന്ത്യ പുറത്താക്കാനും ചില താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാനും തയ്യാറായേക്കും. പരിശീലകന്‍ ഗൗതം ഗംഭീറിനടക്കം പണികിട്ടും. ഗംഭീറിന് പൂര്‍ണ്ണ സ്വാതന്ത്ര്യവും എല്ലാ ആവശ്യങ്ങള്‍ നിറവേറ്റി നല്‍കിയിട്ടും ടീമിന്റെ പ്രകടനം മെച്ചപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ ഗംഭീറിനെയടക്കം ഇന്ത്യ പുറത്താക്കിയേക്കും.

ഇത്തരത്തില്‍ ഓസീസ് പരമ്പരയ്ക്ക് ശേഷം ഇന്ത്യ ടീമില്‍ അഴിച്ചുപണി നടത്തിയാല്‍ ടെസ്റ്റ് ടീമിലേക്കെത്താന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ശ്രേയസ് അയ്യര്‍

ടീം മാനേജ്‌മെന്റുമായുള്ള ഉടക്കിനെത്തുടര്‍ന്ന് ടീമിന് പുറത്തായ താരമാണ് ശ്രേയസ് അയ്യര്‍. ക്ലാസിക് ശൈലിയില്‍ കസറുന്ന ശ്രേയസ് മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. എന്നാല്‍ ശ്രേയസിന് ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം അവസരമില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലടക്കം മിന്നിച്ച ശ്രേയസ് അയ്യര്‍ക്ക് ഇന്ത്യ തിരിച്ചുവരവിന് അവസരം നല്‍കിയേക്കും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മധ്യനിരയില്‍ തിളങ്ങാന്‍ ശ്രേയസിന് സാധിച്ചേക്കും.

ഇന്ത്യക്കായി ടെസ്റ്റില്‍ മധ്യനിരയില്‍ തിളങ്ങാന്‍ കഴിവുള്ളവനാണ് ശ്രേയസ്. മോശം ഫോമിലുള്ള വിരാട് കോലിയെ ഇന്ത്യ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചാല്‍ പകരം നാലാം നമ്പറിലേക്കെത്താന്‍ കഴിവുള്ളവനാണ് ശ്രേയസ്. ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യമുള്ള ബാറ്റ്‌സ്മാനാണെങ്കിലും ഇന്ത്യക്കായി ടെസ്റ്റില്‍ മിന്നിക്കാന്‍ ശ്രേയസ് അയ്യര്‍ക്ക് സാധിക്കുമെന്ന് തന്നെ വിലയിരുത്താം.

shreyas iyer

ഇഷാന്‍ കിഷന്‍

ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷന്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ച താരമാണ്. ഏകദിനത്തിലെ ഇന്ത്യക്കാരന്റെ വേഗ ഇരട്ട സെഞ്ച്വറിയെന്ന റെക്കോഡ് ഇഷാന്റെ പേരിലാണ്. ടെസ്റ്റിലും അവസരം ലഭിച്ചപ്പോള്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ ഇഷാന്‍ കിഷന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് ഇഷാനുള്ളത്.

മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടാന്‍ ശേഷിയുള്ള ഇഷാന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളി ലഭിച്ചേക്കും. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ഇഷാന്‍ പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കുന്ന ബാറ്റ്‌സ്മാനാണ്. അതുകൊണ്ടുതന്നെ ഇഷാനെ ഇന്ത്യ തിരികെ വിളിക്കാന്‍ സാധ്യതയുണ്ട്. സര്‍ഫറാസ് ഖാന്റെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

റുതുരാജിനെ വളര്‍ത്തിയേക്കും

ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് റുതുരാജ് ഗെയ്ക് വാദിനെ കൂടുതല്‍ പരിഗണിച്ചേക്കും. രോഹിത് ശര്‍മ വിരമിക്കലിന്റെ പടിവാതുക്കലാണെന്ന് പറയാം. മോശം ഫോമില്‍ തുടരുന്ന രോഹിത് ശര്‍മയെ ഓസീസ് പര്യടനത്തിന് ശേഷം ഇന്ത്യ ടെസ്റ്റില്‍ നിന്ന് മാറ്റാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ റുതുരാജിനെ വലം കൈയന്‍ ഓപ്പണര്‍ റോളിലേക്ക് വളര്‍ത്താന്‍ ശ്രമിച്ചേക്കും. ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് റുതുരാജ്. ആഭ്യന്തര ക്രിക്കറ്റില്‍ തരക്കേടില്ലാത്ത പ്രകടനം അദ്ദേഹം നടത്തുന്നുണ്ട്.

സായ് സുദര്‍ശനും കൂടുതല്‍ അവസരം ലഭിച്ചേക്കും. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നിക്കുന്ന സായി ഇന്ത്യ എ ടീമിനൊപ്പം ഓസ്‌ട്രേലിയയിലും മികവ് കാട്ടിയിരുന്നു. അതുകൊണ്ടുതന്നെ ടോപ് ഓഡറിലേക്ക് ഇന്ത്യ സായി കസുദര്‍ശനെ വളര്‍ത്താന്‍ സാധ്യതയുണ്ട്.

Story first published: Wednesday, December 11, 2024, 9:22 [IST]
Other articles published on Dec 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+