Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഗംഭീര്‍ വില്ലനോ? ദ്രാവിഡ് പോകുന്നതുവരെ എല്ലാം നന്നായിരുന്നു; വിമര്‍ശിച്ച് ഹര്‍ഭജന്‍

മുംബൈ: ഇന്ത്യയുടെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ തോല്‍വി വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 3-1നാണ് നാണംകെട്ടത്. പെര്‍ത്തില്‍ ജയിച്ച് തുടങ്ങിയ ഇന്ത്യക്ക് രണ്ടാം ടെസ്റ്റില്‍ 10 വിക്കറ്റിന്റെ തോല്‍വി നേരിട്ടു. ഗാബയില്‍ മഴ കളിച്ചപ്പോള്‍ ഇന്ത്യക്ക് സമനില ആശ്വാസം ലഭിച്ചു. എന്നാല്‍ നാലും അഞ്ചും ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി നേരിടേണ്ടി വന്നതോടെ പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റും നഷ്ടമായി.

ഇന്ത്യയുടെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. നാട്ടില്‍ ന്യൂസീലന്‍ഡിനോട് മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വൈറ്റ് വാഷ് നേരിട്ടിരുന്നു. ഇപ്പോഴിതാ ഓസ്‌ട്രേലിയയിലും അടിപതറിയിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനമൊഴിഞ്ഞ് ഗൗതം ഗംഭീര്‍ ആ സ്ഥാനത്തേക്കെത്തിയതോടെയാണ് ഇന്ത്യയുടെ പ്രകടനം നിലവാരം താഴ്ന്നതെന്ന് പറയാം. ഇപ്പോഴിതാ ദ്രാവിഡ് ഇന്ത്യന്‍ ടീമില്‍ നിന്ന് ഇറങ്ങുന്നതുവരെ കാര്യങ്ങള്‍ വളരെ മികച്ചതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്. ഗൗതം ഗംഭീറിനെയാണ് ഹര്‍ഭജന്‍ പരോക്ഷമായി വിമര്‍ശിച്ചത്.

ഗംഭീറാണോ ഇന്ത്യയുടെ ശരിയായ വില്ലന്‍?

ഇന്ത്യയുടെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ തകര്‍ച്ചയുടെ പ്രധാന കാരണം ഗൗതം ഗംഭീര്‍ ആണെന്നാണ് പേരെടുത്ത് പറയാതെ ഹര്‍ഭജന്‍ വിമര്‍ശിച്ചിരിക്കുന്നത്. ഇന്ത്യയെ ടി20 ലോകകപ്പ് ചാമ്പ്യന്മാരാക്കിയാണ് ദ്രാവിഡ് പടിയിറങ്ങിയത്. പിന്നീട് ആ സ്ഥാനത്തേക്കെത്തിയ ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യയുടെ ടി20യിലെ പ്രകടനം മികച്ചതായിരുന്നു. എന്നാല്‍ ടെസ്റ്റില്‍ ടീമിന്റെ നിലവാരം താഴോട്ട് പോയി. കഴിഞ്ഞ രണ്ട് തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനല്‍ കളിച്ചിരുന്നു. എന്നാല്‍ ഇത്തവണ സീറ്റ് നേടാനായിട്ടില്ല.

