Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കോലി മോശം ഫോമിലാണെന്ന് കരുതരുത്! പൂട്ടാന്‍ ഒരു വഴി; ചൂണ്ടിക്കാട്ടി മഗ്രാത്ത്

പെര്‍ത്ത്: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ആരംഭിക്കാന്‍ പോവുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇരു ടീമിനെയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയെങ്കിലും ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തന്നെ പറയാം. ഇന്ത്യയുടെ മിക്ക താരങ്ങളും മോശം ഫോമിലാണുള്ളത്. കൂടാതെ പരിക്കും ഇന്ത്യയെ വേട്ടയാടുകയാണ്. നായകന്‍ രോഹിത് ശര്‍മ ആദ്യ മത്സരം കളിക്കുന്നില്ല.

ഇന്ത്യ നാട്ടില്‍ ന്യൂസീലന്‍ഡിനോട് ടെസ്റ്റ് പരമ്പരയും തോറ്റ ക്ഷീണത്തിലാണ് ഇത്തവണ ഓസീസിലേക്കെത്തുന്നത്. ഇന്ത്യയെ ഏത് വഴി ഉപയോഗിച്ചും തോല്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഓസ്‌ട്രേലിയ. ഇതിന്റെ ഭാഗമായി പല സൂപ്പര്‍ താരങ്ങള്‍ക്കും നേരത്തെ തന്നെ ഓസീസ് വിശ്രമം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യക്ക് ഓസീസില്‍ കസറാന്‍ വിരാട് കോലിയുടെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. എന്നാല്‍ കോലി മോശം ഫോമിലാണുള്ളത്.

സമീപകാലത്ത് കോലി കളിച്ച മത്സരങ്ങളിലെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. സ്പിന്നിനെതിരേയും കോലി പ്രയാസപ്പെട്ടു. ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയിലും കോലിക്ക് തിളങ്ങാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്നാല്‍ കോലിയെ നിസാരക്കാരനായി കാണരുതെന്ന് ഓസീസ് ബൗളര്‍മാരോട് നിര്‍ദശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത്.

കോലിയെ പ്രകോപിപ്പിക്കാന്‍ പോകരുത്

വിരാട് കോലി വൈകാരികമായി പ്രതികരിക്കുന്ന താരമാണ്. കോലി മോശം ഫോമിലായതിനാല്‍ ഓസീസ് താരങ്ങള്‍ അനാവശ്യമായി സ്ലെഡ്ജ് ചെയ്യാനോ പ്രകോപിപ്പിക്കാനോ പോകരുതെന്നാണ് മഗ്രാത്ത് പറയുന്നത്. പ്രകോപിപ്പിച്ചാല്‍ വേഗത്തില്‍ ഫോമിലേക്കെത്താന്‍ കോലിക്ക് സാധിക്കും. അതുകൊണ്ടുതന്നെ ഓസീസ് ബൗളര്‍മാര്‍ ഈ തെറ്റ് ചെയ്യരുതെന്നാണ് മഗ്രാത്ത് പറയുന്നത്. 'വിരാട് കോലിയെ വൈകാരികമായി ഒരിക്കലും പ്രചോദിപ്പിക്കരുത്. നിലവില്‍ കോലി അല്‍പ്പം സമ്മര്‍ദ്ദത്തിലാവും ഉണ്ടാവുക.

അതുകൊണ്ടുതന്നെ തുടക്കത്തിലേ തന്നെ ചെറിയ സ്‌കോറുകള്‍ക്ക് കോലിയെ പുറത്താക്കാനായാല്‍ അവനെയത് മാനസികമായി തളര്‍ത്തിയേക്കും. അവന്‍ വൈകാരികമായി കളിക്കുന്ന താരമാണ്. അവന്‍ ഉയര്‍ന്നാല്‍ അത് വലിയ ഉയര്‍ച്ചയാവും. എന്നാല്‍ താഴോട്ട് പോയാല്‍ അത് തുടരും. ന്യൂസീലന്‍ഡിനോട് വൈറ്റ് വാഷ് നേരിട്ട ക്ഷീണം ഇന്ത്യന്‍ ടീമിനുണ്ടാവും. അതിന്റെ സമ്മര്‍ദ്ദത്തില്‍ നിന്ന് ഉയരാന്‍ അവര്‍ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്' മഗ്രാത്ത് പറഞ്ഞു.

virat kohli test cricket

കോലി കരിയറിലെ ഏറ്റവും മോശം ഫോമില്‍

വിരാട് കോലിയുടെ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് അദ്ദേഹം കടന്ന് പോകുന്നത്. ഈ വര്‍ഷം ഒരു ടെസ്റ്റ് സെഞ്ച്വറി പോലും നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല. ആറ് ഇന്നിങ്‌സില്‍ നിന്ന് 93 റണ്‍സാണ് കോലി നേടിയത്. ശരാശരി വെറും 15.50 മാത്രമാണ്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണുള്ളത്. എന്നാല്‍ കോലിക്ക് ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോഡാണുള്ളത്. മോശം ഫോമിലൂടെ പോയ സമയത്തെല്ലാം ശക്തമായ തിരിച്ചുവരവ് നടത്താനും കോലിക്കായിട്ടുണ്ട്.

ഒരു മികച്ച ഷോട്ടുകൊണ്ടുപോലും ഫോം കണ്ടെത്താന്‍ കഴിവുള്ളവനാണ് കോലി. ഓസീസിന്റെ പേസര്‍മാര്‍ കോലി മോശം ഫോമിലാണെന്ന് കരുതി പ്രകോപിപ്പിക്കാന്‍ പോയാല്‍ അത് കോലിയുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കും. ഇത് കോലിയെ ഫോമിലേക്കെത്തിക്കാനും സഹായിക്കും. അതുകൊണ്ടുതന്നെ സ്ലെഡ്ജ് ചെയ്യാന്‍ ഓസീസ് തയ്യാറായേക്കില്ല. കോലി ആക്രമണോത്സകതയോടെ കളിക്കുന്ന താരമാണ്. അതുകൊണ്ടുതന്നെ കോലിയെ ഓസീസ് ഭയക്കുക തന്നെ ചെയ്യണം.

യുവതാരങ്ങള്‍ അത്ഭുതം കാട്ടുമോ?

ഇന്ത്യക്കൊപ്പം ഇത്തവണ അത്ഭുതം കാട്ടാന്‍ ശേഷിയുള്ള ചില യുവതാരങ്ങളുണ്ട്. യശ്വസി ജയ്‌സ്വാള്‍ ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള താരമാണ്. മിന്നും ഫോമിലുള്ള താരം ഓസീസിലും മികവ് തുടരുമോയെന്നത് കണ്ടറിയാം. സര്‍ഫറാസ് ഖാന്‍ അതിവേഗം റണ്‍സുയര്‍ത്തി ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ്. റിഷഭ് പന്ത് കഴിഞ്ഞ രണ്ട് തവണത്തെ അതേ മികവ് ഇത്തവണയും ആവര്‍ത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ആകാശ് ദീപിന്റെ പേസ് ബൗളിങ്ങും ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

Story first published: Sunday, November 17, 2024, 14:39 [IST]
Other articles published on Nov 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+