For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സച്ചിന്‍- ദാദ ജോടിയുടെ റെക്കോര്‍ഡ് തകര്‍ന്നു! വന്‍ നേട്ടവുമായി ഗില്‍- റുതുരാജ് സഖ്യം

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകിദനത്തിലെ തകര്‍പ്പന്‍ ഓപ്പണിങ് കൂട്ടുകെട്ടിലൂടെ വമ്പന്‍ നേട്ടത്തിന് അവകാശികളായിരിക്കുകയാണ് ശുഭ്മന്‍ ഗില്‍- റുതുരാജ് ഗെയ്ക്വാദ് സഖ്യം. മൊഹാലിയില്‍ നടന്ന കളിയില്‍ ഇന്ത്യ 277 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെ ടീം ആഗ്രഹിച്ച തുടക്കമാണ് ഗില്‍- റുതുരാജ് ജോടി നല്‍കിയത്. ഇന്ത്യയുടെ വിജയത്തിനു അടിത്തറയിട്ടതും ഈ സഖ്യമായിരുന്നു.

പാറ്റ് കമ്മിന്‍സ് നയിച്ച ഓസീസിന്റെ ബൗളിങ് ആക്രമണത്തെ ഉജ്ജ്വലമായ നേരിട്ട ഗില്‍-റുതുരാജ് സഖ്യം വളരെ അനായാസം റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. 142 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും അടിച്ചെടുത്തത്. 130 ബോളുകളില്‍ നിന്നായിരുന്നു ഇരുവരും ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്തത്. ഗില്‍ 74ഉം റുതുരാജ് 71ഉം റണ്‍സെടുത്താണ് കളിയില്‍ പുറത്തായത്. 63 ബോളുകള്‍ നേരിട്ട ഗില്‍ ആറു ഫോറും രണ്ടു സിക്‌സറുമടിച്ചു. റുതുരാജ് 77 ബോളില്‍ 10 ഫോറുകളും നേടി.

GILL ROHIT

ഈ കളിയിലെ 142 റണ്‍സിന്റെ കൂട്ടുകെട്ടോടെ മുന്‍ ഇതിഹാസ ഓപ്പണിങ് ജോടികളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍- സൗരവ് ഗാംഗുലി സഖ്യത്തിന്റെ റെക്കാര്‍ഡും തകര്‍ത്തിരിക്കുകയാണ് ഗില്‍- റുതുരാജ് സഖ്യം. ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ഓപ്പണിങ് വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച അഞ്ചാമത്തെ കൂട്ടുകെട്ട് കൂടിയാണിത്. നേരത്തേ ഈ സ്ഥാനം സച്ചിന്‍- ഗാംഗുലി സഖ്യത്തിനായിരുന്നു.

നാഗ്പൂരില്‍ ഓസീസിനെതിരേ ആദ്യ വിക്കറ്റില്‍ സച്ചിന്‍- ഗാംഗുലി സഖ്യം സ്‌കോര്‍ ചെയ്തത് 140 റണ്‍സായിരുന്നു. ഇതാണ് ഇന്നത്തെ കളിയില്‍ രണ്ടു റണ്‍സ് കൂടി അധികമായി നേടി ഗില്‍- റുതുരാജ് ജോടി മറികടന്നിരിക്കുന്നത്. എന്നാല്‍ ഈ ലിസ്റ്റില്‍ നാലാംസ്ഥാനത്തും സച്ചിന്‍- ഗാംഗുലി ജോടിയുണ്ടെന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. കാണ്‍പൂരില്‍ നടന്ന കളിയില്‍ ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ സ്‌കോര്‍ ചെയ്തത് 175 റണ്‍സായിരുന്നു.

ഓസീസിനെതിരേ ഓപ്പണിങ് വിക്കറ്റില്‍ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടെന്ന ഓള്‍ടൈം റെക്കോര്‍ഡ് രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യത്തിന്റെ പേരിലാണ്. മൊഹാലിയില്‍ ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 193 റണ്‍സ് വാരിക്കൂട്ടിയായിരുന്നു ചരിത്രം കുറിച്ചത്. ലിസ്റ്റില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലും രോഹിത്- ധവാന്‍ ജോടി തന്നെയാണ്. നാഗ്പൂരില്‍ 178 റണ്‍സും ജയ്പൂരില്‍ 176 റണ്‍സുമായിരുന്നു ഈ സഖ്യം അടിച്ചെടുത്തത്.

GILL

ഓസ്‌ട്രേലിയക്കെതിരേ ഏകദിനത്തില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ എട്ടാമത്തെ ഇന്ത്യന്‍ ഓപ്പണിങ് സഖ്യമായി ഗില്‍- റുതുരാജ് ജോടി മാറിയിരിക്കുകയാണ്. ഓസീസിനെതിരേ ഏറ്റവുമധികം സെഞ്ച്വറി കൂട്ടുകെട്ടുകളുളളത് രോഹിത്- ധവാന്‍ സഖ്യത്തിന്റെ പേരിലാണ്. ആറു സെഞ്ച്വറി കൂട്ടുകെട്ടുകളിലാണ് ഇരുവരും പങ്കാളിയായത്.

രോഹിത്- അജിങ്ക്യ രഹാനെ ജോടി മൂന്നു സെഞ്ച്വറി കൂട്ടുകെട്ടുകളുമായി രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. രണ്ടു വീതം സെഞ്ച്വറി കൂട്ടുകെട്ടുകളുമായി സച്ചിന്‍-ഗാംഗുലി, സച്ചിന്‍- വീരേന്ദര്‍ സെവാഗ് സഖ്യമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. രവി ശാസ്ത്രി- റോജര്‍ ബിന്നി, ശാസ്ത്രി- കെ ശ്രീകാന്ത്, ശാസ്ത്രി-ഡബ്ല്യുവി രാമന്‍ ജോടികള്‍ ഓരോ സെഞ്ച്വറി കൂട്ടുകെട്ടുകളില്‍ പങ്കാളിയായിട്ടുണ്ട്.

ഇന്ത്യക്കു ഉജ്ജ്വല ജയം

ഓസ്ട്രലേിയക്കെതിരേ അഞ്ചു വിക്കറ്റിന്റെ ഉജ്ജ്വല ജയമാണ് ആദ്യ ഏകദിനത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്. 277 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എട്ടു ബോളുകള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിനു ലക്ഷ്യത്തിലെത്തുകയായിരുന്നു. ഗില്‍, റുതുരാജ് എന്നിവരെക്കൂടാതെ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (58*), സൂര്യകുമാര്‍ യാദവ് (50) എന്നിവരും ഫിഫ്റ്റികളുമായി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

Story first published: Friday, September 22, 2023, 22:15 [IST]
Other articles published on Sep 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+