Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: നാലാം നമ്പര്‍ നിതീഷിന് കൊടുക്കൂ! അപ്പോള്‍ കോലി? പുതിയ റോള്‍ മുന്‍ പാക് താരം പറയും

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ നിര്‍ണായകമായ അഞ്ചാം ടെസ്റ്റ് ശനിയാഴ്ച തുടങ്ങാനിരിക്കവെ മോശം ഫോമിലുള്ള ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്കു പുതിയ ബാറ്റിങ് പൊസിഷന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം ബാസിത് അലി. പക്ഷെ പുതിയ പൊസിഷനില്‍ കളിക്കണമെന്നു കോലിയോടു ആവശ്യപ്പെടാന്‍ നിലവിലെ കോച്ച് ഗൗതം ഗംഭീറിനടക്കം ടീമിലെ ആര്‍ക്കും ധൈര്യമില്ലെന്നു അദ്ദേഹം തുറന്നടിക്കുകയും ചെയ്തു.

പെര്‍ത്തിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലെ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ ഇത്തവണത്തെ ഓസീസ് പര്യടനത്തില്‍ കോലിക്കു കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. 7, 11, 3, 36, 5 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ഇതേ തുടര്‍ന്നാണ് തന്റെ സ്ഥിരം പൊസിഷനായ നാലില്‍ നിന്നും കോലി മാറണമെന്നു ബാസിത് അലി ആവശ്യപ്പെട്ടിരിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

NITISH REDDY

നിതീഷ് കളിക്കണം

ഓഫ്സ്റ്റംപിനു പുറത്തുകൂടി പോവുന്ന ബോളുകള്‍ കളിക്കാന്‍ ശ്രമിച്ച് എഡ്ജായി മടങ്ങുകയെന്നത് വിരാട് കോലി ഈ പരമ്പരയില്‍ ശീലമാക്കിയിരിക്കുകയാണ്. ഈ പരമ്പരയിലെ ഏഴിന്നിങ്‌സില്‍ ആറിലും ഈ തരത്തിലുള്ള ബോളിലാണ് അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തിയത്. കോലയുടെ ഈ വീക്ക്‌നെസിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ബാസിത് അലി. ബാറ്റിങ് ഓര്‍ഡറില്‍ കോച്ച് ഗൗതം ഗഭീര്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്നു അദ്ദേഹം ആവശ്യപ്പെടുകയും ചെയ്യുന്നു.

ഇന്ത്യന്‍ ടീം ഇപ്പോള്‍ നിതീഷ് റെഡ്ഡിയെ നാലാം നമ്പറില്‍ കളിപ്പിക്കേണ്ട സമയമെത്തിയിരിക്കുകയാണ്. വിരാട് കോലിയെ അഞ്ചാം നമ്പറിലേക്കു മാറ്റുകയും വേണം. കാരണം നാലാമനായി അദ്ദേഹത്തിനു ഇപ്പോള്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. ഒരേ തരത്തിലുള്ള ഷോട്ട് കളിച്ച് കോലി പുറത്തായി കൊണ്ടിരിക്കുകയാണെന്നും ബാസിത് അലി വ്യക്തമാക്കി.

ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ കഴിഞ്ഞാല്‍ ഈ പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്ണെടുത്ത താരമാണ് നിതീഷ്. കരിയറിലെ ആദ്യത്തെ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന താരം ഏഴിന്നിങ്‌സുകളില്‍ നിന്നും 49 ശരാശരിയില്‍ 294 റണ്‍സ് സ്‌കോര്‍ ചെയ്തു കഴിഞ്ഞു. കന്നി സെഞ്ച്വറിയും ഇതിലുള്‍പ്പെടും.

VIRAT KOHLI GAUTAM GAMBHIR

കോലിയെ ഭയം

ബാറ്റിങില്‍ ഒരു പൊസിഷനില്‍ തുടര്‍ച്ചയായി റണ്‍സ് കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ഏതൊരു താരവും അവിടെ നിന്നും മാറണമെന്നാണ് ബാസിത് അലിയുടെ അഭിപ്രായം. ബാറ്റിങില്‍ നിങ്ങള്‍ക്കു പെര്‍ഫോം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ നിലവിലെ പൊസിഷനില്‍ നിന്നും താഴേക്കു വരൂ.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങില്‍ മുകളിലും താഴെയുമെല്ലാം കളിക്കുന്നുണ്ട്. പക്ഷെ വിരാട് കോലിയുടെ കാര്യത്തില്‍ ആരും ഇങ്ങനൈാരു കാര്യം ചിന്തിക്കുന്നില്ല. കാരണം എല്ലാവര്‍ക്കും വിരാടിനെ ഭയമാണെന്നും ബാസിത് അലി തുറന്നടിച്ചു.

ഗൗതം ഗംഭീറിനു പകരം രാഹുല്‍ ദ്രാവിഡാണ് ഇന്ത്യന്‍ കോച്ചിന്റെ സ്ഥാനത്തുണ്ടായിരുന്നതെങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായി മാറുമായിരുന്നു. ഇന്ത്യന്‍ ടീം ദ്രാവിഡിനെ ഇപ്പോള്‍ മിസ് ചെയ്യുന്നതായും അലി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, January 1, 2025, 12:59 [IST]
Other articles published on Jan 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+