Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ക്യാച്ചിങില്‍ ശോകം, റിഷഭിനെ മാറ്റൂ!! പകരം രണ്ടിലൊരാള്‍ മതി, ഫാന്‍സ് പറയുന്നു

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് വീണ്ടുമൊരിക്കല്‍ക്കൂടി കൈകള്‍ ചോര്‍ന്നിരിക്കുകയാണ്. പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിനം മൂന്നാം സെഷനിലാണ് അദ്ദേഹം ഒരു അനായാസ ക്യാച്ച് താഴെയിട്ടു കളഞ്ഞഞ്ഞത് ഇതേ തുടര്‍ന്ന് ഉറപ്പായും ലഭിക്കേണ്ടിയിരുന്ന ഒരു വിക്കറ്റ് ഇന്ത്യക്കു നഷ്ടമാവുകയും ചെയ്തു. ഓസീസ് ഓപ്പണറും യുവ താരവുമായ നതാന്‍ മക്‌സ്വീനിക്കാണ് റിഷഭിന്റെ പിഴവ് കാരണം ആയുസ് നീട്ടിക്കിട്ടിയത്.

ഈ പരമ്പരയില്‍ ഇതാദ്യമായില്ല അദ്ദേഹം ക്യാച്ച് പാഴാക്കിയത്. നേരത്തേ പെര്‍ത്തില്‍ ഇന്ത്യ ജയിച്ച ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിങ്‌സുകളിലും റിഷഭ് ചില ക്യാച്ചുകള്‍ പാഴാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ നിന്നും വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് താരം നേരിട്ടു കൊണ്ടിരിക്കുന്നത്.

RISHABH PANT

ബുംറയ്ക്കു നിരാശ

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കാണ് റിഷഭ് പന്തിന്റെ മണ്ടത്തരം കാരണം അര്‍ഹിച്ച വിക്കറ്റ് നഷ്ടമായത്. ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സിലെ ഏഴാമത്തെ ഓവറിായിരുന്നു സംഭവം. വിക്കറ്റ് നഷ്ടമില്ലാതെ 13 റണ്‍സെന്ന നിലയിലാണ് ഓസീസ് ഈ ഓവര്‍ ആരംഭിച്ചത്. എട്ടു റണ്‍സുമായി ഉസ്മാന്‍ ഖവാജയും ഒരു റണ്ണെടുത്ത നതാന്‍ മക്‌സ്വീനിയുമായിരുന്നു അപ്പോള്‍ ക്രീസില്‍.

സ്‌ട്രൈക്ക് നേരിട്ട മക്‌സ്വീനിക്കു ആദ്യ ബോളില്‍ റണ്ണൊന്നും ലഭിച്ചില്ല. അടുത്ത ബോളില്‍ അദ്ദേഹം ഡബിളെടുത്തു. മൂന്നാമത്തെ ബോളിലായിരുന്നു ആരാധകരെ നിരാശപ്പെടുത്തിയ സംഭവം. മകസ്വീനിയുടെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ വിക്കറ്റിനു പിന്നിലേക്ക്. പക്ഷെ വളരെ വൈകിയാണ് റിഷഭ് ഇതിനോടു പ്രതികരിച്ചത്. വലതു വശത്തേക്ക് അദ്ദേഹം ഡൈവ് ചെയ്‌തെങ്കിലും ബോള്‍ കൈയിലൊതുങ്ങിയില്ല.

വലതു കൈയിലെ ഗ്ലൗസില്‍ തട്ടിയ ബോള്‍ ഫസ്റ്റ് സ്ലിപ്പിലുണ്ടായിരുന്ന രോഹിത്തിന്റെ കൈയിലും തട്ടി താഴെ വീഴുകയായിരുന്നു. ഒരുപക്ഷെ ഫസ്റ്റ് സ്ലിപ്പിലുണ്ടായിരുന്ന രോഹിത്തിന് കുറേക്കൂടി അനായാസം പിടികൂടാമായിരുന്ന ക്യാച്ചായിരുന്നു ഇത്. എന്നാല്‍ റിഷഭ് അതിനായി ശ്രമിച്ചതു കാരണം അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ പിഴയ്ക്കുകയായിരുന്നു. റിഷഭ് ഈ ക്യാച്ചെടുത്തിരുന്നെങ്കില്‍ ഓസീസ് ഒരു വിക്കറ്റിന് 15 റണ്‍സെന്ന നിലയില്‍ ആവുകയും ചെയ്‌തേനെ.

വിമര്‍ശിച്ച് ഫാന്‍സ്

ഇന്ത്യക്കു തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂ നേടിത്തരാനുള്ള സുവര്‍ണാവസരം തുലച്ച റിഷഭ് പന്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഉയരുന്നത്. റിഷഭ് പന്ത് ഒട്ടും വിശ്വസിക്കാന്‍ കൊള്ളില്ലാത്ത വിക്കറ്റ് കീപ്പറാണ്. ക്യാച്ചുകള്‍ പാഴാക്കുകയെന്നത് അദ്ദേഹത്തിന്റെ ശീലമാണ്. രണ്ടോ, മൂന്നോ ക്യാച്ചുകള്‍ റിഷഭ് എല്ലാ കളിയിലും നഷ്ടപ്പെടുത്താറുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഞ്ഞടിക്കുകയാണ്.

റിഷഭ് പന്തിനെ ഇപ്പോഴും മികച്ചൊരു വിക്കറ്റ് കീപ്പറെന്നു നമുക്കു വിളിക്കാന്‍ കഴിയില്ല. വിക്കറ്റിനു പിന്നില്‍ അദ്ദേഹം പലപ്പോഴും ക്യാച്ചുകള്‍ പാഴാക്കാറുണ്ട്. തന്റെ പിഴവുകള്‍ റിഷഭ് എത്രയും പെട്ടെന്നു പരിഹരിക്കേണ്ടത് ആവശ്യമാണ്. ഇനിയും ഈ തരത്തില്‍ അദ്ദേഹം ക്യാച്ചുകള്‍ പാഴാക്കിയാല്‍ ധ്രുവ് ജുറേലിനെയോ, സഞ്ജു സാംസണിനെയോ ടെസ്റ്റില്‍ വിക്കറ്റ് കീപ്പറായി കൊണ്ടു വരണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

Story first published: Friday, December 6, 2024, 16:18 [IST]
Other articles published on Dec 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+