മുംബൈ: ഈ മാസം പകുതിയോടെ ആരംഭിക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന, ടി20 സ്‌ക്വാഡുകളെ പ്രഖ്യാപിച്ചു. അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് വൈറ്റ് ബോള്‍ ടീമുകളെ പ്രഖ്യാപിച്ചത്. മൂന്നു ഏകദിനങ്ങളും അഞ്ചു ടി20കളുമാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ കളിക്കുക.
ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും സൂപ്പര്‍ താരം രോഹിത് ശര്‍മയെ മാറ്റിയെന്നത് ടീം സെലക്ഷനിലെ ഏറ്റവും വലിയ സര്‍പ്രൈസ്. പകരം യുവതാരം ശുഭ്മന്‍ ഗില്ലിനെ പുതിയ ഏകദിന നായകനായി നിയമിക്കുകയും ചെയ്തു. മധ്യനിരയിലെ സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ പുതിയ വൈസ് ക്യാപ്റ്റനുമായി മാറിയിരിക്കുകയാണ്.

അപ്രതീക്ഷിത നീക്കം
2027ലെ അടുത്ത ഐസിസി ഏകദിന ലോകകപ്പ് വരെയെങ്കിലും ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തു രോഹിത് ശര്‍മ തുടരുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ അജിത് അഗാര്‍ക്കറിനും സെലക്ടര്‍മാര്‍ക്കും പ്ലാന്‍ മറ്റൊന്നായിരുന്നു. ഹിറ്റ്മാനെ പുറത്താക്കിയ അവര്‍ ശുഭ്മന്‍ ഗില്ലിനെ ടീമിന്റെ കടിഞ്ഞാണ്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.
ഇതോടെ ടെസ്റ്റിനു പിന്നാലെ ഏകദിനത്തിലും നായകസ്ഥാനത്തക്കു അദ്ദേഹത്തിനു പ്രൊമോഷനും ലഭിച്ചു. അധികം വൈകാതെ തന്നെ ടീയിലും ഗില്‍ ക്യാപ്റ്റനാവുമെന്നും ഉറപ്പായിരിക്കുകയാണ്. ശ്രേയസ് അയ്യര്‍ നേരത്തേ തന്നെ ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റിലുമെല്ലാം ക്യാപ്റ്റന്‍സി മികവ് തെളിയിച്ചിട്ടുള്ളത്. അല്‍പ്പം വൈകിയാണെങ്കിലും അതിനുള്ള അംഗീകാരമാണ് വൈസ് ക്യാപ്റ്റന്‍സിയിലൂടെ ശ്രേയസിനു ലഭിച്ചത്.
മലയാളി താരം സഞ്ജു സാംസണിനെ ഏകദിന ടീമിലേക്കു തിരിച്ചു വിളിക്കുമെന്നു സൂചനകളുണ്ടായിരുന്നെങ്കിലും അതു സംഭവിച്ചില്ല. പകരം ധ്രുവ് ജുറേലിലാണ് ബാക്കപ്പ് കീപ്പറായി നറുക്കവീണത്. കെഎല്‍ രാഹുലാണ് ഫസ്റ്റ് ചോയ്‌സ് കീപ്പര്‍.
ടി20യിലെ ലോക ഒന്നാം നമ്പര്‍ ബാറ്ററായ അഭിഷേക് ശര്‍മയെ ഏകദിന ടീമിലേക്കു വിളിക്കാനിടയുണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ അഭിഷേകിനെ തഴഞ്ഞ സെലക്ടര്‍മാര്‍ പകരം യശസ്വി ജയ്‌സ്വാളിനെയാണ് ബാക്കപ്പ് ഓപ്പണറാക്കിയത്.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കി. പരിക്കിന്റെ പിടിയിലുള്ള ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവര്‍ക്കു വിശ്രമം നല്‍കുകയും ചെയ്തു.
അതേസമയം, ഇന്ത്യന്‍ ടി20 ടീമില്‍ കാര്യമായ സര്‍പ്രൈസുകളൊന്നുമില്ല. ഏഷ്യാ കപ്പില്‍ ചാംപ്യന്‍മാരായ സംഘത്തിലുള്ളവരെല്ലാം ടീമിന്റെ ഭാഗമാണ്. ഫസ്റ്റ് ചോയ്‌സ് കീപ്പര്‍ സ്ഥാനം സഞ്ജു നിലനിര്‍ത്തിയപ്പോള്‍ ബാക്കപ്പ് ജിതേഷ് ശര്‍മ തന്നെയാണ്. പരിക്കു കാരണം ഹാര്‍ദിക് ടി20യും കളിക്കില്ല. പകരം നിതീഷ് കുമാര്‍ റെഡ്ഡിയാണ് ടീമിലെത്തിയത്.
ഇന്ത്യന്‍ ഏകദിന ടീം
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോ്ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍) അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍) നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍.
ഇന്ത്യയുടെ ടി 20 ടീം
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്, വാഷിംഗ്ടണ്‍ സുന്ദര്‍.