For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: റിഷഭ് എന്താണ് കാട്ടിയത്, വിക്കറ്റ് വലിച്ചെറിഞ്ഞു; പകരക്കാരന്‍ വേണോ? വിമര്‍ശനം

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനം നടത്താന്‍ ഇന്ത്യക്കായിട്ടില്ല. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ലെന്നതാണ് വസ്തുത. രോഹിത് ശര്‍മയും (3) കെ എല്‍ രാഹുലും (24) വലിയ സ്‌കോറിലേക്കുയരാതിരുന്ന സാഹചര്യത്തില്‍ വിരാട് കോലിയുടെയും യശ്വസി ജയ്‌സ്വാളിന്റേയും കൂട്ടുകെട്ടിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ.

ജയ്‌സ്വാള്‍ 82 റണ്‍സുമായി നില്‍ക്കവെ റണ്ണൗട്ടായാണ് പുറത്തായത്. 118 പന്ത് നേരിട്ട് 11 ഫോറും 1 സിക്‌സും നേടിയ ജയ്‌സ്വാള്‍ വിരാട് കോലിയുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്ന് റണ്ണൗട്ടാവുകയായിരുന്നു. മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ എല്ലാ കണ്ണുകളും റിഷഭ് പന്തിലേക്കായിരുന്നു. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യയുടെ രക്ഷകനായി മാറാന്‍ റിഷഭിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും റിഷഭില്‍ നിന്ന് അത്ഭുത പ്രകടനമാണ് പ്രതീക്ഷിച്ചത്.

എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന ഷോട്ട് കളിച്ചാണ് റിഷഭ് പന്ത് വിക്കറ്റ് നഷ്ടമാക്കിയിരിക്കുന്നത്. താരത്തിന്റെ സിഗ്നേച്ചര്‍ ഷോട്ട് കെണിയില്‍ത്തന്നെ റിഷഭിനെ പൂട്ടുകയായിരുന്നുവെന്ന് പറയാം. മോശം ഷോട്ടിന് ശ്രമിച്ചാണ് റിഷഭ് പുറത്തായത്. ഇപ്പോഴിതാ റിഷഭിനെതിരേ വിമര്‍ശനം ശക്തമാവുകയാണ്.

റിഷഭിന്റെ അമിത ആത്മവിശ്വാസം ചതിച്ചു

ഇന്ത്യയുടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ സാഹചര്യത്തിലാണ് മൂന്നാം ദിനം ടീം ബാറ്റിങ് ആരംഭിച്ചത്. ഈ സാഹചര്യത്തില്‍ റിഷഭ് പന്തിന്റെ ബാറ്റിങ് പ്രകടനത്തിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. ഭേദപ്പെട്ട രീതിയില്‍ തുടങ്ങാനും റിഷഭ് പന്തിന് സാധിച്ചു. എന്നാല്‍ പിന്നീട് റിഷഭ് മോശം ഷോട്ട് കളിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ ആദ്യം തന്റെ സിഗ്നേച്ചര്‍ ഷോട്ടിന് ശ്രമിച്ച റിഷഭിന് ടൈമിങ് പിഴച്ചിരുന്നു. ഈ പന്ത് റിഷഭിന്റെ വയറിലാണ് കൊണ്ടത്.

ഇതോടെ റിഷഭ് നിലത്തുവീഴുകയും ചെയ്തു. പിന്നാലെ തന്നെ വീണ്ടും ഇതേ ഷോട്ടിന് ശ്രമിച്ചാണ് റിഷഭ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. അനാവശ്യ ഷോട്ടായിരുന്നു ഇതെന്ന് പറയാം. റിഷഭ് ഇത്തരം ഷോട്ടുകള്‍ കളിക്കുന്നത് സ്വാഭാവികമാണ്. കഴിഞ്ഞ രണ്ട് തവണയും താരം റണ്‍സുയര്‍ത്തിയതും ഇതേ ഷോട്ടുകള്‍ കളിച്ചാണ്. എന്നാല്‍ ഇത്തവണത്തെ സാഹചര്യവും മത്സരത്തിന്റെ അവസ്ഥയും പരിഗണിക്കാതെ സാഹസിക ഷോട്ട് കളിച്ച് പുറത്തായത് നിരാശപ്പെടുത്തുന്ന കാര്യമാണ്.

rishabh pant

ഓസീസിന്റെ മാസ്റ്റര്‍ പ്ലാന്‍ ഫലം കണ്ടു

റിഷഭ് പന്ത് ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ത്തന്നെ കൃത്യമായ പദ്ധതി ഓസ്‌ട്രേലിയക്കുണ്ടായിരുന്നു. റിഷഭ് പന്തില്‍ നിന്ന് ഇത്തരത്തില്‍ ഷോട്ട് പ്രതീക്ഷിച്ചിരുന്ന ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് കൃത്യമായി ഫീല്‍ഡറെ വിന്യസിച്ചു. റിഷഭിന്റെ സ്‌കൂപ് ഷോട്ട് ശ്രമം മുന്നില്‍ക്കണ്ട് കൃത്യമായി ഫീല്‍ഡറെ നിര്‍ത്തിയ കമ്മിന്‍സിന് തെറ്റിയില്ല. ഡീപ് തേര്‍ഡില്‍ നിന്ന നതാന്‍ ലയണിന്റെ കൈയിലേക്ക് കൃത്യമായി പന്ത് എത്തുകയായിരുന്നു.

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ തന്ത്രം ഫലം കാണുന്നതാണ് കാണാനായത്. ഈ കെണിയില്‍ കൃത്യമായി റിഷഭ് പന്ത് വീഴുകയും ചെയ്തു. ഓസീസ് ടീമിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ വിക്കറ്റായിരുന്നു ഇത്. റിഷഭ് പന്തിന്റെ വിക്കറ്റ് വീണതോടെ ഓസ്‌ട്രേലിയയുടെ പോരാട്ടവീര്യം കൂടുതല്‍ ഉയരുകയും ചെയ്തു. ഇന്ത്യയെ പിന്നോട്ടടിക്കുന്ന വിക്കറ്റായി ഇത് മാറി. റിഷഭ് പന്തിന് പഴയ മികവ് കാട്ടാനാവാത്തത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ഇന്ത്യക്ക് ജയം പ്രയാസം

മെല്‍ബണ്‍ ടെസ്റ്റിലും ഇന്ത്യയുടെ ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയര്‍ന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ബോക്‌സിങ് ഡേയില്‍ ജയിച്ച് കയറുകയെന്നത് വളരെ കടുപ്പമാണെന്ന് തന്നെ പറയാം. ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ക്ക് കൂടിയാണ് ഇത് തിരിച്ചടിയാവുന്നത്. ബോക്‌സിങ് ഡേ ടെസ്റ്റില്‍ തോറ്റാല്‍ ഇന്ത്യക്ക് ഇനി ഫൈനല്‍ പ്രതീക്ഷ വേണ്ട. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ കടുപ്പമാണെന്ന് തന്നെ വിലയിരുത്താം.

Story first published: Saturday, December 28, 2024, 8:05 [IST]
Other articles published on Dec 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+