'കഴിഞ്ഞ ആറ് മാസത്തെ ഇന്ത്യയുടെ പ്രകടനം നോക്കുക. ശ്രീലങ്കയോട് ഏകദിനം തോറ്റു. ന്യൂസീലന്‍ഡിനോട് വൈറ്റ് വാഷ് നേരിട്ടു. ഇപ്പോള്‍ ഓസ്‌ട്രേലിയയോട് 3-1നും തോറ്റു. രാഹുല്‍ ദ്രാവിഡ് അവിടെയുള്ളപ്പോള്‍ എല്ലാം നന്നായി പോയിരുന്നു. ഇന്ത്യ ലോകകപ്പടക്കം നേടി. എന്നാല്‍ പെട്ടെന്നാണ് എല്ലാം മാറിയിരിക്കുന്നത്. താരങ്ങളുടെ ഫോം നോക്കിയാണ് ടീം തിരഞ്ഞെടുക്കേണ്ടത്. എല്ലാ താരങ്ങള്‍ക്കും അഭിമാനമുണ്ട്. സൂപ്പര്‍ സ്റ്റാര്‍ പരിഗണനവെച്ച് ടീമിനെ തിരഞ്ഞെടുക്കുന്ന രീതി ബിസിസി ഐ നിര്‍ത്തണം' ഹര്‍ഭജന്‍ പറഞ്ഞു.

rohit sharma gautam gambhir

പ്രതിഭകള്‍ ഇന്ത്യന്‍ ടീമിന് പുറത്തുണ്ട്

പ്രതിഭാശാലികളായ താരങ്ങള്‍ ഇന്ത്യന്‍ ടീമിന് പുറത്തുണ്ടെന്നാണ് ഹര്‍ഭജന്‍ സിങ് പറയുന്നത്. എന്നാല്‍ ഇന്ത്യ മോശം ഫോമിലുള്ള സീനിയര്‍ താരങ്ങള്‍ക്കാണ് അവസരങ്ങള്‍ നല്‍കുന്നത്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെല്ലാം മോശം ഫോമിലാണ്. എന്നിട്ടും ഇവര്‍ക്ക് തുടര്‍ അവസരം ലഭിക്കുന്നു. മികവ് കാട്ടാന്‍ പ്രതിഭയുള്ള പല താരങ്ങളും ഇപ്പോഴും പുറത്താണെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. 'അഭിമന്യു ഈശ്വരനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തി എന്നാല്‍ കളിപ്പിച്ചില്ല.

ഇന്ത്യ അവസരം നല്‍കിയാലേ അവന് കളിച്ച് മികവ് കാട്ടാന്‍ സാധിക്കൂ. സര്‍ഫ്രാസും ഇത്തരത്തില്‍ അവസരം അര്‍ഹിച്ചിരുന്നു. ഇംഗ്ലണ്ട് പര്യടനം മുന്നിലെത്തിയിരിക്കുകയാണ്. അതില്‍ അര്‍ഹിച്ച താരങ്ങള്‍ക്ക് അവസരം നല്‍കണം' ഹര്‍ഭജന്‍ സിങ് പറഞ്ഞു. ഇന്ത്യയുടെ അടുത്ത വിദേശ പര്യടനം ഇംഗ്ലണ്ടിനെതിരേയാണ്. ഇനിയും അഞ്ച് മാസം സമയം മുന്നിലുള്ളതിനാല്‍ ആവശ്യത്തിന് അഴിച്ചുപണി നടത്തി ശക്തമായി തിരിച്ചെത്താന്‍ ഇന്ത്യക്കായേക്കും.

ഗംഭീറിന്റെ തന്ത്രങ്ങള്‍ ഫലപ്രദമല്ല

പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിന്റെ തന്ത്രങ്ങള്‍ വളരെ മികച്ചതാണെന്ന് പറയാനാവില്ല. ടീമിനെ മുന്നോട്ട് നയിക്കുന്ന തരത്തിലുള്ള തന്ത്രങ്ങള്‍ മെനയാന്‍ അദ്ദേഹത്തിനാവുന്നില്ല. നടന്നു തേഞ്ഞ വഴിയിലൂടെ മുന്നോട്ട് പോകുന്ന ഗംഭീര്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ പരിശീലകനായി അധികനാള്‍ മുന്നോട്ട് പോകില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഗംഭീറിന്റെ പകരക്കാരനെ ഇതിനോടകം തേടാന്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Story first published: Monday, January 6, 2025, 15:13 [IST]
Other articles published on Jan 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+