For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 6 പന്തില്‍ 4 വിക്കറ്റ്, സന്നാഹത്തില്‍ തീയായി ഹര്‍ഷിത്; കംഗാരുക്കള്‍ സൂക്ഷിച്ചോ

അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ പിങ്ക് ബോള്‍ ടെസ്റ്റിന് മുന്നോടിയായുള്ള സന്നാഹ മത്സരം കളിക്കുകയാണ് ഇന്ത്യ. പ്രൈ മിനിസ്റ്റേഴ്‌സ് 11നും ഇന്ത്യയും തമ്മിലുള്ള സന്നാഹ മത്സരത്തില്‍ ഞെട്ടിക്കുന്ന ബൗളിങ് പ്രകടനത്തോടെ കൈയടി നേടിയിരിക്കുകയാണ് ഇന്ത്യയുടെ യുവ പേസറായ ഹര്‍ഷിത് റാണ. ആറ് പന്തിനിടെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഹര്‍ഷിത് ഞെട്ടിച്ചിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത പ്രൈം മിനിസ്റ്റേഴ്‌സ് 11ന്റെ മധ്യനിരയെയാണ് ഹര്‍ഷിത് എറിഞ്ഞൊതുക്കിയത്.

109 റണ്‍സ് കൂട്ടുകെട്ടുമായി മുന്നേറിയ സാം കോന്‍സ്റ്റാസ്, ജാക്ക് ക്ലെയ്റ്റന്‍ കൂട്ടുകെട്ട് പൊളിച്ചാണ് ഹര്‍ഷിത് തുടങ്ങിയത്. ക്ലെയ്റ്റനെ (40) പുറത്താക്കിയ ഹര്‍ഷിത് ഒലിവര്‍ ഡേവിസിനെ സില്‍വര്‍ ഡെക്കാക്കി. നായകന്‍ ജാക്ക് എഡ്വേര്‍ഡ്‌സിനെ ഒരു റണ്‍സില്‍ മടക്കി അയച്ചപ്പോള്‍ സാം ഹാര്‍പ്പറേയും ഡെക്കിന് മടക്കി. ഹര്‍ഷിത് റാണ ആറ് ഓവറില്‍ 44 റണ്‍സ് വിട്ടുകൊടുത്തെങ്കിലും നാല് വിക്കറ്റുകളുമായി പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന് നിന്നു.

രണ്ടാം ടെസ്റ്റിലും ഹര്‍ഷിത് കളിക്കും

പെര്‍ത്ത് ടെസ്റ്റിലൂടെയാണ് ഹര്‍ഷിത് റാണ ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയത്. ഗൗതം ഗംഭീറാണ് ഹര്‍ഷിതിനെ ടീമില്‍ എത്തിക്കാന്‍ കൂടുതല്‍ നിര്‍ബന്ധം പിടിച്ചത്. ഈ തീരുമാനം തെറ്റായില്ലെന്ന് തന്നെ പറയാം. ട്രാവിസ് ഹെഡിന്റെ വിക്കറ്റ് നേടിയാണ് താരം തുടങ്ങിയത്. പെര്‍ത്തിലെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരം മികച്ച ആക്രമണോത്സകതയോടെ കളിക്കുന്നു. ഇന്ത്യക്ക് ഭാവിയിലേക്കും വലിയ പ്രതീക്ഷ നല്‍കാന്‍ ബൗളറെന്ന നിലയില്‍ ഹര്‍ഷിത് റാണക്ക് സാധിക്കുന്നുണ്ട്.

അഡ്‌ലെയ്ഡിലും ഹര്‍ഷിത് ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പാണ്. ആകാശ് ദീപിനെ ഇന്ത്യ കളിപ്പിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആകാശിനെ മറികടന്ന് ഹര്‍ഷിത് പ്ലേയിങ് 11ലേക്കെത്തുകയായിരുന്നു. ഈ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഹര്‍ഷിത് കളത്തില്‍ കാഴ്ചവെക്കുന്നത്. എന്തായാലും ഹര്‍ഷിത് റാണയുടെ പ്രകടനം ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്. പിങ്ക് ടെസ്റ്റില്‍ ഹര്‍ഷിത് ഇന്ത്യയുടെ മാച്ച് വിന്നറായി മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം.

harshit rana

ഇന്ത്യയുടെ ബൗളിങ് നിര തിളങ്ങി

സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ ബൗളിങ് നിര ശ്രദ്ധേയ പ്രകടനമാണ് നടത്തിയത്. ആകാശ് ദീപ് രണ്ട് വിക്കുമായി തിളങ്ങി. 10 ഓവറില്‍ 58 റണ്‍സാണ് ആകാശ് വഴങ്ങിയത്. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും വാഷിങ്ടണ്‍ സുന്ദറും നിതീഷ് കുമാറും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. ആകാശ് ദീപും പ്രസിദ്ധ് കൃഷ്ണയും ശരാശരി പ്രകടനം മാത്രമാണ് നടത്തിയത്. ഇന്ത്യയുടെ പിങ്ക് ബോളിലെ പ്രകടനം പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

ഇതിന് മുമ്പ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചപ്പോള്‍ 36 റണ്‍സിനാണ് ഓള്‍ഔട്ടായത്. ഈ നാണക്കേടിന് ഇന്ത്യക്ക് പകരം വീട്ടേണ്ടതായുണ്ട്. ഇന്ത്യയുടെ ബൗളിങ് നിര ഓസ്‌ട്രേലിയക്ക് വലിയ ഭീഷണി ഉയര്‍ത്തുമെന്നുറപ്പാണ്. ഇന്ത്യയുടെ ബാറ്റിങ് നിര സമീപകാലത്തായി മികച്ച പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ തിരിച്ചടി ഓസീസിന് നല്‍കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ജയ്‌സ്വാളും രാഹുലും ഓപ്പണിങ്ങില്‍ മിന്നിച്ചു

പെര്‍ത്തില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ഞെട്ടിച്ചിരുന്നു. യശ്വസി ജയ്‌സ്വാളും കെ എല്‍ രാഹുലും ചേര്‍ന്ന് 200ലധികം റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓപ്പണിങ്ങില്‍ സൃഷ്ടിച്ചത്. പെര്‍ത്തില്‍ ഇത് ചരിത്ര നേട്ടമാണ്. സന്നാഹ മത്സരത്തില്‍ ഒന്നാം വിക്കറ്റില്‍ 75 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാനും ഇരുവര്‍ക്കുമായി. രോഹിത് ശര്‍മ തിരിച്ചെത്തിയാലും ഈ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കേണ്ടതില്ലെന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് ജയ്‌സ്വാളും രാഹുലും ചേര്‍ന്ന് കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഓപ്പണിങ് കൂട്ടുകെട്ട് തുടരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Sunday, December 1, 2024, 15:40 [IST]
Other articles published on Dec 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+