Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഗില്ലും പരിക്കിന്റെ പിടിയില്‍! സഞ്ജുവും സൂര്യയും ഓസീസിലേക്ക്? നിര്‍ണ്ണായക നീക്കം

മുംബൈ: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പര വരാനിരിക്കുകയാണ്. അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്കായുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ഇന്ത്യ. പെര്‍ത്തില്‍ ഇന്ത്യ ആദ്യ മത്സരത്തിന് മുന്നായി സന്നാഹ മത്സരം കളിക്കുകയാണ്. ന്യൂസീലന്‍ഡിനോട് നാട്ടില്‍ നാണംകെട്ട് തോറ്റാണ് ഇന്ത്യ ഓസ്‌ട്രേലിയയിലേക്കെത്തുന്നത്. അതുകൊണ്ടുതന്നെ വലിയ സമ്മര്‍ദ്ദമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയിരുന്നു.

അതുകൊണ്ടുതന്നെ ഇത്തവണയും പ്രതീക്ഷകളേറെയാണ്. എന്നാല്‍ ഇത്തവണ സാഹചര്യം വ്യത്യസ്തമായതിനാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് കടുപ്പമായിരിക്കുമെന്ന് പറയാം. ഇതിനിടെ ഇന്ത്യയെ തളര്‍ത്തി പരിക്കിന്റെ ഘോഷയാത്രയാണ്. നായകന്‍ രോഹിത് ശര്‍മ ആദ്യ മത്സരം കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇപ്പോഴിതാ സന്നാഹ മത്സരത്തില്‍ വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് പിന്നാലെ ശുബ്മാന്‍ ഗില്ലിനേയും പരിക്ക് ബാധിച്ചിട്ടുണ്ട്.

കൈവിരലിന് പരിക്കേറ്റ ശുബ്മാന്‍ ഗില്‍ ആദ്യ മത്സരം കളിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെ വരുമ്പോള്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയായി മാറും. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശുബ്മാന്‍ ഗില്ലിനേയും യശ്വസി ജയ്‌സ്വാളിനേയും ചേര്‍ത്ത് ഓപ്പണിങ് ഇറക്കാമെന്നായിരുന്നു ഇന്ത്യയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഗില്ലിന് പരിക്കേറ്റതോടെ ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിയിരിക്കുകയാണ്.

സായ് സുദര്‍ശന്‍ ഓപ്പണറായേക്കും

ശുബ്മാന്‍ ഗില്ലിന് കളിക്കാന്‍ സാധിക്കാതെ പോയാല്‍ സായ് സുദര്‍ശനെ ഇന്ത്യ ഓപ്പണര്‍ റോളിലേക്ക് പരിഗണിച്ചേക്കും. ഇന്ത്യ എ ടീമിനൊപ്പം മികച്ച പ്രകടനമാണ് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ നടത്തിയത്. അതുകൊണ്ടുതന്നെ ഗില്‍ ഇല്ലാത്ത പക്ഷം സായ് സുദര്‍ശനെ ഓപ്പണര്‍ റോളില്‍ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത കൂടുതല്‍. സായ് സുദര്‍ശനും ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ്. ജയ്‌സ്വാള്‍-സുദര്‍ശന്‍ ഇടം കൈ ഓപ്പണിങ് കൂട്ടുകെട്ട് വന്നാല്‍ വലത്-ഇടത് കൂട്ടുകെട്ട് നഷ്ടമാവും.

