Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കോണ്‍സ്റ്റസും ഹെഡും ഒരേ ഓവറില്‍ പുറത്ത്, സിറാജ് ഡാ, വാഴ്ത്തി ആരാധകര്‍

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യയുടെ 185 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഓസീസിന്റേയും തുടക്കം മികച്ചതായില്ല. 39 റണ്‍സിനിടെ ടോപ് ഓഡറിലെ നാല് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഇതില്‍ അപകടകാരികളായ സാം കോണ്‍സ്റ്റസിന്റേയും ട്രാവിസ് ഹെഡിന്റേയും വിക്കറ്റുകളും ഉള്‍പ്പെടും. മുഹമ്മദ് സിറാജാണ് ഇരുവരേയും ഒരേ ഓവറില്‍ പുറത്താക്കിയത്.

12ാം ഓവറിലാണ് സിറാജിന്റെ മാജിക്കല്‍ പ്രകടനം. കോണ്‍സ്റ്റസ് ജസ്പ്രീത് ബുംറയെ റിവേഴ്‌സ് സ്‌കൂപ്പ് ബൗണ്ടറിയടക്കം പായിച്ച് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കവെയാണ് സിറാജിന്റെ ഹീറോയിസം. പരമ്പരയില്‍ മോശം ഫോമിലായിരുന്ന സിറാജ് നിര്‍ണ്ണായക സമയത്ത് നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി ഇന്ത്യയുടെ ഹീറോയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ സിറാജിന്റെ പ്രകടനത്തെ വാനോളം പ്രശംസിക്കുകയാണ് ആരാധകര്‍.

സിഡ്‌നിയില്‍ സിറാജ് ഷോ

ജസ്പ്രീത് ബുംറയെ കടന്നാക്രമിക്കാന്‍ കോണ്‍സ്റ്റസ് തുനിഞ്ഞു. ബൗണ്ടറിയടക്കം പായിച്ച് താരം നിലപാട് വ്യക്തമാക്കി നില്‍ക്കവെയാണ് 12ാം ഓവര്‍ എറിയാന്‍ സിറാജ് എത്തുന്നത്. ആക്രമിക്കുമെന്നുറപ്പായതിനാല്‍ ഫോര്‍ത്ത് സ്റ്റംപ് ലൈനിലേക്ക് സ്വിങ് ചെയ്യിച്ച് എറിഞ്ഞ സിറാജിന് തെറ്റിയില്ല. ബൗണ്ടറിക്ക് ശ്രമിച്ച കോണ്‍സ്റ്റസ് എഡ്ജായപ്പോള്‍ സ്ലിപ്പില്‍ യശ്വസി ജയ്‌സ്വാളിന്റെ കൈയില്‍ ഭദ്രം. 38 പന്തില്‍ 23 റണ്‍സാണ് കോണ്‍സ്റ്റസ് നേടിയത്. പിന്നാലെയാണ് ട്രാവിസ് ഹെഡ് ക്രീസിലെത്തിയത്.

രണ്ടാം പന്ത് തന്നെ ഹെഡ് ബൗണ്ടറി പായിച്ച് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഹെഡിനെ പുറത്താക്കി സിറാജ് ഓസീസിനെ ഞെട്ടിച്ചു. മിഡില്‍ സ്റ്റംപില്‍ നിന്ന് പുറത്തേക്ക് സ്വിങ് ചെയ്ത പന്തില്‍ ബാറ്റുവെച്ച ഹെഡിനെ സ്ലിപ്പില്‍ കെ എല്‍ രാഹുല്‍ കൈയിലൊതുക്കുകയായിരുന്നു. ഓസ്‌ട്രേലിയയുടെ വലിയ ലീഡ് മോഹത്തിന് തടയിടുന്ന ഗംഭീര ബൗളിങ് പ്രകടനമാണ് സിറാജ് കാഴ്ചവെച്ചതെന്ന് പറയാം.

