Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കോലിയുടെ 'കസേര' തിലകിന്, സൂര്യ ഫിനിഷര്‍! ഇതാ ഇന്ത്യയുടെ ബെസ്റ്റ് പ്ലെയിങ് 11

ഓസ്‌ട്രേലിയക്കെതിരേ വെള്ളിയാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ആദ്യ രണ്ടു മല്‍സരങ്ങള്‍ക്കും ഒരേ ടീമിനെയും അവസാന കളിയില്‍ മറ്റൊരു ടീമിനെയുമാണ് അജിത് അഗാര്‍ക്കറുള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുള്‍പ്പെടെ ചില മുതിര്‍ന്ന താരങ്ങള്‍ക്കു ആദ്യ രണ്ടു മല്‍സരങ്ങളിലും വിശ്രമം നല്‍കിയിരിക്കുകയാണ്.

രോഹിത്തിനെക്കൂടാതെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, മുന്‍ നായകന്‍ വിരാട് കോലി, സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരും ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ടീമില്‍ ഇല്ല. രോഹിത്തിന്റെയും ഹാര്‍ദിക്കിന്റെയും അഭാവത്തില്‍ കെഎല്‍ രാഹുലാണ് രണ്ടു മല്‍സരങ്ങളില്‍ ടീമിനെ നയിക്കുന്നത്. അവസാനത്തെ കളിയില്‍ രോഹിത്തും ക്യാപ്റ്റനാവും.

TILAK

പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ ഇന്ത്യയുടെ ശക്തമായ പ്ലെയിങ് ഇലവനില്‍ ആരൊക്കെയായിരിക്കും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം. രോഹിത്തിന്റെ അഭാവത്തില്‍ ശുഭ്മന്‍ ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയായി എത്തുക മറ്റൊരു യുവതാരമായ ഇഷാന്‍ കിഷനായിരിക്കും.

അവസാനമായി ഏഷ്യാ കപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ രോഹിത് ഓപ്പണിങില്‍ നിന്നും മാറി നിന്നപ്പോള്‍ ഇഷാന്‍ ഈ റോളിലെത്തിയിരുന്നു. ഗില്‍- ഇഷാന്‍ ജോടി ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുമായി ഇന്ത്യക്കു അനായാസ ജയം സമ്മാനിക്കുകയും ചെയ്തു.

കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ കളിക്കുക യുവ ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മയായിരിക്കും. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശുമായുള്ള മല്‍സരത്തില്‍ അരങ്ങേറിയ അദ്ദേഹം ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു. ഫിറ്റ്‌നസ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യരായിരിക്കും ബാറ്റിങിനു ഇറങ്ങുക. ഏഷ്യാ കപ്പില്‍ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം കളിച്ചിരുന്നുള്ളൂ.

SURYAKUMAR YADAV

ശ്രേയസിനു പിന്നാലെ അഞ്ചാം നമ്പറില്‍ കളിക്കുക ക്യാപ്റ്റന്‍ രാഹുലായിരിക്കും. ടീമിന്റെ വിക്കറ്റ് കാക്കുന്നതും അദ്ദേഹം തന്നെ. ഏകദിന ഫോര്‍മാറ്റില്‍ ഇനിയും ക്ലിക്കായിട്ടില്ലാത്ത വെടിക്കെട്ട് താരം സൂര്യകുമാര്‍ യാദവിനു ഫിനിഷറുടെ റോളായിരിക്കും ലഭിക്കുക.

അദ്ദേഹത്തിനു ശേഷം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഏഴാമനായി ബാറ്റ് ചെയ്യാനെത്തും. കുല്‍ദീപിന്റെ അഭാവത്തില്‍ ആര്‍ അശ്വിനായിരിക്കും സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക. ബൗളിങിനൊപ്പം ബാറ്റിങിലും മികച്ച സംഭാവന നല്‍കാന്‍ കഴിയുന്ന താരമാണ് അശ്വിന്‍.

പേസ് ബൗളിങില്‍ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരായിരിക്കും അണിനിരക്കുക. എന്നാല്‍ ബാറ്റിങിനു കുറേക്കൂടി ആഴം നല്‍കണമെന്നു ഇന്ത്യ തീരുമാനിക്കുകയാണെങ്കില്‍ ഷമിക്കു പകരം സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ ടീമിലേക്കു വരികയും ചെയ്യും.

ആദ്യ രണ്ടു കളിയില്‍ ഇന്ത്യയുടെ മികച്ച പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി/ ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ആദ്യ രണ്ടു ഏകദിനങ്ങള്‍ക്കുള്ള ടീം

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍

Story first published: Tuesday, September 19, 2023, 6:54 [IST]
Other articles published on Sep 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+