For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സൂര്യ എന്തുകൊണ്ട് അത് ചെയ്തില്ല, ക്യാപ്റ്റന് വിശ്വാസമില്ല! സംഭവിച്ച പിഴവ് ഇതാണ്

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ രണ്ട് വിക്കറ്റിന്റെ ജയം ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. അവസാന പന്തിലേക്ക് നീണ്ട ത്രില്ലറിനൊടുവില്‍ റിങ്കു സിങ് സിക്‌സറിലൂടെ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ 3 വിക്കറ്റിന് 208 എന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്കായി. നായകന്‍ സൂര്യകുമാര്‍ യാദവിന്റെ (80) തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് നിര്‍ണ്ണായകമായത്.

നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ സൂര്യക്കായി. ടി20യില്‍ നായകനായുള്ള അരങ്ങേറ്റ മത്സരം തന്നെ അവിസ്മരണീയമാക്കാന്‍ സൂര്യക്കായി. എന്നാല്‍ ഒന്നാം ടി20യില്‍ സൂര്യകുമാര്‍ യാദവിന്റെ ഒരു പിഴവ് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ആരാധകര്‍. അത് പാര്‍ട്ട് ടൈം ബൗളര്‍മാരെ ഉപയോഗിക്കാത്തതാണ്. പിച്ചില്‍ വലിയ ടേണില്ലായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ ബൗളര്‍മാരും തല്ലുകൊള്ളികളായി മാറി. സൂര്യകുമാര്‍ തിലക് വര്‍മയേയും യശ്വസി ജയ്‌സ്വാളിനേയും ബൗളിങ്ങില്‍ ഉപയോഗിക്കണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

സൂര്യ അത് ചെയ്യാത്തത് പിഴവാണെന്നും ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യ പാര്‍ട്ട് ടൈം ബൗളര്‍മാരെ വളര്‍ത്തിക്കൊണ്ടുവരണമെന്നും ആരാധകര്‍ പറയുന്നു. നിലവിലെ ഇന്ത്യന്‍ ടീമിലെ പ്രധാന പ്രശ്‌നം പന്തെറിയാന്‍ അറിയാവുന്ന ബൗളര്‍മാരില്ലാത്തതാണ്. എന്നാല്‍ ഇന്ത്യയുടെ യുവതാരങ്ങളില്‍ ചിലര്‍ക്ക് ബാറ്റിങ്ങിനൊപ്പം നന്നായി പന്തെറിയാനുള്ള കഴിവുമുണ്ട്. അത്തരത്തിലുള്ള രണ്ട് പേരാണ് ജയ്‌സ്വാളും തിലക് വര്‍മയും. ഒരു കാലത്ത് യുവരാജ് ചെയ്തിരുന്ന റോള്‍ ഭാവിയില്‍ തിലകിന് ചെയ്യാനായേക്കും.

മധ്യനിര ബാറ്റ്‌സ്മാനും ഇടം കൈയനുമായ തിലക് മൂന്ന് ഫോര്‍മാറ്റിലും ടീമിന് മുതല്‍ക്കൂട്ടാണ്. എന്നാല്‍ ടി20യിലാണ് താരം കൂടുതല്‍ തിളങ്ങുന്നത്. ഇന്ത്യയുടെ ഭാവി ടീമിന്റെ നട്ടെല്ലായി മാറാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് തിലക്. അതുകൊണ്ടുതന്നെ തിലകിനെ ഓള്‍റൗണ്ടര്‍ റോളില്‍ ഇന്ത്യ ഉപയോഗിക്കേണ്ടതായുണ്ട്. ജയ്‌സ്വാളും മോശമല്ലാത്ത രീതിയില്‍ പന്തെറിയും. രണ്ട് പേര്‍ക്കും ഓരോ ഓവറെങ്കിലും നല്‍കി വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കണമെന്നാണ് ആരാധക പക്ഷം.

suryakumar yadav

ഇന്ത്യ അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെയാണ് ഒന്നാം ടി20യില്‍ പരിഗണിച്ചത്. ഇവര്‍ക്ക് മാത്രമാണ് സൂര്യകുമാര്‍ ഓവര്‍ നല്‍കിയത്. ടി20 നായകനായുള്ള അരങ്ങേറ്റ മത്സരമായതിനാല്‍ സൂര്യ സാഹസത്തിന് തയ്യാറായില്ല. എന്നാല്‍ വരുന്ന മത്സരങ്ങളില്‍ സൂര്യ ഇവരെ ബൗളിങ്ങില്‍ ഉപയോഗിക്കേണ്ടതായുണ്ട്. ടി20 ലോകകപ്പിന് മുമ്പ് മികച്ച ടീമിനെ ഇന്ത്യക്ക് സൃഷ്ടിക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ ഇനിയുള്ള മത്സരങ്ങളെല്ലാം വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം.

ഓസ്‌ട്രേലിയ ശക്തമായ താരനിരയോടെയാണ് ഇറങ്ങിയതെങ്കിലും ഇന്ത്യയുടെ യുവനിര തട്ടകത്തിന്റെ ആധിപത്യം മുതലാക്കുകയായിരുന്നു. ജയ്‌സ്വാള്‍ 8 പന്തില്‍ 21 റണ്‍സ് നേടി മടങ്ങിയെങ്കിലും നല്‍കിയ തുടക്കം ഗംഭീരമായിരുന്നു. രണ്ട് വീതം സിക്‌സും ഫോറും പറത്തി ഇന്ത്യയുടെ പോരാട്ടത്തിന് ഊര്‍ജം പകരാന്‍ ജയ്‌സ്വാളിനായി. ഇഷാന്‍ കിഷന്‍ വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. 39 പന്ത് നേരിട്ട താരം 2 ബൗണ്ടറിയും 5 സിക്‌സുമാണ് പറത്തിയത്.

സൂര്യയും ഇഷാനും ചേര്‍ന്ന് സൃഷ്ടിച്ച സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായത്. സൂര്യകുമാര്‍ 42 പന്തിലാണ് 80 റണ്‍സ് നേടിയത്. 9 ഫോറും 4 സിക്‌സുമാണ് സൂര്യകുമാര്‍ നേടിയത്. റിങ്കു സിങ് 14 പന്തില്‍ 22 റണ്‍സോടെയാണ് പുറത്താവാതെ നിന്നു.

അവസാന പന്ത് സിക്‌സര്‍ പറത്താന്‍ റിങ്കുവിനായി. എന്നാല്‍ ഇത് നോബോളായതിനാല്‍ ഈ സിക്‌സര്‍ പരിഗണിക്കപ്പെട്ടില്ല. ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോടാണ് തോറ്റത്. ഇതിന്റെ ക്ഷീണം മാറ്റാന്‍ ഇന്ത്യക്ക് ടി20 പരമ്പര സ്വന്തമാക്കേണ്ടത് അഭിമാന പ്രശ്‌നമാണ്.

Story first published: Friday, November 24, 2023, 13:25 [IST]
Other articles published on Nov 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+