For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇതെന്ത് മര്യാദ? രോഹിത്തിനോട് എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല! വിമര്‍ശിച്ച് ആകാശ്

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ അഞ്ചാം മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 185 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റിന് 9 റണ്‍സെന്ന നിലയിലാണ്. ഇന്ത്യക്ക് കാര്യമായ മുന്നേറ്റം നടത്താന്‍ രണ്ടാം ദിനം സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വീണ്ടും നാണംകെട്ട തോല്‍വിയിലേക്ക് ഇന്ത്യക്ക് പോകേണ്ടതായി വരും.

നിലവില്‍ 2-1ന് പരമ്പരയില്‍ ഇന്ത്യ പിന്നിലാണ്. സിഡ്‌നി ടെസ്റ്റില്‍ എല്ലാവരേയും ഞെട്ടിച്ചത് രോഹിത് ശര്‍മയുടെ അഭാവമാണ്. ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയെ ഒഴിവാക്കി പകരം ശുബ്മാന്‍ ഗില്ലുമായാണ് ഇന്ത്യ സിഡ്‌നിയില്‍ ഇറങ്ങിയത്. രോഹിത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. പരമ്പരയില്‍ ഏഴില്‍ താഴെയാണ് അദ്ദേഹത്തിന്റെ ശരാശരി. അതുകൊണ്ടാണ് രോഹിത്തിനെ ഇന്ത്യ ഒഴിവാക്കിയത്. എന്നാല്‍ രോഹിത്തിനോട് നേരത്തെ പറയാതെയാണ് അദ്ദേഹത്തെ തഴഞ്ഞതെന്ന ആരോപണം ശക്തമാണ്.

വേണ്ടത്ര ആശയ വിനിമയം നടത്താതെയാണ് രോഹിത്തിനെ പുറത്താക്കിയതെന്നും നായകനെ അപമാനിക്കുന്ന തരത്തിലാണ് ഈ നടപടിയെന്നും വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര.

രോഹിത്തിനോട് നേരത്തെ പറയാത്തതെന്ത്?

പ്ലേയിങ് 11ല്‍ ഇല്ലെന്ന് രോഹിത് ശര്‍മയോടെ നേരത്തെ പറയാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ആകാശ് ചോപ്ര ഉയര്‍ത്തുന്നത്. നിസാരമായി ഒഴിവാക്കാന്‍ സാധിക്കുന്ന ക്യാപ്റ്റനായിരുന്നില്ല രോഹിത്തെന്നും ആകാശ് അഭിപ്രായപ്പെട്ടു. ' അനായാസം ഒഴിവാക്കാന്‍ രോഹിത് ശര്‍മ സാധാരണ നായകനല്ല. ഗൗതം ഗംഭീറായാലും ആരായാലും ഇത്തരത്തിലൊരു തീരുമാനം നിര്‍ണ്ണായക ടെസ്റ്റിലെടുത്തത് ശരിയായില്ല. അവന്‍ വളര്‍ത്തിയെടുത്ത ടീമാണിത്. യുവതാരങ്ങളെ പിന്തുണക്കുന്നവനാണ് രോഹിത്.

ആറ് മാസം മുമ്പ് ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്കെത്തിച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ. വര്‍ഷങ്ങളായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിച്ച നായകനെ ഇങ്ങനെ പുറത്താക്കാന്‍ ആര്‍ക്കാണ് അധികാരം. രോഹിത് ശര്‍മ മോശം ഫോമിലാണെന്നത് വസ്തുതയാണ്. വിരാട് കോലി, ഉസ്മാന്‍ ഖ്വാജ തുടങ്ങി പല സൂപ്പര്‍ താരങ്ങളും മോശം ഫോമിലാണ്. ബാറ്റിങ് വളരെ പ്രയാസമുള്ള പിച്ചിലാണ് രോഹിത് പതറുന്നത്. നായകനെ പുറത്താക്കുന്നതിനെ വ്യക്തിപരമായി അംഗീകരിക്കാന്‍ എനിക്കാവില്ല.

രോഹിത് യശ്വസി ജയ്‌സ്വാളിനൊപ്പം ഓപ്പണറാവേണ്ടിയിരുന്നു. ആരാധകരും ആഗ്രഹിച്ചിരുന്നത് ഇതാണ്. ഇത്രയും മികച്ച താരത്തെ പ്രതിസന്ധി സാഹചര്യത്തില്‍ ഇങ്ങനെ അപമാനിക്കേണ്ടിയിരുന്നില്ല' ആകാശ് ചോപ്ര പറഞ്ഞു.

rohit sharma

രോഹിത് ശര്‍മ പരിശീലനത്തിനിറങ്ങിയിരുന്നു

രോഹിത് ശര്‍മ കളിക്കുന്ന കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാതെ ഗൗതം ഗംഭീര്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. രോഹിത് ശര്‍മ സിഡ്‌നി ടെസ്റ്റിനുണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ വന്നതാണ്. എന്നാല്‍ സിഡ്‌നിയില്‍ ഏറെ നേരം രോഹിത് ശര്‍മ ബാറ്റിങ് പരിശീലനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തെ തഴഞ്ഞത്. പൊതുവേ ക്യാപ്റ്റനെ പ്ലേയിങ് 11 നിന്ന് മാറ്റിനിര്‍ത്തുന്നത് അപൂര്‍വ്വമാണ്.

അതും രോഹിത്തിനെപ്പോലൊരു സൂപ്പര്‍ താരത്തെ ഇത്തരത്തില്‍ തഴയപ്പെടുമ്പോള്‍ അത് അദ്ദേഹത്തോട് ചെയ്യുന്ന ക്രൂരതയാണെന്ന് പറയാം. നേരത്തെ അറിയിച്ചിരുന്നെങ്കില്‍ രോഹിത് സ്വയം പിന്മാറുകയാണെന്ന് മാധ്യമങ്ങളോട് പറയാമായിരുന്നു. എന്നാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഗൗതം ഗംഭീര്‍ രോഹിത്തിനെ കൂട്ടാതെ വന്നതോടെ തന്നെ ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. എന്തായാലും ഇന്ത്യന്‍ ടീമിനുള്ളില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല.

വിമര്‍ശനം ഗംഭീറിനെതിരേ

ഇന്ത്യയുടെ തകര്‍ച്ചയില്‍ കൂടുതല്‍ വിമര്‍ശനം ഉയരുന്നത് പരിശീലകന്‍ ഗൗതം ഗംഭീറിനെതിരേയാണ്. ഗംഭീറിന്റെ കര്‍ക്കശ സ്വഭാവത്തോടും ഏകാധിപത്യ നിലപാടുകളോടും യോജിച്ച് പോകാന്‍ സഹ താരങ്ങള്‍ക്ക് സാധിക്കുന്നില്ല. ഇതാണ് ഇന്ത്യന്‍ ടീമിലെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഗൗതം ഗംഭീറിനെ ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്. എന്നാല്‍ രോഹിത്തിന്റെ മോശം ഫോം വിലയിരുത്തുമ്പോള്‍ പുറത്തിരുത്തിയതിനെ തെറ്റുപറയാനാവില്ല. എന്നാല്‍ പുറത്താക്കിയ രീതി വിമര്‍ശനം അര്‍ഹിക്കുന്നതാണ്.

Story first published: Friday, January 3, 2025, 22:11 [IST]
Other articles published on Jan 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+