For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ജയിച്ചാല്‍ ബുംറ, തോറ്റാല്‍ രോഹിത്; ആരാധകരെ വിശ്വസിക്കരുത്! വിമര്‍ശിച്ച് ഹര്‍ഭജന്‍

പെര്‍ത്ത്: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി വരാന്‍ പോവുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇത്തവണ രണ്ട് കൂട്ടര്‍ക്കും അഭിമാന പ്രശ്‌നമാണ്. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്. ആദ്യ മത്സരം പെര്‍ത്തിലാണ്. ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി നിറഞ്ഞ പിച്ചാണിതെന്ന് പറയാം. ഇന്ത്യ നാട്ടില്‍ ന്യൂസീലന്‍ഡിനോട് നാണംകെട്ടാണ് ഓസീസിലേക്കെത്തുന്നത്.

മിക്ക താരങ്ങളും മോശം ഫോമിലാണുള്ളത്. കൂടാതെ പരിക്കും ഇന്ത്യയെ തളര്‍ത്തുന്നു. സന്നാഹ മത്സരത്തിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം സമ്മര്‍ദ്ദം ഇരട്ടിപ്പിക്കുന്നതാണ്. മിക്കവരും ഫ്‌ളോപ്പായിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മയില്ല. ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാവും ആദ്യ ടെസ്റ്റില്‍ ഇന്ത്യ കളിക്കുക. രോഹിത് ശര്‍മ തിരിച്ചുവന്നാലും ഇന്ത്യയെ ബുംറ തന്നെ നയിക്കണമെന്ന് സുനില്‍ ഗവാസ്‌ക്കര്‍ അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ ഇന്നത്തെ ആരാധകര്‍ മത്സരങ്ങളുടെ ഫലത്തെ അടിസ്ഥാനമാക്കി കാലുമാറുന്നവരാണെന്നും വിശ്വസ്തരായി ആരുമില്ലെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ്.

ആരാധകര്‍ പറയുന്നതില്‍ കാര്യമില്ല

ഇന്ത്യയുടെ ആരാധകര്‍ മത്സരഫലത്തെ മാത്രം അടിസ്ഥാനമാക്കി ഒപ്പം കൂടുന്നവരാണെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ഇന്നത്തെ ആരാധകരെ വിശ്വസിക്കാനാവില്ലെന്നും ഹര്‍ഭജന്‍ പറയുന്നു. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 'ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ ജസ്പ്രീത് ബുംറക്ക് കീഴില്‍ കളിക്കുകയും ജയിക്കുകയും ചെയ്താല്‍ ഇന്ത്യന്‍ ആരാധകര്‍ ശേഷിക്കുന്ന മത്സരങ്ങളിലും നായകനാവണമെന്ന് ആരാധകര്‍ പറയും. എന്നാല്‍ രണ്ട് മത്സരവും തോറ്റാല്‍ രോഹിത് ശര്‍മ തിരിച്ചെത്തണമെന്നും അവര്‍ പറയും.

വേഗത്തില്‍ കാലുമാറുന്നവരാണ് ആരാധകര്‍. ഗവാസ്‌ക്കര്‍ സാര്‍ പറഞ്ഞതുമായി ബന്ധപ്പെട്ടല്ല ഞാന്‍ സംസാരിക്കുന്നത്. ബുംറക്കും രോഹിത്തിനും കീഴില്‍ ഇന്ത്യ തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ വിരാട് കോലി നായകനായി തിരിച്ചെത്തണമെന്നാവും ഇവര്‍ ആഗ്രഹിക്കുക' യുട്യൂബ് ചാനലില്‍ സംസാരിക്കവെ ഹര്‍ഭജന്‍ പറഞ്ഞു. ബുംറ ഇന്ത്യയെ നേരത്തെ ടെസ്റ്റില്‍ നയിച്ചിട്ടുണ്ടെങ്കിലും ജയം നേടിക്കൊടുക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പെര്‍ത്ത് ടെസ്റ്റ് ബുംറക്ക് അഗ്നി പരീക്ഷയാണ്.

jasprit bumrah

രോഹിത് ശര്‍മ നായകനായിത്തന്നെ തിരിച്ചെത്തും

രണ്ടാമത്തെ കുഞ്ഞ് പിറന്നതുമായി ബന്ധപ്പെട്ടാണ് രോഹിത് ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. രോഹിത് തിരിച്ചെത്തുമ്പോള്‍ നായകസ്ഥാനത്തേക്ക് തന്നെ എത്തുമെന്നുറപ്പാണ്. ബുംറക്ക് കീഴില്‍ ഇന്ത്യ ആദ്യ മത്സരം ജയിച്ചാലും രോഹിത് വരുമ്പോള്‍ നായകസ്ഥാനത്തേക്കാവും അദ്ദേഹമെത്തുക. രോഹിത് ശര്‍മക്ക് ഓസീസില്‍ ഇന്ത്യയെ പരമ്പര നേട്ടത്തിലേക്കെത്തിക്കാന്‍ സാധിക്കേണ്ടതായുണ്ട്. രോഹിത്തിന് കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്.

ന്യൂസീലന്‍ഡിനോട് നാട്ടില്‍ വൈറ്റ് വാഷ് നേരിട്ട ക്ഷീണത്തിലാണ് നായകനെന്ന നിലയില്‍ രോഹിത് ഇന്ത്യന്‍ ടീമിനെ നയിക്കാനെത്തുക. അതുകൊണ്ടുതന്നെ വലിയ സമ്മര്‍ദ്ദം രോഹിത്തിനുണ്ടാവും. ഇന്ത്യ ഓസീസില്‍ തോറ്റാല്‍ രോഹിത്തിന്റെ ടീമിലെ സ്ഥാനത്തെയത് ബാധിച്ചേക്കും. രോഹിത്തിന് നായകസ്ഥാനത്തോടൊപ്പം ടീമിലെ ഓപ്പണര്‍ സ്ഥാനവും നഷ്ടപ്പെടാനുള്ള സാധ്യത ഉയരും. എന്തായാലും രോഹിത്തിന് ഓസീസ് പരമ്പര നിലനില്‍പ്പിന്റെ പോരാട്ടമാണ്.

ഇന്ത്യക്ക് നാല് ജയം വേണം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ ഓസ്‌ട്രേലിയയിലിറങ്ങുന്നത്. നാല് മത്സരങ്ങള്‍ ഓസ്‌ട്രേലിയയില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനലിലെത്താം. എന്നാല്‍ ഇത് ഇന്ത്യക്ക് എളുപ്പമാവില്ല. സൂപ്പര്‍ താരങ്ങളെല്ലാം മോശം ഫോമിലാണ്. സീനിയര്‍ താരങ്ങളെ പരിക്കും വേട്ടയാടുന്നു. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മക്കും ബുംറക്കും നായകന്മാരെന്ന നിലയില്‍ നന്നായി വിയര്‍ക്കേണ്ടി വരും. ഇന്ത്യയുടെ പേസ് നിരക്കും പഴയ മൂര്‍ച്ചയില്ല. ഇതെല്ലാം തിരിച്ചടിയായി മാറുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യ ഓസ്‌ട്രേലിയയില്‍ തോറ്റാല്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റേയും ചീട്ടുകീറുമെന്നുറപ്പാണ്.

Story first published: Monday, November 18, 2024, 8:59 [IST]
Other articles published on Nov 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+