For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗംഭീറിന്റെ ദിനം എണ്ണപ്പെട്ടു? ആ പരമ്പരയ്ക്കു ശേഷം തെറിച്ചേക്കും!! കടുപ്പിച്ച് ബിസിസിഐ

ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയിലേറ്റ നാണകെട്ട തോല്‍വി ഇന്ത്യന്‍ ടീമിലെ സീനിയര്‍ കളിക്കാരുടെ മാത്രമല്ല, മുഖ്യ കോച്ച് ഗൗതം ഗംഭീറിന്റെയും സ്ഥാനം തുലാസിലാക്കിയിരിക്കുകയാണ്. നേരത്തേ ശ്രീലങ്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ പരാജയമേറ്റു വാങ്ങിയാണ് കിവികള്‍ ഇന്ത്യയിലെത്തിയത്. രോഹിത് ശര്‍മയും സംഘവും വളരെ അനായാസം മൂന്നു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

പക്ഷെ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് നേരെ തിരിച്ചാണ്. ന്യൂസിലാന്‍ഡ് സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ഇന്ത്യയെ 3-0നു നാണംകെടുത്തുകായിരുന്നു. റെഡ് ബോള്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇന്ത്യിലെത്തി ഒരു ടീം പരമ്പര തൂത്തുവാരിയത്. അതുകൊണ്ടു തന്നെ ഈ ഞെട്ടിക്കുന്ന പരാജയം വളരെ ഗൗരവത്തോടെയാണ് ബിസിസിഐ കാണുന്നത്. പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ പ്രകടനവും അവര്‍ സുക്ഷ്മമായി വിലയിരുത്തുകയാണ്.

GAUTAM GAMBHIR

ഗംഭീര്‍ തെറിച്ചേക്കും

ന്യൂസിലാന്‍ഡിനെതിരേ നേരിട്ട വന്‍ പരാജയത്തോടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിക്കാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ക്കും മങ്ങലേറ്റിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയാണ് ഇന്ത്യന്‍ ടീം അടുത്തതായി കളിക്കാന്‍ പോവുന്നത്.

അടുത്ത മാസം അവസാനത്തോടെ തുടങ്ങുന്ന ഓസീസ് പര്യടനത്തില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യന്‍ ടീം കളിക്കുക. ഇതില്‍ 4-0നെങ്കിലും ജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു ഇനി ഫൈനല്‍ പ്രതീക്ഷയുള്ളൂ. നിലവിലെ ഫോമില്‍ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ഇത്തരമൊരു അദ്ഭുത വിജയം കുറിക്കുകയെന്നത് ഇന്ത്യക്കു അസാധ്യം തന്നെയായിരിക്കും.

ഓസ്‌ട്രേലിയക്കെതിരായ ഈ പരമ്പര ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ ഗംഭീറിന്റെ അവസാനത്തേകും ആയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീം തോല്‍ക്കുകയും ഡബ്ല്യുടിസി ഫൈനല്‍ സാധ്യത അവസാനിക്കുകയും ചെയ്താല്‍ അദ്ദേഹത്തിനു പരിശീലക സ്ഥാനം ഒഴിയേണ്ടി വരികയോ, ഈ റോളില്‍ നിന്നും പുറത്താക്കപ്പെടുകയോ ചെയ്യും.

കോച്ചിങ് കരിയര്‍

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ചാംപ്യന്‍മാരാക്കിയ ശേഷം പടിയിറങ്ങിയ രാഹുല്‍ ദ്രാവിഡിനു പകരമാണ് ഈ വര്‍ഷം ജൂലൈയില്‍ ഗൗതം ഗംഭീറിനെ മുഖ്യ പരിശീലകനായി നിയമിച്ചത്. അദ്ദേഹത്തിനു കീഴില്‍ കളിച്ച അഞ്ചു പരമ്പരകളില്‍ മൂന്നെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടെണ്ണം നഷ്ടമാവുകയും ചെയ്തു.

ശ്രീലങ്കയ്‌ക്കെതിരേ അവരുട നാട്ടില്‍ നടന്ന ടി20 പരമ്പര തൂത്തുവാരിയാണ് പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ തുടക്കം. എന്നാല്‍ പിന്നാലെ നടന്ന ഏകദിന പരമ്പരയില്‍ ലങ്ക 2-0നു ഇന്ത്യയെ തൂത്തുവാരി. 27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലങ്കയ്‌ക്കെതിരേ ഒരു ഏകദിന പരമ്പര ഇന്ത്യക്കു കൈവിടേണ്ടി വന്നത്.

അതിനു ശേഷം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0നും ടി20 പരമ്പര 3-0നും തൂത്തുവാരാന്‍ ഗംഭീറിനും സംഘത്തിനുമായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ന്യൂസിലാന്‍ഡിനോടു ടെസ്റ്റ് പരമ്പരയില്‍ 0-3ന് ഇന്ത്യന്‍ ടീം നാണംകെട്ടിരിക്കുന്നത്. 2012നു ശേഷം നാട്ടില്‍ ഇന്ത്യക്കു നേരിട്ട ആദ്യത്തെ ടെസ്റ്റ് പരമ്പര നഷ്ടം കൂടിയാണിത്. അവസാന ടെസ്റ്റെങ്കിലും ജയിച്ച് ഇന്ത്യ മാനം കാക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതിനു പോലും കിവികള്‍ അനുവദിച്ചില്ല.

ROHIT SHARMA- GAUTAM GAMBHIR

തീരുമാനങ്ങള്‍ പാളി

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലടക്കം ഇന്ത്യന്‍ കോച്ചായതിനു ശേഷമുള്ള ഗൗതം ഗംഭീറിന്റെ പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെടുകയാണ്. ഏറ്റവും അവസാനമായി മുംബൈയിലെ വാംഖഡെയില്‍ നടന്ന മൂന്നാം ടെസ്റ്റിനായി സ്പിന്‍ അനുകൂല പിച്ച് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടത് ഗംഭീറാണെന്നാണ് വിവരം.

തൊട്ടുമുമ്പ് പൂനെയില്‍ നടന്ന രണ്ടാംടെസ്റ്റില്‍ സ്പിന്‍ പിച്ചൊരുക്കിയപ്പോള്‍ പണി കിട്ടിയത് ഇന്ത്യക്കു തന്നെയായിരുന്നു. കിവി താരങ്ങള്‍ സ്പിന്‍ ബൗളിങിനെ വളരെ സമര്‍ഥമായി നേരിട്ടപ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു.

ടേണിങ് ട്രാക്കില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ദൗര്‍ബല്യം മനസ്സിലാക്കിയിട്ടും ഗംഭീര്‍ വീണ്ടുമെന്തിനാണ് മുംബൈയിലും സമാനമായ പിച്ച് ആവശ്യപ്പെട്ടതെന്നാണ് ചോദ്യം. ഈ തരത്തില്‍ അദ്ദേഹം നേരത്തേയെടുത്ത പല തീരുമാനങ്ങളും ടീമിനു ക്ഷീണമായിടുണ്ട്.

Story first published: Monday, November 4, 2024, 11:00 [IST]
Other articles published on Nov 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+