Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സഞ്ജു വീട്ടിലിരുന്ന് കാണൂ, സൂര്യയുടെ 'ആറാട്ട്'! സിക്‌സറില്‍ വമ്പന്‍ റെക്കോഡ്

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരെല്ലാം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്. ഇന്ത്യയുടെ മുന്‍ നിര അടിത്തറ പാകിയപ്പോള്‍ മധ്യനിര വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ഓസീസ് ബൗളര്‍മാരെ കരയിച്ചു. ഇതില്‍ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് വെടിക്കെട്ട് ആരാധകരുടെ കണ്ണ് തള്ളിച്ചിരിക്കുകയാണ്. ആറാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ ബാറ്റിങ് വിസ്‌ഫോടനമാണ് കാഴ്ചവെച്ചത്.

37 പന്ത് നേരിട്ട് 6 വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 72 റണ്‍സോടെ സൂര്യ പുറത്താവാതെ നിന്നു. 194.59 സ്‌ട്രൈക്ക് റേറ്റിലാണ് സൂര്യയുടെ വെടിക്കെട്ട്. ടി20യിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന് ഏകദിനത്തിലും ഇതേ മികവ് കാട്ടാനാവുമെന്ന് തെളിയിക്കുന്ന ബാറ്റിങ്ങാണ് സൂര്യ കാഴ്ചവെച്ചത്. 50 ഓവറില്‍ 5 വിക്കറ്റിന് 399 റണ്‍സാണ് ഇന്ത്യ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയുടെ ഉയര്‍ന്ന ഏകദിന സ്‌കോറാണ് ഇന്‍ഡോറില്‍ കുറിക്കപ്പെട്ടത്.

പതിയെയാണ് സൂര്യകുമാര്‍ തുടങ്ങിയത്. കുറച്ച് പന്തുകള്‍ നേരിട്ട് നിലയുറപ്പിച്ച ശേഷം താരം വിശ്വരൂപം കാട്ടുകയായിരുന്നു. കാമറൂണ്‍ ഗ്രീനെറിഞ്ഞ 44ാം ഓവര്‍ സൂര്യ ശരിക്കും മുതലാക്കി. ഗ്രീനിന്റെ ആദ്യ പന്ത് ലോങ് ലെഗിലൂടെ സൂര്യ സിക്‌സര്‍ പറത്തി. വെടിക്കെട്ടിന്റെ തുടക്കമായിരുന്നു ഇത്. രണ്ടാം പന്തില്‍ തന്റെ സിഗ്നേച്ചര്‍ ഷോട്ടായ സ്‌കൂപ്പ് ഷോട്ടിലൂടെയാണ് സൂര്യ പന്ത് അതിര്‍ത്തി കടത്തിയത്. മൂന്നാം പന്ത് ഓഫ് സൈഡില്‍ സ്ലോബോളാണ് ഗ്രീന്‍ എറിഞ്ഞത്.

ഓവര്‍ കവറിലൂടെയാണ് സൂര്യ പന്ത് സിക്‌സര്‍ പറത്തിത്. നാലാം പന്ത് ഓവര്‍ ഡീപ് മിഡ് വിക്കറ്റിലൂടെയും സിക്‌സര്‍ പായിച്ച സൂര്യ യുവരാജിന്റെ ആറ് സിക്‌സര്‍ റെക്കോഡിനൊപ്പമെത്തുമെന്ന് ഒരു നിമിഷം തോന്നിച്ചു. എന്നാല്‍ അഞ്ചാം പന്തില്‍ സിംഗിള്‍ വഴങ്ങിയതോടെ ഈ പ്രതീക്ഷ അവസാനിച്ചു. ഇന്ത്യ എന്തിന് തന്നെ ടീമിലെടുത്തുവെന്നതിന് ഉത്തരം നല്‍കുന്ന പ്രകടനമാണ് സൂര്യകുമാര്‍ കാഴ്ചവെച്ചത്. നിലയുറപ്പിച്ചതോടെ ഓസീസ് ബൗളര്‍മാര്‍ക്ക് മുകളില്‍ സൂര്യ ആറാടി.

suryakumar yadav

ബൗണ്ടറികളുടേയും സിക്‌സറുകളുടേയും മഴയാണ് സൂര്യകുമാര്‍ സൃഷ്ടിച്ചത്. എല്ലാ ഓവറുകളിലും സിക്‌സറും ബൗണ്ടറിയുമായി റണ്‍റേറ്റ് 10ന് മുകളില്‍ നിലനിര്‍ത്താന്‍ സൂര്യക്ക് സാധിച്ചു. ഇതിനിടെ താരം അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. സൂര്യയുടെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറി പ്രകടനമാണിത്. ആദ്യത്തെ 9 പന്തില്‍ 4 റണ്‍സാണ് സൂര്യ നേടിയത്. പിന്നീട് നേരിട്ട 15 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയാണ് സൂര്യ അര്‍ധ സെഞ്ച്വറിയിലേക്കെത്തിയത്. 306.6 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സൂര്യയുടെ വെടിക്കെട്ട്.

മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ സൂര്യക്കായി. എന്തുകൊണ്ടാണ് തന്നെ 360 ഡിഗ്രി താരമെന്ന് വിളിക്കുന്നതെന്ന് തെളിയിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. മുംബൈ ഇന്ത്യന്‍സില്‍ സൂര്യയുടെ സഹതാരമായ ഗ്രീനിനെ കണ്ണീരണിയിപ്പിച്ചാണ് സൂര്യ മടക്കി അയച്ചതെന്ന് പറയാം. ഇന്ത്യക്കായി ഏകദിനത്തില്‍ ഒരോവറില്‍ നാല് സിക്‌സര്‍ പറത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി സൂര്യ മാറി.

2017ല്‍ രോഹിത് ശര്‍മ ശ്രീലങ്കയ്‌ക്കെതിരേയും 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ശ്രേയസ് അയ്യരുമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലേക്കെത്തിയത്. ഇന്ത്യക്കായി ശുബ്മാന്‍ ഗില്ലും (104) ശ്രേയസ് അയ്യരും (105) സെഞ്ച്വറി നേടി. ശുബ്മാന്‍ 97 പന്തില്‍ 6 ഫോറും 4 സിക്‌സും പറത്തിയപ്പോള്‍ ശ്രേയസ് 90 പന്തില്‍ 11 ഫോറും 3 സിക്‌സുമാണ് അടിച്ചെടുത്തത്. പിന്നീടെത്തിയവരും വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്.

നായകന്‍ കെ എല്‍ രാഹുല്‍ 38 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 52 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷന്‍ 18 പന്തില്‍ 2 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 31 റണ്‍സും നേടി. പിന്നീടാണ് സൂര്യയുടെ വെടിക്കെട്ട്. തന്നെ പഴി പറഞ്ഞവരെക്കൊണ്ട് തന്നെ കൈയടിപ്പിക്കുന്ന ബാറ്റിങ്ങാണ് സൂര്യകുമാര്‍ കാഴ്ചവെച്ചിരിക്കുന്നത്.

Story first published: Sunday, September 24, 2023, 18:21 [IST]
Other articles published on Sep 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+