Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഒരു റണ്‍സെടുക്കഡേ..., 23 പന്തില്‍ ഡെക്കായി ദേവ്ദത്ത്; ഓസീസ് കെണിയില്‍ കുടുങ്ങി

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്. പേസര്‍മാരുടെ മൃഗീയാധിപത്യമുള്ള പെര്‍ത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചിട്ടില്ല. സൂപ്പര്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ എട്ട് പന്ത് നേരിട്ട് ഡെക്കിന് മടങ്ങിയതിന് പിന്നാലെ മൂന്നാം നമ്പറിലിറങ്ങിയ ദേവ്ദത്ത് പടിക്കലും ഫ്‌ളോപ്പായിരിക്കുകയാണ്. 23 പന്ത് നേരിട്ടാണ് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ അക്കൗണ്ട് തുറക്കാതെ മടങ്ങിയത്.

ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കിയാണ് ദേവ്ദത്ത് പുറത്തായത്. ശുബ്മാന്‍ ഗില്ലിന് പരിക്കേറ്റതോടെയാണ് മൂന്നാം നമ്പറില്‍ ദേവ്ദത്തിന് വിളി ലഭിച്ചത്. ഇന്ത്യ എ ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ മികവ് കാട്ടാന്‍ ദേവ്ദത്തിനായിരുന്നു. ഇതാണ് താരത്തിന് ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് വിളി നേടിക്കൊടുത്തത്. എന്നാല്‍ ഇത് മുതലാക്കാനാവാതെ ദേവ്ദത്ത് വിക്കറ്റ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്.

ദേവ്ദത്ത് മടങ്ങിയത് ഗംഭീര പന്തില്‍

ഓസ്‌ട്രേലിയയില്‍ കളിച്ച് വലിയ അനുഭവസമ്പത്ത് ഇല്ലാത്ത താരമാണ് ദേവ്ദത്ത്. ഇന്ത്യയുടെ സീനിയര്‍ ടീമിനൊപ്പം ഓസീസില്‍ കളിക്കുന്നത് ഇതാദ്യമായാണ്. ഇതിന്റെ സമ്മര്‍ദ്ദം താരത്തിനുണ്ടായിരുന്നു. ക്ഷമയോടെ പിടിച്ചുനിന്ന് കളിക്കാന്‍ ദേവ്ദത്ത് ശ്രമിച്ചു. കെ എല്‍ രാഹുല്‍ പരമാവധി സ്‌ട്രൈക്ക് നേടി ദേവ്ദത്തിന്റെ സമ്മര്‍ദ്ദം കുറക്കാന്‍ ശ്രമിച്ചു. പന്തുകള്‍ ലീവ് ചെയ്ത് പതിയെ നിലയുറപ്പിക്കാനാണ് ദേവ്ദത്ത് ശ്രമിച്ചത്. എന്നാല്‍ ഓസീസ് ബൗളര്‍മാരുടെ മികവിന് മുന്നില്‍ ഉത്തരമില്ലാതെ പോവുകയായിരുന്നു.

മികച്ച ലൈനിലാണ് ഹെയ്‌സല്‍വുഡ് പന്തെറിഞ്ഞത്. തുടര്‍ച്ചയായി ഓഫ് സ്റ്റംപ് ലൈനില്‍ പന്തെറിഞ്ഞ ഹെയ്‌സല്‍വുഡ് ദേവ്ദത്തിനെ ബാറ്റുവെക്കാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നു. മികച്ച പേസും ബൗണ്‍സും പിച്ചില്‍ സ്വാഭാവികമായുണ്ട്. അതുകൊണ്ടുതന്നെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ കടുപ്പമാണ്. ഇതോടൊപ്പം ഓസീസ് പേസര്‍മാരുടെ മികച്ച ലൈനിലും ലെങ്തിലുമുള്ള ബൗളിങ് ഇന്ത്യക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമായി മാറ്റുകയാണ്.

Yashasvi Jaiswal

ജയ്‌സ്വാളിനും തിളങ്ങാനായില്ല

ഇന്ത്യ വലിയ പ്രതീക്ഷവെച്ച ബാറ്റ്‌സ്മാനാണ് യശ്വസി ജയ്‌സ്വാള്‍. ഇടം കൈയന്‍ ഓപ്പണര്‍ക്ക് മികച്ച റെക്കോഡാണ് ടെസ്റ്റിലുണ്ടായിരുന്നത്. ഇംഗ്ലണ്ടിനെതിരേയടക്കം മികച്ച പ്രകടനം നടത്തി ഞെട്ടിച്ച ജയ്‌സ്വാള്‍ ഓസീസില്‍ കന്നി ടെസ്റ്റ് പരമ്പരക്കിറങ്ങുമ്പോള്‍ ഇന്ത്യ അത്ഭുത പ്രകടനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ജയ്‌സ്വാളിന് ക്ഷമ കാട്ടാന്‍ സാധിച്ചില്ല. മോശം ഷോട്ട് കളിച്ചാണ് ജയ്‌സ്വാള്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി പുറത്തായത്.

ദേവ്ദത്തിന് പെര്‍ത്തില്‍ തിളങ്ങാനായിരുന്നെങ്കില്‍ ഈ പരമ്പരയില്‍ തുടര്‍ അവസരങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ സൂപ്പര്‍ ബൗളറായ ഹെയ്‌സല്‍വുഡിന് മുന്നില്‍ ദേവ്ദത്തിന് ഉത്തരംമുട്ടിയിരിക്കുകയാണ്. ശുബ്മാന്‍ ഗില്‍ മടങ്ങിയെത്തുമ്പോള്‍ ദേവ്ദത്തിന്റെ സീറ്റ് തെറിക്കും. ഇന്ത്യ ദേവ്ദത്തിനെ ആയിരുന്നില്ല സായ് സുദര്‍ശനെ കളിപ്പിക്കണമായിരുന്നുവെന്നാണ് കൂടുതല്‍ ആരാധകരും പ്രതികരിക്കുന്നത്. സായ് സുദര്‍ശന്‍ ഇന്ത്യ എ ടീമിനൊപ്പം സെഞ്ച്വറിയടക്കം നേടിയിരുന്നു.

എന്നാല്‍ ഇന്ത്യ സായ് സുദര്‍ശനെക്കാള്‍ സീനിയര്‍ താരമെന്ന നിലയില്‍ ദേവ്ദത്തിന് അവസരം ലഭിക്കുകയായിരുന്നു. പക്ഷെ ദേവ്ദത്തിന് ഇത് മുതലാക്കാന്‍ സാധിക്കാതെ പോയി. ഇന്ത്യയുടെ യുവതാരങ്ങള്‍ പ്രതീക്ഷിച്ച നിലവാരം പെര്‍ത്തില്‍ കാട്ടിയില്ലെന്ന് തന്നെ പറയാം.

പ്ലേയിങ് 11

ഇന്ത്യ- കെ എല്‍ രാഹുല്‍, യശ്വസി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, റിഷഭ് പന്ത്, ദ്രുവ് ജുറേല്‍, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ (c), മുഹമ്മദ് സിറാജ്

ഓസ്‌ട്രേലിയ: ഉസ്മാന്‍ ഖവാജ, നതാന്‍ മക്‌സ്വീനി, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ് (c), മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സല്‍വുഡ്

Story first published: Friday, November 22, 2024, 9:17 [IST]
Other articles published on Nov 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+