For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: പുജാര വേണമന്നു ഗംഭീര്‍!! പറ്റില്ലെന്ന് സെലക്ടര്‍മാര്‍, ഡ്രസിങ് റൂമില്‍ അടി തുടങ്ങി?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അത്ര മികച്ച ആഴ്ചകളല്ല ഇപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ തൂത്തുവാരപ്പെട്ടതിനു ശേഷം ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യ പിന്നിട്ടുനില്‍ക്കുകയാണ്. 2015നു ശേഷം ആദ്യമായി ട്രോഫി കൈവിടേണ്ടി വരുമോയെന്ന വലിയ ആശങ്കയിലാണ് ഇപ്പോള്‍ ടീമുള്ളത്.

ഇതിനിടെ ഇന്ത്യന്‍ ഡ്രസിങ് റൂമിലും കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. കോച്ച് ഗൗതം ഗംഭീറുമായി താരങ്ങള്‍ക്കു തര്‍ക്കമുള്ളതായും മോശം പ്രകടനത്തിനു അദ്ദേഹം പൊട്ടിത്തെറിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് (Indian Express) ഇക്കാര്യങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

gauram gambhir

ഗംഭീറിന് മതിയായി?

ഇന്ത്യന്‍ താരങ്ങള്‍ക്കു സ്വതസിന്ധമായ ശൈലിയില്‍ കളിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഗൗതം ഗംഭീര്‍ നല്‍കിയിരുന്നു. പക്ഷെ കോച്ചിന്റെ പ്രതീക്ഷ കാക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ താരങ്ങള്‍ക്കു സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. കഴിഞ്ഞ സപ്തംബറില്‍ നടന്ന ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പര മുതല്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനത്തില്‍ അദ്ദേഹത്തിനു നിരാശയും രോഷവുമുണ്ട്.

കളിക്കാരുമായി ഗംഭീര്‍ ഇപ്പോള്‍ അത്ര നല്ല രസത്തിലല്ലെന്നാണ് പുറത്തുവരുന്ന വിവരം. ഓസ്‌ട്രേലിയയുമായി മെല്‍ബണില്‍ നടന്ന അവസാന ടെസ്റ്റില്‍ മൂന്നിന് 121 റണ്‍സില്‍ നിന്നും ഇന്ത്യന്‍ ടീം 155ന് ഓള്‍ഔട്ടായതിനു ശേഷം താരങ്ങളെ ഗംഭീര്‍ രൂക്ഷമായി ശകാരിച്ചുവെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടിലുള്ളത്.

തനിക്കു മതിയായി എന്നു അവരോടു തുറന്നു പറഞ്ഞ അദ്ദേഹം കളിക്കാരെ ശരിക്കും 'കുടഞ്ഞതായും' റിപ്പോര്‍ട്ടിലുണ്ട്. നേരത്തേ തയ്യാറാക്കിയുള്ള പ്ലാനുകള്‍ അനുസരിച്ച് കളിക്കണമെന്ന് താരങ്ങളോടു ആവശ്യപ്പെട്ട ഗംഭീര്‍ ഇതിനു തയ്യാറായില്ലെങ്കില്‍ പുറത്താക്കുമെന്നു മുന്നറിയിപ്പും നല്‍കിയതായാണ് വിവരം.

പുജാരയെ നല്‍കിയില്ല

ബോര്‍ഡല്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ വെറ്ററന്‍ താരവും ഏറെ അനുഭസമ്പത്തുമുള്ള ചേതേശ്വര്‍ പുജാരയെ ഉള്‍പ്പെടുത്തണമെന്നു ഗൗതം ഗംഭീര്‍ നേരട്ടേ ആവശ്യപ്പെട്ടിരുന്നതായും പക്ഷെ സെലക്ടര്‍മാര്‍ ഇതു തള്ളിയയെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

റെഡ് ബോള്‍ ക്രിക്കറ്റില്‍ ദീര്‍ഘകാലം ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായിരുന്ന താരമാണ് പുജാര. ഓസ്‌ട്രേലിയയില്‍ പല മാച്ച് വിന്നിങ് പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. തോല്‍വിയുടെ വക്കില്‍ നിന്നു പോലും പുജാരയുടെ ഒറ്റയാള്‍ പോരാട്ടങ്ങള്‍ ടീമിനു സമനിലകളും നേടിത്തന്നിരുന്നു. അതിനാല്‍ തന്നെ ഈ പര്യടനത്തില്‍ പുജാരയുടെ സാന്നിധ്യം ടീമിനു ഗുണം ചെയ്യുമെന്നും ഗംഭീര്‍ കണക്കുകൂട്ടി.

CHETESHWAR PUJARA

2023ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസ്ട്രലിയക്കെതിരേയാണ് പുജാര അവസാനമായി കളിച്ചത്. ഈ മല്‍സരത്തില്‍ ഇന്ത്യ തോറ്റതോടെ പുറത്താക്കപ്പെട്ട അദ്ദേഹത്തെ പിന്നീടൊരിക്കലും ടെസ്റ്റിലേക്കു തിരികെ വിളിക്കാനും ഇന്ത്യ തയ്യാറായില്ല. ദേശീയ ടീമില്‍ നിന്നും തഴയപ്പെട്ടപ്പോഴും ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിച്ച പുജാര അവിടെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

2020-21ലെ ഇന്ത്യയുടെ കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളിലൊരാളാണ് പുജാര. 2018-19ലെ പര്യടനത്തില്‍ 74.42 എന്ന ഗംഭീര ശരാശരിയില്‍ 521 റണ്‍സും അദ്ദേഹം വാരിക്കൂട്ടിയിരുന്നു.

സെലക്ടര്‍മാരുമായുള്ള ബന്ധം

ഇന്ത്യയുടെ മുന്‍ കോച്ചായിരുന്ന രാഹുല്‍ ദ്രാവിഡിനെപ്പോലെ ടീമിന്റെ സെക്ഷന്‍ കാര്യങ്ങളില്‍ അത്ര സജീവമായി ഇടപ്പെുന്നയാളല്ല ഗൗതം ഗംഭീറെന്നാണ് ക്രിക്ക്ബസിന്റെ (Cricbuzz) റിപ്പോര്‍ട്ടിലുള്ളത്. തനിക്കു ആരൊക്കെയാണ് ടീമില്‍ ആവശ്യമുള്ളതെന്നു സെലക്ടടര്‍മാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്ന കോച്ചാണ് ദ്രാവിഡ്. പക്ഷെ ഗംഭീര്‍ ടീം സെലക്ഷനില്‍ ഇത്രത്തോളം ഇടപെടലുകള്‍ നടത്താറില്ല.

ഗംഭീറിനു കീഴില്‍ രണ്ടു ടെസ്റ്റ് പരമ്പരകളിലാണ് ഇന്ത്യന്‍ ടീം കളിച്ചത്. ഇതില്‍ ബംഗ്ലാദേശിനെ 2-0നു തോല്‍പ്പിച്ചെങ്കിലും ന്യൂസിലാന്‍ഡിനോടു 0-3നു നാണംകെട്ടു. ഇപ്പോള്‍ ഓസ്‌ട്രേലിയയുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 1-2നു പിന്നിലുമാണ്. ഇന്ത്യയുടെ ഡബ്ല്യുടിസി ഫൈനല്‍ സാധ്യതകളും ഏറെക്കുറെ അസ്തമിച്ചു കഴിഞ്ഞു.

Story first published: Wednesday, January 1, 2025, 11:09 [IST]
Other articles published on Jan 1, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+