Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രാഹുല്‍ എവിടെ ബാറ്റ് ചെയ്യണം? 5ാം നമ്പറല്ല! ബെസ്റ്റ് പൊസിഷന്‍ ചൂണ്ടിക്കാട്ടി വിഹാരി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസീസ് പര്യടനം വരാനിരിക്കുകയാണ്. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ ഓസീസിലേക്ക് പോകാനൊരുങ്ങുന്നത്. ഹാട്രിക് ടെസ്റ്റ് പരമ്പര നേട്ടമാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതൊട്ടും എളുപ്പമാവില്ല. ഇത്തവണ കണക്കുവീട്ടാന്‍ ഓസീസ് കാത്തുനില്‍ക്കുകയാണ്. ഇന്ത്യക്ക് ഏറ്റവും മികച്ച ടീമുമായി ഇറങ്ങാതെ ഓസ്‌ട്രേലിയയില്‍ ജയിക്കാന്‍ സാധിക്കില്ലെന്ന് തന്നെ പറയാം.

ഇന്ത്യക്കൊപ്പം ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയുമില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബാറ്റിങ് പൊസിഷനില്‍ പൊളിച്ചെഴുത്ത് നടത്തേണ്ടതായുണ്ട്. ബംഗ്ലാദേശ് ടെസ്റ്റിന് ശേഷം ന്യൂസീലന്‍ഡിനെതിരേ ഇന്ത്യക്ക് തട്ടകത്തില്‍ മൂന്ന് മത്സര ടെസ്റ്റ് പരമ്പര വരുന്നുണ്ട്. ഇന്ത്യ മധ്യനിരയില്‍ കെ എല്‍ രാഹുലിനെ കളിപ്പിക്കാനാണ് ആലോചിക്കുന്നത്. എവിടെയാവും രാഹുലിനെ കളിപ്പിക്കുകയെന്നതാണ് ചോദ്യം. ഇപ്പോഴിതാ അതിനുള്ള ഉത്തരം നിര്‍ദേശിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരമായ ഹനുമ വിഹാരി.

ആറാം നമ്പറില്‍ രാഹുലിനെ കളിപ്പിക്കണം

ഇന്ത്യ ആറാം നമ്പറില്‍ കെ എല്‍ രാഹുലിനെ കളിപ്പിക്കണമെന്നാണ് വിഹാരി അഭിപ്രായപ്പെടുന്നത്. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് മധ്യനിരയില്‍ ശക്തമായ താരങ്ങളെ ആവശ്യമാണ്. അതുകൊണ്ടുതന്നെ രാഹുലിനെപ്പോലൊരു സീനിയര്‍ താരം മധ്യനിരയില്‍ വേണമെന്നാണ് വിഹാരി പറയുന്നത്. ' കെ എല്‍ രാഹുലിന് ടീമില്‍ നിര്‍ണ്ണായക റോളാണുള്ളത്. വിദേശ രാജ്യങ്ങളില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമാണ് രാഹുല്‍. ദീര്‍ഘ നേരം ബാറ്റ് ചെയ്യാന്‍ അവന് സാധിക്കും.

സെന രാജ്യങ്ങളില്‍ ഭേദപ്പെട്ട റെക്കോഡ് രാഹിലിനുണ്ട്. മധ്യനിരയില്‍ ആറാം നമ്പറില്‍ രാഹുലിനെ കളിപ്പിക്കുന്നതാവും നന്നാവുക. സര്‍ഫറാസ് ഖാനെ തഴഞ്ഞ് ബംഗ്ലാദേശിനെതിരേ രാഹുലിനെ കളിപ്പിച്ചത് തന്നെ അദ്ദേഹത്തിന്റെ ടീമിലെ റോള്‍ വ്യക്തമാക്കുന്നതാണ്. ഓസ്‌ട്രേലിയയില്‍ ആറാം നമ്പറില്‍ കളിക്കാന്‍ സാധിക്കുന്ന മികച്ച താരം രാഹുലാണ്. കാരണം ആറാം നമ്പറില്‍ മികച്ച സാങ്കേതികത ബാറ്റ്‌സ്മാന് അത്യാവശ്യമാണ്. ടോപ് ഓഡര്‍ തകര്‍ന്നാലും മധ്യനിരയില്‍ രക്ഷിക്കാന്‍ താരം വേണം' വിഹാരി പറഞ്ഞു.

