For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സഞ്ജുവിനു സൂര്യ പണികൊടുത്തു? ആ നീക്കം മനപ്പൂര്‍വ്വം!! സെല്‍ഫിഷ് ക്യാപ്റ്റന്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെിരായ രണ്ടാം ഏകദിനത്തില്‍ ടോസ് കൈവിട്ട് ബാറ്റിങിനു അയക്കപ്പെട്ട ശേഷം വന്‍ ബാറ്റിങ് തകര്‍ച്ചയാണ് തുടക്കത്തില്‍ ഇന്ത്യക്കു തുടക്കത്തില്‍ തന്നെ നേരിട്ടിരിക്കുന്നത്. പവര്‍പ്ലേയില്‍ തന്നെ നാലു മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യ കളഞ്ഞു കുളിച്ചിരിക്കുകയാണ്.

നാലു വിക്കറ്റിനു 40 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലാണ് സന്ദര്‍ശകര്‍. ശുഭ്മന്‍ ഗില്‍ (5), സഞ്ജു സാംസണ്‍ (2), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (1), തിലക് വര്‍മ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്.

ഈ കളിയില്‍ തന്റെ ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ചിട്ടും അതു മുതലാക്കാന്‍ സഞ്ജുവിനായില്ല. എന്നാല്‍ യഥാര്‍ഥത്തില്‍ ക്യാപ്റ്റന്‍ സൂര്യ അദ്ദേഹത്തെ ഈ റോളില്‍ അയച്ച് പണി കൊടുത്തതാണോ? ഇങ്ങനെയൊരു സംശയമാണ് പലരും ഉന്നയിക്കുന്നത്.

SANJU SURYA

സൂര്യ ചതിച്ചതോ?

മെല്‍ബണില്‍ ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണ്‍ മൂന്നാം നമ്പറില്‍ ബാറ്റിങിനു ഇറങ്ങുമെന്നു ആരും പ്രതീക്ഷിച്ചതല്ല. തന്റെ പുതിയ പൊസിഷനമായ അഞ്ചാം നമ്പറില്‍ തന്നെയാവും അദ്ദേഹം കളിക്കുമെന്നാണ് കരുതിയത്. പക്ഷെ എല്ലാവരെയും ഞെട്ടിച്ചാണ് സഞ്ജു വണ്‍ഡൗണായെത്തിയത്.

പിച്ച് ബാറ്റിങിനു വളരെ കടുപ്പമാണെന്നു ആദ്യ ഓവറില്‍ തന്നെ വ്യക്തമായിരുന്നു. ജോഷ് ഹേസല്‍വുഡിന്റെ ആദ്യ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ട ശുഭ്മന്‍ ഗില്‍ ശരിക്കും വെള്ളം കുടിക്കുകയും ചെയ്തിരുന്നു. ഒരു സിംഗിള്‍ മാത്രമേ ഈ ഓവറില്‍ വന്നുള്ളൂ. നല്ല പേസും ബൗണ്‍സും സ്വിങുമെല്ലാം ലഭിച്ച പിച്ചില്‍ ബാറ്റിങ് എളുപ്പമായിരുന്നില്ല.

ഇതു മനസ്സിലാക്കിയ സൂര്യ മനപ്പൂര്‍വ്വമാണ് തന്റെ സ്ഥിരം നമ്പറായ മൂന്നില്‍ നിന്നും പിന്‍മാറി പകരം സഞ്ജുവിനെ അയച്ചതെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാണിക്കുന്നത്. പിച്ച് ബാറ്റിങിനു എളുപ്പമാണെന്നു കണ്ടാല്‍ സൂര്യ എല്ലായ്‌പ്പോഴും മൂന്നാമനായി തന്നെ ബാറ്റ് ചെയ്യും. പക്ഷെ പിച്ച് കടുപ്പമാണെന്നു കണ്ടാല്‍ അദ്ദേഹം പിന്നോട്ടു വലിയുകയും ചെയ്യും. ഇത്രയും സെല്‍ഫിഷായ മറ്റൊരു ക്യാപ്റ്റനെ കണ്ടിട്ടില്ലെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരു വിമര്‍ശനം.

SURYA

ഈ വിമര്‍ശനത്തില്‍ അല്‍പ്പം കഴമ്പുണ്ടെന്നു തന്നെ പറയേണ്ടി വരും. കാരണം സൂര്യ ഈ കളിയില്‍ നിന്നും മൂന്നിലേക്കു മാറേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. മഴയെ തുടര്‍ന്നു ഉപേക്ഷിച്ച ആദ്യ ടി20യില്‍ വണ്‍ഡൗണായി എത്തിയ ശേഷം തകര്‍പ്പന്‍ ഹബാറ്റിങാണ് അദ്ദേഹം കാഴ്ചവച്ചത്. യഥാര്‍ഥ ഫോമിലേക്കു മടങ്ങിയെത്തുന്നതിന്റെ സൂചനകള്‍ നല്‍കിയ സൂര്യ പുറത്താവാതെ 39 റണ്‍സും അടിച്ചെടുത്തു.

അന്നു നിര്‍ത്തിയ ഇടത്തു നിന്നും തുടങ്ങാനാണ് മെല്‍ബണില്‍ അദ്ദേഹം ശ്രമിക്കേണ്ടിയിരുന്നത്. പക്ഷെ തന്റെ ഫോം തുടരാന്‍ ശ്രമിക്കാതെ സൂര്യ അനാവശ്യമായി സഞ്ജുവിനെ മൂന്നാം നമ്പറിലക്കു പ്രൊമോട്ട് ചെയ്യുകയായിരുന്നു. ഇതു സഞ്ജുവിനു മാത്രമല്ല, സൂര്യക്കും ദോഷമായി മാറുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയ- ട്രാവിസ് ഹെഡ്, മിച്ചെല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മിച്ച് ഓവന്‍, ജോഷ് ഫിലിപ്പ്, നഥാന്‍ എല്ലിസ്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, മാത്യു ക്യുനെമാന്‍, ജോഷ് ഹേസല്‍വുഡ്.

Story first published: Friday, October 31, 2025, 14:55 [IST]
Other articles published on Oct 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+