mohammed siraj

സിറാജിനെ പ്രശംസിച്ച് ആരാധകര്‍

ഒരോവറില്‍ രണ്ട് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെയാണ് സിറാജ് പുറത്താക്കിയത്. രണ്ട് പേരും ഇന്ത്യക്ക് വലിയ അപകടം വിതക്കാന്‍ കഴിവുള്ളവരുമായിരുന്നു. അതുകൊണ്ടുതന്നെ സിറാജിന്റെ പ്രകടനം ഇന്ത്യക്ക് വലിയ ആശ്വാസം നല്‍കുന്നതാണ്. ആദ്യ മത്സരങ്ങളില്‍ ജസ്പ്രീത് ബുംറക്കൊപ്പം ഉയരാന്‍ മറ്റൊരു ബൗളറില്ലാതെ പോയത് വലിയ പ്രശ്‌നമായിരുന്നു. എന്നാല്‍ സിഡ്‌നിയില്‍ സിറാജ് ബുംറയോടൊപ്പം നില്‍ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.

ഡിഎസ്പി സിറാജ് എന്നാണ് ആരാധകര്‍ വാഴ്ത്തുന്നത്. പോലീസുകാരനെ ഓസ്‌ട്രേലിയക്കാര്‍ ബഹുമാനിക്കണമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. സിറാജിന്റെ ലൈനും ലെങ്തും വളരെ മികച്ചതായിരുന്നു. പിച്ചിലെ ബൗണ്‍സും വേഗവും സ്വിങ്ങും നന്നായി മുതലാക്കാന്‍ സിറാജിന് സാധിച്ചു. ഇതാണ് ഹെഡിന്റേയും കോണ്‍സ്റ്റസിന്റേയും വിക്കറ്റിലേക്കെത്തിച്ചത്. ഇന്ത്യക്ക് വിജയം നേടിക്കൊടുക്കുന്ന ബൗളിങ് പ്രകടനം നടത്താന്‍ സിറാജിന് സാധിക്കട്ടേയെന്നാണ് ആരാധകര്‍ ആശംസിക്കുന്നത്.

പ്രസിദ്ധിന് മികവ് കാട്ടാനാവുന്നില്ല

എന്നാല്‍ പ്രസിദ്ധ് കൃഷ്ണക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താനാവുന്നില്ല. ആകാശ് ദീപിന് പരിക്കേറ്റതോടെയാണ് പ്രസിദ്ധ് കൃഷ്ണക്ക് അവസരം ലഭിച്ചത്. ബൗണ്‍സുള്ള സിഡ്‌നിയിലെ പിച്ചില്‍ പ്രസിദ്ധിന് മികവ് കാട്ടാന്‍ സാധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ തുടര്‍ച്ചയായി ബൗണ്‍സിലെത്തുന്ന പ്രസിദ്ധിന്റെ പന്തുകളെ അനായാസം നേരിടാന്‍ ഓസീസ് താരങ്ങള്‍ക്ക് സാധിച്ചു. സ്റ്റീവ് സ്മിത്ത് പ്രസിദ്ധിനെ സിക്‌സും ഫോറും പറത്തി.

ഇന്ത്യ നിതീഷ് കുമാര്‍ റെഡ്ഡിയുടെ ബൗളിങ് മികവിനെ വിശ്വസിക്കാത്തത് വലിയ തിരിച്ചടിയാണ്. നിതീഷിന് രണ്ടാം ദിനത്തിലെ ആദ്യ സെക്ഷനില്‍ അവസരം ലഭിച്ചില്ല. പ്രസിദ്ധ് നിരാശപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇന്ത്യ നിതീഷിന്റെ ബൗളിങ് മികവിനെ വിശ്വസിക്കേണ്ടതായുണ്ട്. നായകന്‍ ജസ്പ്രീത് ബുംറയുടെ നീക്കം എന്താവുമെന്നത് കണ്ടറിയാം.

Story first published: Saturday, January 4, 2025, 6:33 [IST]
Other articles published on Jan 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+