ന്‍സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുട അഭാവത്തെക്കുറിച്ച് പ്രതികരിച്ച് സോഷ്യല്‍ മീഡിയ. നേരത്തേ ഇന്ത്യയുടെ ചില താരങ്ങളോടു ചെയ്തതിന്റെ ശിക്ഷയാണ് ഇപ്പോള്‍ അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നതെന്നാണ് ഇന്ത്യന്‍ ആരാധകരില്‍ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. രോഹിത്തിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ ജസ്പ്രീത് ബുംറയാണ് ഈ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്.
നേരത്തേ രോഹിത്തിന്റെ അഭാവത്തില്‍ പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ അദ്ദേഹമാണ് ടീമിനെ നയിച്ചത്. ഈ മല്‍സരത്തില്‍ ഇന്ത്യ 295 റണ്‍സിന്റെ വമ്പന്‍ ജയവും കൊയ്തിരുന്നു. ഇതിനു ശേഷം രോഹിത്തിനു കീഴിലിറങ്ങിയ മൂന്നു ടെസ്റ്റില്‍ രണ്ടിലും ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ഒന്നു സമനിലയിലും കലാശിക്കുകയായിരുന്നു.

രോഹിത്തിന് ശാപം
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും ചില താരങ്ങളെ തഴഞ്ഞതിനുള്ള ശാപമാണ് രോഹിത് ശര്‍മയ്ക്കു ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.
രോഹിത് ശര്‍മ നേരത്തേ ചെയ്തിട്ടുള്ള ചില പ്രവര്‍ത്തികളുടെ ശിക്ഷയാണ് ഏറ്റുവാങ്ങിയത്. ആറു താരങ്ങളുടെ ടെസ്റ്റ് കരിയറാണ് അദ്ദേഹം അവസാനിപ്പിച്ചത്. ചേതേശ്വര്‍ പുജാര, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി എന്നിവരെയെല്ലാം ടീമിനു പുറത്താക്കിയത് രോഹിത്താണ്. ആര്‍ അശ്വിനെ വിരമിക്കാന്‍ നിര്‍ബന്ധിതനാക്കിയ അദ്ദേഹം യുസ്വേന്ദ്ര ചഹലിനെ ഒതുക്കുകയും ചെയ്തു. ഇതാണ് രോഹിത്തിനെ ഇപ്പോള്‍ ടീമിനു പുറത്താക്കിയിരിക്കുന്നതെന്നു ആരാധകര്‍ കുറിക്കുന്നു.
സിഡ്‌നി ടെസ്റ്റില്‍ നിന്നും രോഹിത് ശര്‍മ സ്വയം പിന്മാറിയതാണെന്ന ജസ്പ്രീത് ബുംയുടെ വിശദീകരണം കള്ളമാണ്. അദ്ദേഹം ഈ ടെസ്റ്റില്‍ നിന്നും സ്വയം വിട്ടുനിന്നതല്ല. യഥാര്‍ഥത്തില്‍ രോഹിത്തിനെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ പുറത്താക്കുകയാണ് ചെയ്തിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഇപ്പോള്‍ ഏറ്റവമധികം സന്തോഷിക്കുന്നയാള്‍. അദ്ദേഹത്തിനു നീതി ലഭിച്ചിരിക്കുകയാണെന്നുമായിരുന്നു ഒരു പ്രതികരണം.
രോഹിത്തിനെ പരിഹസിച്ചും വിമര്‍ശിച്ചും മാത്രമല്ല പിന്തുണച്ചും ഒരു വിഭാഗം ആരാധകര്‍ രംഗത്തു വന്നിട്ടുണ്ട്. രോഹിത് ശര്‍മയെ എന്തിനാണ് സിഡ്‌നി ടെസ്റ്റില്‍ നിന്നും ഇന്ത്യ മാറ്റി നിര്‍ത്തിയത്? ബാറ്റിങിലെ മോശം ഫോമിന്റെ പേരിലാണെങ്കില്‍ മറ്റു ചില താരങ്ങളും ഈ തരത്തില്‍ പുറത്തിരിക്കേണ്ടവരാണ്.
വിരാട് കോലി, റിഷഭ് പന്ത് എന്നിവരെല്ലാം ഈ ടെസ്റ്റില്‍ ഫ്‌ളോപ്പായിരുന്നു. പക്ഷെ പുറത്താക്കപ്പെട്ടത് രോഹിത് മാത്രമാണ്. കോലി, റിഷഭ് എന്നിവരും സ്ഥാനം അര്‍ഹിക്കുന്നില്ലെന്നും രോഹിത്തിന്റെ ഫാന്‍സ് ആഞ്ഞടിക്കുന്നു.
രോഹിത് ശര്‍മയോടു ഇന്ത്യ ചെയ്തിരിക്കുന്നത് അനീതിയാണ്. സിഡ്‌നിയില്‍ കൂടി അദ്ദേഹത്തിനു കളിക്കാനും അതിനു ശേഷം വിരമിക്കാനുമുള്ള അവസരം നല്‍കാമായിരുന്നു. പക്ഷെ രോഹിത്തിനെ തഴഞ്ഞിരിക്കുകയാണ്. 2013നു ശേഷം ഇന്ത്യക്കു ആദ്യത്തെ ഐസിസി ട്രോഫി സമ്മാനിച്ചിട്ടുള്ള ക്യാപ്റ്റനാണ് അദ്ദേഹം. എന്നിട്ടും സിഡ്‌നി ടെസ്റ്റില്‍ രോഹിത്തിനെ ഈ തരത്തില്‍ അവഗണിച്ചത് നിരാശാജനകമാണെന്നും ആരാധകര്‍ പറയുന്നു.

മോശം തുടക്കം
സിഡ്‌നി ടെസ്റ്റില്‍ ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറ ബാറ്റിങാണ് തിരഞ്ഞെടുത്തത്. ആഗ്രഹിച്ചതു പോലെയൊരു മികച്ച തുടക്കമല്ല ഇന്ത്യക്കു ലഭിച്ചിട്ടുള്ളത്. ആദ്യ സെഷനില്‍ 19 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിനു 50 റണ്‍സെന്ന നിലയിലാണ്.
ഓപ്പണിങ് ജോടികളായ കെഎല്‍ രാഹുലിനെയും യശസ്വി ജയ്‌സ്വാളിനെയും ഇന്ത്യക്കു നഷ്ടമായിക്കഴിഞ്ഞു. യശസ്വി ജയ്‌സ്വാള്‍ 10ഉം കെഎല്‍ രാഹുല്‍ നാലും റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ജയ്‌സ്വാളിനെ ബോളണ്ടും രാഹുലിനെ സ്റ്റാര്‍ക്കുമാണ് മടക്കിയത്. 14 റണ്‍സുമായി ശുഭ്മന്‍ ഗില്ലും 11 റണ്‍സെടുത്ത വിരാട് കോലിയുമാണ് ക്രീസില്‍.