എന്നാല്‍ നിലവില്‍ ഇന്ത്യക്ക് പരിഗണിക്കാവുന്ന ഏറ്റവും മികച്ച ഓപ്പണിങ് ഇതാണ്. കെ എല്‍ രാഹുല്‍ സന്നാഹത്തിനിടെ പരിക്കേറ്റ് കളം വിട്ടിരുന്നു. അതുകൊണ്ടുതന്നെ രാഹുല്‍ ആദ്യ മത്സരം കളിക്കുന്നതിനെക്കുറിച്ച് വ്യക്തതയില്ല. താരത്തെ ഓപ്പണര്‍ റോളിലേക്കും കൊണ്ടുവരാന്‍ സാധ്യത കുറവാണ്. വിരാട് കോലി സ്‌കാനിങ്ങിന് വിധേയനായി എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും പരിക്ക് ഇന്ത്യക്ക് വലിയ വെല്ലുവിളിയായിട്ടുണ്ടെന്നാണ് നിസംശയം പറയാം.

shubman gill

സഞ്ജുവും സൂര്യയും ഓസീസിലേക്കോ

ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് വിളി കാത്തിരിക്കുകയാണ് സഞ്ജു സാംസണ്‍. സൂര്യകുമാര്‍ യാദവ് തിരിച്ചുവരവിനും തയ്യാറെടുക്കുകയാണ്. രണ്ട് പേര്‍ക്കും ടെസ്റ്റില്‍ അവസരം പ്രതീക്ഷിക്കാമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയതാണ്. സഞ്ജു സാംസണ്‍ സമീപകാല ടി20 പരമ്പരയില്‍ അതി ഗംഭീര പ്രകടനമാണ് നടത്തിയത്. ഈ സാഹചര്യത്തില്‍ ഇന്ത്യ ടെസ്റ്റിലേക്ക് വിളി നല്‍കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഓസീസില്‍ ബാറ്റ്‌സ്മാന്‍മാര്‍ പരിക്കിന്റെ ഭീഷണി നേരിടുകയാണ്.

അതുകൊണ്ടുതന്നെ കൂടുതല്‍ ബാക്കപ്പ് താരങ്ങളെ ഇന്ത്യ ടീമിലേക്ക് കൊണ്ടുവരേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ സൂര്യക്കും സഞ്ജുവിനും സര്‍പ്രൈസ് വിളി ലഭിച്ചാലും അത്ഭുതപ്പെടാനാവില്ല. ഗൗതം ഗംഭീറെന്ന പരിശീലകന്‍ പരമ്പരാഗത ടെസ്റ്റ് ക്ലാസിക് ശൈലിയെ വിശ്വസിക്കുന്ന പരിശീലകനല്ല. പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്ന സര്‍ഫറാസ് ഖാനെപ്പോലെയുള്ള താരങ്ങളെ ഗംഭീര്‍ പിന്തുണക്കുന്നു. അതുകൊണ്ടുതന്നെ ചില സര്‍പ്രൈസ് നീക്കങ്ങള്‍ പ്രതീക്ഷിക്കാം.

ഓസീസ് പരമ്പര ഇന്ത്യക്ക് നിര്‍ണ്ണായകം

അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടി. അതുകൊണ്ടുതന്നെ ഇത്തവണയും വലിയ പ്രതീക്ഷയുണ്ട്. എന്നാല്‍ ഓസീസ് പരമ്പര ഇത്തവണ ഇന്ത്യക്ക് കൂടുതല്‍ പ്രധാനപ്പെട്ടതാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ നാല് ടെസ്‌റ്റെങ്കിലും ജയിക്കേണ്ടതായുണ്ട്. കൂടാതെ ന്യൂസീലന്‍ഡിനോട് നാട്ടില്‍ തോറ്റതിന്റെ ക്ഷീണം മാറ്റാന്‍ ഇന്ത്യക്ക് ഓസീസ് പരമ്പര സ്വന്തമാക്കേണ്ടതായുണ്ട്. ഓസീസ് പരമ്പര തോറ്റാല്‍ ഗൗതം ഗംഭീറിന്റെ പരിശീലക സീറ്റും തെറിച്ചേക്കും. അതുകൊണ്ടുതന്നെ ഇന്ത്യ വലിയ കരുതലോടെയാണ് ഓസീസില്‍ ഇറങ്ങുന്നത്.

Story first published: Sunday, November 17, 2024, 7:38 [IST]
Other articles published on Nov 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+