Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഗില്ലിനെ എന്തിന് പുറത്തിരുത്തി? എല്ലാം രോഹിത്തിനുവേണ്ടി! മണ്ടത്തരമെന്ന് ഫാന്‍സ്

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ ആദ്യം പന്തെറിയുകയാണ്. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. ഇന്ത്യ ചില നിര്‍ണ്ണായക മാറ്റങ്ങള്‍ മെല്‍ബണില്‍ വരുത്തുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ ഒരു മാറ്റം മാത്രമാണ് പ്ലേയിങ് 11ല്‍ വരുത്തിയത്. ടോപ് ഓഡറില്‍ നിന്ന് ശുബ്മാന്‍ ഗില്ലിനെ മാറ്റിയപ്പോള്‍ പകരം വാഷിങ്ടണ്‍ സുന്ദര്‍ പ്ലേയിങ് 11ലേക്കെത്തി.

മൂന്നാം നമ്പറില്‍ കളിച്ചുകൊണ്ടിരുന്ന ഗില്ലിന്റെ സമീപകാല പ്രകടനം മോശമാണ്. എന്നാല്‍ ഗില്ലിനെക്കാളും മോശം ഫോമില്‍ പല താരങ്ങളും കളിക്കവെ ഗില്ലിനെ പുറത്താക്കിയത് എന്തുകൊണ്ടാണെന്ന് ചോദ്യമാണ് ശക്തമാവുന്നത്. വിദേശത്ത് വലിയ റെക്കോഡില്ലെങ്കിലും ഓസീസില്‍ ഭേദപ്പെട്ട റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ഗില്‍. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഇന്ത്യ ഗില്ലിനെ പ്ലേയിങ് 11ന് പുറത്താക്കുകയായിരുന്നു.

ഗില്ലിനെ പുറത്താക്കിയത് രോഹിത് ശര്‍മക്ക് വേണ്ടി

ശുബ്മാന്‍ ഗില്ലിനെ പുറത്താക്കിയത് രോഹിത് ശര്‍മക്ക് വേണ്ടിയാണെന്ന് തന്നെ പറയാം. ഇന്ത്യന്‍ നായകന്‍ കഴിഞ്ഞ രണ്ട് മത്സരത്തിലും മധ്യനിരയിലാണ് കളിച്ചത്. ഓപ്പണര്‍ സ്ഥാനം കെ എല്‍ രാഹുലിന് വിട്ടുകൊടുത്ത് മധ്യനിരയിലേക്കിറങ്ങിയ രോഹിത്തിന് പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മെല്‍ബണില്‍ രോഹിത്തിന് ടോപ് ഓഡറിലേക്ക് തിരിച്ചെത്തേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍ ഓപ്പണിങ്ങില്‍ നിന്ന് കെ എല്‍ രാഹുലിനെ മാറ്റാനാവില്ല.

ഈ സാഹചര്യത്തില്‍ ശുബ്മാന്‍ ഗില്ലിനെ പുറത്താക്കി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാമെന്നാണ് രോഹിത് ശര്‍മയുടെ കണക്കുകൂട്ടല്‍. ഇതിനായാണ് ഗില്ലിനെ പുറത്തിരുത്തിയത്. രോഹിത് ശര്‍മക്ക് മൂന്നാം നമ്പറില്‍ കളിക്കാനായി ഗില്ലിനെ പുറത്താക്കിയത് ഇന്ത്യയുടെ ബാറ്റിങ് കരുത്ത് കുറക്കുമെന്നുറപ്പാണ്. വാഷിങ്ടണ്‍ സുന്ദറെ കൊണ്ടുവന്നതോടെ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ രണ്ട് സ്പിന്നര്‍മാരാവും. സുന്ദര്‍ ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യുന്നവനാണെങ്കിലും ഗില്ലിന്റെ വിടവ് നിഴലിച്ച് നില്‍ക്കും.

shubman gill yashasvi jaiswal

100ാം അന്താരാഷ്ട്ര മത്സരത്തിനായി കാത്തിരിക്കണം

മെല്‍ബണില്‍ കളിച്ചിരുന്നെങ്കില്‍ ശുബ്മാന്‍ ഗില്ലിന്റെ 100ാം അന്താരാഷ്ട്ര മത്സരമായി ഇത് മാറുമായിരുന്നു. എന്നാല്‍ ഇതിനുള്ള അവസരം ഇന്ത്യ നല്‍കിയില്ല. ഈ വര്‍ഷം ഇന്ത്യക്കായി കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് ശുബ്മാന്‍ ഗില്‍. 12 മത്സരത്തില്‍ നിന്ന് 43 ശരാശരിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. എന്നിട്ടും ഗില്‍ ഇപ്പോള്‍ തഴയപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ അടുത്ത സൂപ്പര്‍ ഹീറോയായി എല്ലാവരും വിലയിരുത്തുന്ന താരമാണ് ശുബ്മാന്‍ ഗില്‍.

വിരാട് കോലിക്ക് ശേഷം ഇന്ത്യന്‍ ടീമിലെ രാജകീയ സീറ്റിലേക്കെത്താന്‍ കഴിവുള്ളവനാണ് ഗില്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തഴയപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ നീക്കം മികച്ചതാണെന്ന് പറയാനാവില്ല. ബാറ്റിങ് നിര പ്രതീക്ഷക്കൊത്തുയരാത്ത സാഹചര്യത്തില്‍ ഇന്ത്യ ഗില്ലിനെ പുറത്തിരുത്തിയത് തിരിച്ചടിയാകാനുള്ള സാധ്യതയാണ് കൂടുതല്‍. രോഹിത് ശര്‍മക്ക് മൂന്നാം നമ്പറില്‍ തിളങ്ങാന്‍ സാധിക്കാതെ പോയാല്‍ വലിയ വിമര്‍ശനം കേള്‍ക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

പ്ലേയിങ് 11

ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ (c), വിരാട് കോലി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്

ഓസ്‌ട്രേലിയ- ഉസ്മാന്‍ ഖ്വാജ, സാം കോന്‍സ്റ്റാസ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ് (c), മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്

Story first published: Thursday, December 26, 2024, 5:22 [IST]
Other articles published on Dec 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+