For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഓസീസ് ലീഡ് 300 കടന്നു!! മെല്‍ബണില്‍ ഇനി ത്രില്ലിങ് ക്ലൈമാക്‌സ്

മെല്‍ബണ്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നിര്‍ണായകമായ നാലാ ക്രിക്കറ്റ് ടെസ്റ്റില്‍ ത്രില്ലിങ് ക്ലൈമാക്‌സ് ഉറപ്പായിരിക്കുകയാണ്. 105 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് നേടിയ ശേഷം വീണ്ടും ബാറ്റിങിനിറങ്ങിയ ഓസീസ് ഒമ്പതു വിക്കറ്റിനു 228 റണ്‍സെന്ന നിലയിലാണ് നാലാംദിനത്തിലെ കളി അവസാനിപ്പിച്ചത്. ഒരു വിക്കറ്റ് കൈയിലിരിക്കെ ഓസ്‌ട്രേലിയക്കു ഇപ്പോള്‍ 333 റണ്‍സിന്റെ മികച്ച ലീഡുണ്ട്.

41 റണ്‍സുമായി നതാന്‍ ലയണും 10 റണ്‍സെടുത്ത സ്‌കോട്ട് ബോളണ്ടുമാണ് ഇപ്പോള്‍ ക്രീസില്‍. അവസാന വിക്കറ്റില്‍ ഈ ജോടി 110 ബോളില്‍ 55 റണ്‍സ് ടീം സ്‌കോറിലേക്കു ചേര്‍ത്തു കഴിഞ്ഞു. മാര്‍നസ് ലബ്യുഷെയ്ന്‍ (70) പൊരുതി നേടിയ ഫിഫ്റ്റിയാണ് ഓസീസ് ടോട്ടല്‍ 200 കടത്തിയത്. ഇല്ലായിരുന്നെങ്കില്‍ കുറേക്കൂടി നേരത്തേ ഓസീസിനെ പുറത്താക്കാന്‍ ഇന്ത്യക്കു സാധിക്കുമായിരുന്നു. 139 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു ഫോറുകളുണ്ടായിരുന്നു.

INDIAN TEAM

ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (41), ഉസ്മാന്‍ ഖവാജ (21), സ്റ്റീവ് സ്മിത്ത് (13) എന്നിവരാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഓസീസ് ഒരു ഘട്ടത്തില്‍ ആറിന് 91ലേക്കു തകര്‍ന്നിരുന്നു. എന്നാല്‍ ഏഴാം വിക്കറ്റില്‍ ലബ്യുഷെയ്ന്‍- കമ്മിന്‍സ് ജോടി 57 റണ്‍സിന്റെ കൂട്ടുകെട്ടുമായി ആതിഥേയരെ കളിയിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറ നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റുകളെടുത്തു.

നേരത്തേ ഓസീസിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 474ന് മറുപിടിയില്‍ നാലാംദിനം രാവിലെ 369 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. നിതീഷ് കുമാര്‍ റെഡ്ഡിയുടെ (114) കന്നി ടെസ്റ്റ് സെഞ്ച്വറിയാണ് ലീഡ് റണ്‍സാക്കി കുറയ്ക്കാന്‍ ഇന്ത്യയെ സഹായിച്ചത്. 189 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 11 ഫോറും ഒരു സിക്‌സറുമുണ്ടായിരുന്നു.

ഒമ്പതു വിക്കറ്റിനു 358 റണ്‍സെന്ന നിലയിലാണ് നാലാംദിനം ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. 11 റണ്‍സ് കൂടി നേടുമ്പോഴേക്കും ഇന്ത്യയുടെ അവസാനത്തെ വിക്കറ്റും വീഴുകയായിരുന്നു. നിതീഷാണ് അവസാനമായി പുറത്തായത്. ഓസീസിനായി നായകന്‍ പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട്, നതാന്‍ ലയണ്‍ എന്നിവര്‍ മൂന്നു വീതം വിക്കറ്റുകളെടുത്തു.

ഒരു ഘട്ടത്തില്‍ ഏഴിനു 221ലേക്കു വീണ ഇന്ത്യന്‍ ടീം 300 റണ്‍സ് പോലും തികയ്ക്കില്ലെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ എട്ടാം വിക്കറ്റില്‍ നിതീഷ്- വാഷിങ്ടണ്‍ സുന്ദര്‍ സഖ്യം ചേര്‍ന്നെടുത്ത 127 റണ്‍സ് ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. ടീം സ്‌കോര്‍ 348ല്‍ വച്ചാണ് 50 റണ്‍സെടുത്ത വാഷിങ്ടണ്‍ മടങ്ങിയത്.

നിതീഷ്, വാഷിങ്ടണ്‍ എന്നിവരെക്കൂടാതെ 82 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാാണ്് ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍മാര്‍. 118 ബോളുകള്‍ നേരിട്ട ജയ്‌സ്വാള്‍ 11 ഫോറും ഒരു സിക്‌സറുമാണ് പായിച്ചത്. 162 ബോളുകള്‍ നേരിട്ട വാഷിങ്ടണ്‍ ഒരു ബൗണ്ടറി മാത്രമേ നേടിയുള്ളൂ. വിരാട് കോലി (36), റിഷഭ് പന്ത് (28), രവീന്ദ്ര ജഡേജ (17) എന്നിവരും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തി.

നേരത്തേ സ്റ്റീവ് സ്മിത്തിന്റെ (140) 34ാാമത് ടെസ്റ്റ് സെഞ്ച്വറിയാണ് ഓസ്‌ട്രേലിയയെ ഒന്നാമിന്നിങ്‌സില്‍ 474 റണ്‍സെന്ന വലിയ ടോട്ടലിലെത്തിച്ചത്. 197 ബോളുകള്‍ നേരിട്ട അദ്ദേഹം 13 ഫോറുകളും മൂന്നു സിക്‌സറും പായിച്ചു. സ്മിത്തിന്റെ സെഞ്ച്വറി കൂടാതെ ഓസ്ട്രലിയയുടെ ടോപ്പ് ത്രീയിലെ എല്ലാവരും ഫിഫ്റ്റി പ്ലസ് സ്‌കോറുകളും കണ്ടെത്തി.

മാര്‍നസ് ലബ്യുഷെയ്ന്‍ (72), അരങ്ങേറ്റക്കാരനായ സാം കോണ്‍സ്റ്റാസ് (60), ഉസ്മാന്‍ ഖവാജ (57) എന്നിവരാണ് മിന്നിച്ചത്. ലോവര്‍ ഓര്‍ഡറില്‍ നായകന്‍ കമ്മിന്‍സ് (49), അലെക്‌സ് ക്യാരി (31) എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി.

Story first published: Sunday, December 29, 2024, 5:59 [IST]
Other articles published on Dec 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+