For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇവര്‍ സൂക്ഷിച്ചോ, മിന്നിച്ചില്ലെങ്കില്‍ പണിയുറപ്പ്!! സഞ്ജുവടക്കം മൂന്നു പേര്‍

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആവേശകരമായ ടി20 പരമ്പരയ്ക്കു നാളെ (ബുധന്‍) കാന്‍ബെറയില്‍ തുടക്കമാവുകയാണ്. ഏകദിന പരമ്പര കംഗാരുപ്പട 2-1നു കൈക്കലാക്കിയെങ്കിലും ടി20 പരമ്പരയില്‍ ജയിച്ച് ഇന്ത്യ തിരിച്ചടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പക്ഷെ അതിനായി സൂര്യകുമാര്‍ യാദവിനും സംഘത്തിനും ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടതായും വരും.

ചില ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് ഏറെന നിര്‍ണായകമായ പരമ്പര കൂടിയാണിത്. നന്നായി പെര്‍ഫോം ചെയ്തില്ലെങ്കില്‍ അതു അവരുടെ ടീമിലെ സ്ഥാനത്തെ തന്നെ ബാധിച്ചേക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ കടുത്ത സമ്മര്‍ദ്ദത്തിലുമായിരിക്കും അവര്‍ കളിക്കളത്തിലെത്തുക. ആരൊക്കെയാണ് ഈ താരങ്ങളെന്നു നമുക്കു പരിശോധിക്കാം.

SURYAKUMAR YADAV

സൂര്യകുമാര്‍ യാദവ്

ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍ ഇന്ത്യന്‍ ടി20 ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദാണ്. ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി മാറിയ ശേഷം അദ്ദേഹം ബാറ്റിങ് മറന്ന മട്ടാണ്. വളരെ വലിയ ഇടിവാണ് സ്‌കൈയുടെ ബാറ്റിങില്‍ സംഭവിച്ചിരിക്കുന്നത്. ഏറ്റവും അവസാനമായി കളിച്ച ഏഷ്യാ കപ്പിലും സൂര്യ ദയനീയ പരാജയമായിരുന്നു. ക്യാപ്റ്റനായതു കൊണ്ടു മാത്രമാണ് അദ്ദേഹം ഇപ്പോഴും ടീമിലുള്ളത്.

ഈ വര്‍ഷം 12 ടി20കളിലാണ് സൂര്യ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 11.11 എന്ന ദയനീയ ശരാശരിയില്‍ സ്‌കോര്‍ ചെയ്തത് വെറും 100 റണ്‍സ് മാത്രം. 105.26 എന്ന മോശം സ്‌ട്രൈക്ക്‌റേറ്റോടെയാണിത്. ഇതു തീര്‍ച്ചയായും വളരെയധികം ആശങ്കപ്പെടുത്തുന്ന കണക്കാണ്. ഐസിസിയുടെ ടി20 ലോകകപ്പ് അടുത്തു നില്‍ക്കവെ സൂര്യ എത്രയും വേഗം ഫോമിലേക്കു മടങ്ങിയെത്തിയേ തീരൂ.

കഴിഞ്ഞ ഏഷ്യാ കപ്പില്‍ ആറിന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. നേടിയതാവട്ടെ 72 റണ്‍സ് മാത്രം. ബാറ്റിങിലെ പഴയ താളവും സ്ഥിരതയുമെല്ലാം സൂര്യക്കു ഇപ്പോള്‍ നഷ്ടമായിക്കഴിഞ്ഞു.

ക്യാപ്റ്റന്‍ കൂടി ആയതിനാല്‍ ടീമിനെ നന്നായി നയിക്കുന്നതിനൊപ്പം പെര്‍ഫോം ചെയ്യണമെന്ന സമ്മര്‍ദ്ദവും കൂടി അദ്ദേഹത്തിനുണ്ടാവും. ഇതാവാം സൂര്യക്കു ഇപ്പോള്‍ തിരിച്ചടിയായതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഓസ്‌ട്രേലയയിലും ഫ്‌ളോപ്പായാല്‍ അതു അദ്ദേഹത്തിന്റെ സ്ഥാനത്തിനു തന്നെ ഭീഷണി ആയേക്കും.

ശുഭ്മന്‍ ഗില്‍

ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും യുവ ഓപ്പണറുമായ ശുഭ്മന്‍ ഗില്ലാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ മികച്ച റെക്കോര്‍ഡുണ്ടെങ്കിലും ടി20യില്‍ ഇതു ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു പലപ്പോഴും സാധിക്കുന്നില്ല. ഒരു വര്‍ഷത്തിലേറെ നീണ്ട ഗ്യാപ്പിനു ശേഷമാണ് ഏഷ്യാ കപ്പിലൂടെ ഇന്ത്യന്‍ ടി20 ടീമിലേക്കു ഗില്‍ മടങ്ങിയെത്തിയത്.

പക്ഷെ ബാറ്റിങില്‍ പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ഏഴിന്നിങ്‌സുകളില്‍ നിന്നും 21.17 ശരാശരിയില്‍ 151.19 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് വെറും 127 റണ്‍സാണ്. സ്‌ട്രൈക്ക് റേറ്റ് മികച്ചതാണെങ്കിലും കാര്യമായി റണ്‍സ്് സ്‌കോര്‍ ചെയ്യാനായില്ലെന്നതാണ് പ്രശ്‌നം.

SANJU SAMSON

സഞ്ജു സാംസണ്‍

മലയാളി സൂപ്പര്‍ താരും ടി20യില്‍ ഇപ്പോള്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് കീപ്പറുമായ സഞ്ജു സാംസണാണ് മൂന്നാമത്തെയാള്‍. നേരത്തേ ഓപ്പണിങില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം കസറവെയാണ് ശുഭ്മന്‍ ഗില്ലിന്റെ മടങ്ങിവരവോടെ അദ്ദേഹത്തിനു മധ്യനിരയിലേക്കു മാറേണ്ടിവന്നത്. ടി20യില്‍ ടോപ്പ് ത്രീയില്‍ മാത്രമേ സഞ്ജുവിനു മികച്ച റെക്കോര്‍ഡുള്ളൂ. അതിനിടെയാണ് അഞ്ചിലേക്കു മാറാന്‍ അദ്ദേഹം നിര്‍ബന്ധിതനായി മാറിയത്.

ഏഷ്യാ കപ്പില്‍ മധ്യനിരയില്‍ നാലിന്നിങ്‌സുകളിലാണ് സഞ്ജു ബാറ്റ് ചെയ്തത്. 124.53 എന്ന മോശമില്ലാത്ത സ്‌ട്രൈക്ക്‌റേറ്റില്‍ 132 റണ്‍സും സ്‌കോര്‍ ചെയ്തു. പക്ഷെ ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. കാരണം മധ്യനിരയില്‍ മികച്ച റെക്കോര്‍ഡുള്ള ജിതേഷ് ശര്‍മ അവസരം കാത്തു പുറത്തു നില്‍ക്കുകയാണ്.

ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. അതിനാല്‍ ഓസീസിനെതിരേ സഞ്ജുവില്‍ നിന്നും ബാറ്റിങില്‍ കാര്യമായ സംഭാവനകള്‍ ലഭിച്ചില്ലെങ്കില്‍ തിലകിനെ പരീക്ഷിക്കാന്‍ ഗൗതം ഗംഭീര്‍ നിര്‍ബന്ധിതനായേക്കും.

Story first published: Tuesday, October 28, 2025, 7:05 [IST]
Other articles published on Oct 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+