Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഞാനും സഞ്ജു ഫാന്‍, എന്തൊരു പ്ലെയര്‍! തിരിച്ചുവരവ് സാധ്യമോ? തുറന്നു പറഞ്ഞ് ഭാജി

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ തഴഞ്ഞതിനെതിരേ വിമര്‍ശനങ്ങള്‍ ഉയരവെ ഇതേക്കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ എന്നിവര്‍ പോലും ടീമില്‍ ഇടം പിടിച്ചിട്ടും ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള സഞ്ജുവിനെ ഒഴിവാക്കിയതാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു ഹര്‍ഭജന്‍ ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണം നടത്തിയത്.

ഏകദിനത്തില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് സഞ്ജു. 13 കളിയില്‍ നിന്നും 55.71 ശരാശരിയില്‍ അദ്ദേഹം 390 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇത്രയും മികച്ച ശരാശരിയുള്ള ഒരാള്‍ക്കു ടീമില്‍ ഇടം ലഭിക്കാതെ വരുമ്പോള്‍ ചോദ്യങ്ങള്‍ ഉയരുക തന്നെ ചെയ്യും. അവസാനമായി വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും സഞ്ജു നന്നായി കളിച്ചിരുന്നുവെന്നും ഭാജി നിരീക്ഷിച്ചു.

SANJU SAMSON

ഓസ്‌ട്രേലിയക്കെതിരേ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ പോയതിനു ഒരു കാരണമുണ്ടെന്നു ഞാന്‍ കരുതുന്നു. ഈ ടീമിലെ ക്യാപ്റ്റനായ കെഎല്‍ രാഹുല്‍ വിക്കറ്റ് കീപ്പറും കൂടിയാണ്. കൂടാതെ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും ടീമിലുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ റണ്‍സ് വാരിക്കൂട്ടിയ താരമാണ് ഇഷാന്‍.

ഏഷ്യാ കപ്പില്‍ പാകിസ്താനുമായുള്ള മല്‍സരത്തിലും അവന്‍ ഗംഭീര ഇന്നിങ്‌സ് കാഴ്ചവച്ചിരുന്നു. രാഹുലും ഇഷാനും ലോകകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുമാണെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. രാഹുലിനെ സഞ്ജുവുമായി ഞാന്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ രാഹുല്‍ വളരെയേറെ മുന്നിലായിരിക്കും. കാരണം നാല്- അഞ്ച് സ്ഥാനങ്ങളില്‍ ബാറ്റിങില്‍ കൂടുതല്‍ സ്ഥിരത നല്‍കുന്നത് രാഹുലാണ്.

സഞ്ജുവും വളരെ മികച്ച താരം തന്നെയാണ്. ഞാനും അദ്ദേഹത്തിന്റെ വലിയൊരു ഫാനാണ്. വളരെ അനായാസം സിക്‌സറുകളടിക്കാന്‍ ശേഷിയുള്ള അഗ്രസീവ് ബാറ്ററാണ് സഞ്ജു. പക്ഷെ മൂന്നു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെ ഇന്ത്യന്‍ ടീമിലെടുക്കുകയെന്നത് സാധ്യമായ കാര്യമല്ല. ടീമിനെ സംബന്ധിച്ച് അതു കോമ്പിനേഷന്‍ കൂടുതല്‍ ദുഷ്‌കരമാക്കി മാറ്റുമെന്നും ഭാജി വിലയിരുത്തി.

ഏകദിനത്തില്‍ സഞ്ജുവിന്റെ റെക്കോര്‍ഡെല്ലാം മികച്ചതു തന്നെ. പക്ഷെ സമയം വരുന്നതിനായി അദ്ദേഹത്തിനു കാത്തിരുന്നേ മതിയാവൂ. തന്റെ ഊഴമെത്തിയാല്‍ മാത്രമേ സഞ്ജുവിനു ഇനി ഇന്ത്യക്കു വേണ്ടി കളിക്കാന്‍ സാധിക്കുകയുള്ളൂ. ഇഷാന്‍ കിഷന്‍ ഏകദിനത്തിലും തന്റെ സ്ഥാനം ഭദ്രമാക്കിക്കഴിഞ്ഞു. കെഎല്‍ രാഹുലും ടീമില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. രാഹുല്‍ ക്ലാസ് പ്ലെയറാണ്, അക്കാര്യത്തില്‍ സംശയമില്ല.

HARBHAJAN SINGH

ഈ കാരണങ്ങളാല്‍ തന്നെ എന്റെ അഭിപ്രയത്തില്‍ സഞ്ജു കാത്തിരിക്കണം. അദ്ദേഹത്തില്‍ ക്രിക്കറ്റ് ഇനിയുമൊരുപാട് ബാക്കിയുണ്ട്. പ്രായവും സഞ്ജുവിനൊപ്പമാണ്. കഴിവുണ്ടായാലും ചില താരങ്ങള്‍ക്കു അവസരങ്ങള്‍ കുറച്ചു മാത്രമേ ലഭിക്കാറുള്ളൂ.

സഞ്ജു അക്കൂട്ടത്തില്‍ പെടുത്താവുന്ന താരമാണ്. ഗെയിമിനെ വളരെ നന്നായി വായിച്ചെടുക്കാന്‍ ശേഷിയുള്ള ക്രിക്കറ്ററാണ് അദ്ദേഹം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും കൂടിയാണ്. ഇത്തരമൊരു താരത്തിന്റെ കഴിവിനെക്കുറിച്ചു എനിക്കൊരു സംശയവുമില്ല.

ടീമില്‍ തന്റെ സമയം വരാന്‍ സഞ്ജു കുറച്ചു കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ എനിക്കും വിഷമമുണ്ട്. പക്ഷെ സഞ്ജുവും അദ്ദേത്തിന്റെ ആരാധകരും പ്രതീക്ഷ കൈവിടരുത്. വൈകാതെ തന്നെ ഇന്ത്യക്കു വേണ്ടി ഒരുപാട് മല്‍സരങ്ങള്‍ കളിക്കാവും നന്നായി പെര്‍ഫോം ചെയ്യാനും സഞ്ജുവിനു അവസരം ലഭിക്കുമെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, September 21, 2023, 15:50 [IST]
Other articles published on Sep 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+