Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഹെയ്‌സല്‍വുഡിന്റെ മാസ്റ്റര്‍പ്ലാന്‍, തലവെച്ച് കോലി; വീണ്ടും നാണംകെട്ട് 'കിങ്'

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ മൂന്ന് ടോപ് ഓഡര്‍ താരങ്ങളും നിരാശപ്പെടുത്തിയാണ് പുറത്തായിരിക്കുന്നത്. യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ചിരുന്നു. എന്നാല്‍ എട്ട് പന്ത് നേരിട്ട് ഡെക്കിനാണ് ജയ്‌സ്വാള്‍ പുറത്തായത്. ശുബ്മാന്‍ ഗില്ലിന് പകരം മൂന്നാം നമ്പറിലെത്തിയ ദേവ്ദത്ത് പടിക്കലും ഡെക്കിന് മടങ്ങി.

23 പന്ത് നേരിട്ടാണ് ദേവ്ദത്ത് പുറത്തായത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ വിരാട് കോലിയിലായിരുന്നു ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും. എന്നാല്‍ നിരാശപ്പെടുത്തിയാണ് കോലി പുറത്തായത്. അഞ്ച് റണ്‍സ് നേടിയ കോലിയെ ജോഷ് ഹെയ്‌സല്‍വുഡാണ് മടക്കിയത്. 12 പന്ത് നേരിട്ട കോലിയെ എക്‌സ്ട്രാ ബൗണ്‍സിലാണ് ഹെയ്‌സല്‍വുഡ് പുറത്താക്കിയത്. കോലിയുടെ അശ്രദ്ധയാണ് വിക്കറ്റിലേക്ക് നയിച്ചതെന്ന് പറഞ്ഞാലും തെറ്റാവില്ല. കൃത്യമായ പദ്ധതിയോടെ കോലിയെ പൂട്ടാന്‍ ഹെയ്‌സല്‍വുഡിന് സാധിച്ചു.

കോലിയുടെ ദൗര്‍ബല്യം മുതലാക്കി

ഓഫ് സൈഡ് കെണിയില്‍ കോലിയെ കുടുക്കാന്‍ സാധിക്കില്ലെന്ന് തെളിയിക്കുന്ന തരത്തിലാണ് ഇന്ത്യന്‍ ഇതിഹാസം തുടങ്ങിയത്. ഓഫ് സൈഡിലേക്കെത്തിയ പന്തുകളെ പരമാവധി കോലി ലീവ് ചെയ്ത് കളിച്ചതോടെയാണ് സൂപ്പര്‍ താരത്തെ പൂട്ടാന്‍ ഹെയ്‌സല്‍വുഡ് മറ്റൊരു തന്ത്രം മെനഞ്ഞത്. എക്‌സ്ട്രാ ബൗണ്‍സ് കെണിയില്‍ കോലിയെ പെടുത്തുകയായിരുന്നു. കോലി പ്രതീക്ഷിക്കാത്ത സമയത്ത് എക്‌സ്ട്രാ ബൗണ്‍സ് എത്തിയപ്പോള്‍ കൃത്യമായി ലീവ് ചെയ്യാന്‍ കോലിക്ക് സാധിച്ചില്ല.

ഇതോടെ പന്ത് ബാറ്റില്‍ തട്ടി സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജയുടെ കൈയില്‍. സമീപകാലത്തായി മോശം ഫോമിലുള്ള കോലിയുടെ ശക്തമായ തിരിച്ചുവരവാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പെര്‍ത്തില്‍ ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാനും കോലിക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ഹെയ്‌സല്‍വുഡിന്റെ മാസ്റ്റര്‍പ്ലാനില്‍ കോലി വീഴുകയായിരുന്നു. സമീപകാലത്തായി മോശം ഫോമിലായിരുന്ന കോലിക്ക് കൂടുതല്‍ തലവേദനയാകുന്ന പുറത്താകലാണ് പെര്‍ത്തില്‍ നേരിട്ടിരിക്കുന്നത്.

virat kohli

കോലി വഴിമാറേണ്ട സമയമായോ?

വിരാട് കോലിയുടെ പെര്‍ത്തിലെ ശരാശരി 52.80 ആണ്. മറ്റേത് ഇന്ത്യക്കാരനെക്കാളും മികച്ച റെക്കോഡ് കോലിക്ക് പെര്‍ത്തില്‍ അവകാശപ്പെടാം. അതുകൊണ്ടുതന്നെ സമീപകാലത്തെ മോശം പ്രകടനത്തിന്റെ ക്ഷീണം മറികടന്ന് കോലി തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ കോലി പഴയ അതേ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ആത്മവിശ്വാസത്തോടെ കളിക്കാന്‍ ഇപ്പോള്‍ വിരാട് കോലിക്ക് സാധിക്കുന്നില്ല.

കോലിയുടെ തുടക്കം പ്രതീക്ഷ നല്‍കുന്നതായിരുന്നു. മികച്ച ഫുട് വര്‍ക്കുകള്‍ നടത്തിയ കോലി മോശം പന്തുകളെ ലീവ് ചെയ്ത് ക്ഷമയോടെയാണ് കളിച്ചത്. എന്നാല്‍ തികച്ചും അപ്രതീക്ഷതമായി ഗംഭീര പന്തില്‍ കോലിക്ക് വിക്കറ്റ് നഷ്ടമാവുകയായിരുന്നു. കോലിയെപ്പോലൊരു സീനിയര്‍ താരം പെര്‍ത്തിലെ പിച്ചില്‍ ഈ പന്ത് പ്രതീക്ഷിക്കണമായിരുന്നു. എന്നാല്‍ അതിന് സാധിക്കാതെ പോയതോടെ വീണ്ടും നിരാശപ്പെടുത്തി കോലി പുറത്തായിരിക്കുകയാണ്.

ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

പെര്‍ത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിടുകയാണെന്ന് പറയാം. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 51 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. ടോപ് ഓഡറിലെ നാല് പ്രധാന വിക്കറ്റും ഇന്ത്യക്ക് നഷ്ടമായതിനാല്‍ ഇത്തവണയും എല്ലാ കണ്ണുകളും ഇപ്പോള്‍ റിഷഭ് പന്തിലേക്കെത്തിയിരിക്കുകയാണ്. ഇന്ത്യയെ കരകയറ്റുകയെന്ന ഭാരിച്ച ഉത്തരവാദിത്തം റിഷഭ് പന്തിന്റെ മുകളിലാണുള്ളത്. മധ്യനിരയിലെ യുവതാരങ്ങളെ കൂട്ടുപിടിച്ച് വീണ്ടുമൊരു രക്ഷകവേഷം കെട്ടാന്‍ റിഷഭ് പന്തിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Friday, November 22, 2024, 10:19 [IST]
Other articles published on Nov 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+