kl rahul ind vs aus

പുജാര ഇല്ലാത്തത് വലിയ നഷ്ടം

ഇത്തവണത്തെ ഓസീസ് പര്യടനത്തില്‍ ഇന്ത്യ ഏറ്റവും മിസ് ചെയ്യുന്നത് ചേതേശ്വര്‍ പുജാരയെയാണെന്നാണ് വിഹാരി പറയുന്നത്. 'പുജാരയുടെ അഭാവമാണ് ഇന്ത്യയെ സംബന്ധിച്ച് വലിയ നഷ്ടം. കാരണം അവന്‍ ഇന്ത്യയുടെ ബാറ്റിങ്ങിന്റെ നട്ടെല്ലായിരുന്നു. അവസരത്തിനൊത്ത് ക്ഷമയോടെ കളിക്കാന്‍ അവന് സാധിക്കുമായിരുന്നു. പുജാര അനായാസം തന്റെ ജോലി ചെയ്തിരുന്നത് മറ്റ് താരങ്ങളുടെ സമ്മര്‍ദ്ദം കുറക്കുമായിരുന്നു. ആ റോള്‍ ചെയ്യുക എളുപ്പമല്ല. പുജാരയുടെ റോള്‍ ആര് ചെയ്യുമെന്നതാണ് പ്രധാന ചോദ്യം.

നിലവിലെ ഇന്ത്യയുടെ ടോപ് ഓഡറില്‍ എല്ലാവരും തന്നെ അല്‍പ്പം കൂടി ആക്രമണോത്സകതയുള്ള താരങ്ങളാണ്. എല്ലാവരും തങ്ങളുടേതായ ശൈലിയില്‍ കത്തിക്കയറുന്നവരാണ്. വിരാട് കോലിക്ക് മാത്രമാണ് നിലവില്‍ അല്‍പ്പം ക്ഷമയോടെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നത്.

കൂടുതല്‍ ഓവര്‍ ബാറ്റ് ചെയ്ത് സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കേണ്ടതായുണ്ട്. ഓസ്‌ട്രേലിയയില്‍ ടൈമിങ്ങിന് വലിയ പ്രാധാന്യമുണ്ട്. കൊക്കാബുറ ഓള്‍ഡ് ബോളിനെക്കാള്‍ എളുപ്പം ന്യൂബോളില്‍ കളിക്കാനാണ്. എന്നാല്‍ അതിന് ടൈമിങ് അത്യാവശ്യാണ്' വിഹാരി കൂട്ടിച്ചേര്‍ത്തു.

ഇത്തവണ ഇന്ത്യക്ക് എളുപ്പമല്ല

മൂന്നാം തവണയും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയെന്ന മോഹത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ ഫോം ആശങ്കയുണ്ടാക്കുന്നതാണ്. കൂടാതെ ഓസീസ് മികച്ച താരനിരയോടെയാണ് ഇറങ്ങുന്നത്. മികച്ച ഓള്‍റൗണ്ടര്‍മാര്‍ ഓസ്‌ട്രേലിയക്കുണ്ട്. ഇന്ത്യക്ക് പേസ് ഓള്‍റൗണ്ടറുടെ അഭാവമുണ്ട്. ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റിലേക്ക് തിരിച്ചെത്തിയാല്‍ ഇന്ത്യക്ക് കരുത്താവും. അല്ലാത്ത പക്ഷം ഇന്ത്യ പ്രയാസപ്പെടാനാണ് സാധ്യത.

Story first published: Thursday, September 26, 2024, 21:13 [IST]
Other articles published on Sep 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+