For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗില്ലിന്റെ ക്യാപ്റ്റന്‍സി 'തട്ടിയെടുത്ത്' രോഹിത്!! ചെയ്തത് സഹികെട്ടോ? വീഡിയോ വൈറല്‍

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടീം ഇന്ത്യയെ ശരിക്കു നയിച്ചത് ആരാണെന്ന സംശയത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഔദ്യോഗിക ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണെങ്കിലും ഈ കളിയുടെ അവസാന ഘട്ടത്തില്‍ പലപ്പോഴും മുന്‍ നായകന്‍ രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നതു പോലെ കാണപ്പെട്ടത്. ഇതിന്റെ വീഡിയോസും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഏകദിന ക്യാപ്റ്റനായതിനു ശേഷം ഗില്ലിനു കീഴില്‍ ആദ്യമായി കളിച്ച ഏകദിന പരമ്പര തന്നെ ഇന്ത്യക്കു നഷ്ടമായിരിക്കുകയാണ്. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ കസറിയ ഗില്ലിന്റെ നിഴല്‍ മാത്രമാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ കാണുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ തിളങ്ങാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല, ബാറ്റിങിലും അദ്ദേഹം നിരാശപ്പെടുത്തിയിരിക്കുകയാണ്.

ROHIT SHARMA

രോഹിത്തിന്റെ ഇടപെടല്‍

പെര്‍ത്തിലെ ആദ്യ ഏകദിനത്തിലേതു പോലെ അഡ്‌ലെയ്ഡിലും ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സി നിരാശാജനകമായിരുന്നു. ഒന്നിലും കാര്യമായി ഇടപെടാനോ, ബൗളര്‍മാര്‍ക്കു പ്രതിസന്ധി ഘട്ടങ്ങളില്‍ അടുത്തേക്കു വന്ന് നിര്‍ദേശങ്ങള്‍ നല്‍കാനോ അദ്ദേഹം തയ്യാറായില്ല. മറിച്ച് പലപ്പോഴും ഒഴിഞ്ഞു മാറി നില്‍ക്കുന്നതു പോലെയാണ് ഗില്‍ കാണപ്പെട്ടത്.

റിവ്യു എടുക്കണമോയെന്ന ഘട്ടങ്ങളില്‍ മാത്രമാണ് ഗില്‍ പലപ്പോഴു ബൗളര്‍മാര്‍ക്കു അരികിലേക്കു വരികയും സംസാരിക്കുകയുമെല്ലാം ചെയ്തത്. അല്ലാത്തപ്പോള്‍ അദ്ദേഹം ചിത്രത്തില്‍ പോലുമില്ലായിരുന്നു. മുന്‍ നായകരായ രോഹിത് ശര്‍മയും വിരാട് കോലിയുമൊന്നുമ ഇങ്ങനെ ആയിരുന്നില്ല. അവര്‍ ഇടയ്ക്കിടെ തന്റെ ബൗളര്‍മാര്‍ക്കു അടുത്തേക്കു വരുന്നതും നിര്‍ദേശങ്ങള്‍ നല്‍കുന്നതുമെല്ലാം നമ്മള്‍ കാണാറുള്ളതാണ്.

വാഷിഘങ്ടണ്‍ സുന്ദറിനു നിര്‍ദേശം നല്‍കുന്ന രോഹിത്, വീഡിയോ കാണാം

അഡ്‌ലെയ്ഡിലെ കഴിഞ്ഞ ഏകദിനത്തിലേക്കു വന്നാല്‍ 264 റണ്‍സെന്ന ടോട്ടല്‍ പ്രതിരോധിക്കവെ ഇന്ത്യന്‍ ബൗളര്‍മാര്‍ തുടക്കത്തില്‍ നന്നായി ബൗള്‍ ചെയ്തിരുന്നു. പക്ഷെ മധ്യ ഓവറുകളില്‍ ഓസീസ് കളിയിലേക്കു തിരിച്ചുവരികയും കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിലൂടെ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു.

ഈ സമയങ്ങളില്‍ ക്യാപ്റ്റനെന്ന നിലയില്‍ ബൗളര്‍മാര്‍ക്കു അരികിലെത്തി തന്ത്രങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചൊന്നും ഗില്‍ സംസാരിച്ചില്ല. തുടര്‍ന്നാണ് റോള്‍ രോഹിത് ഏറ്റെടുത്തത്. ഗില്ലിന്റെ മോശം ക്യാപ്റ്റന്‍സി കണ്ട് ഗതികെട്ടാണോ ഹിറ്റ്മാന്‍ ഇതു ചെയ്‌തെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ബൗളര്‍മാരുമായി പലപ്പോഴും സംസാരിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന രോഹത്തിനെ ഗ്രൗണ്ടില്‍ കണ്ടു. ഇടയ്ക്കു ഗില്ലുമായും അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു.

33ാം ഓവറിനു ശേഷമാണ് ഇടംകൈയന്‍ ഓഫ്‌സ്പിന്നറായ വാഷിങ്ടണ്‍ സുന്ദറിനോടു രോഹിത് ഏറെ നേരം സംസാരിച്ചു. കൂപ്പര്‍ കോണ്‍ലി വളരെ അഗ്രസീവായി ബാറ്റ് ചെയ്യവെയാണ് ബൗങിലിലെ ലൈനിലും ലെങ്ത്തിലും വരുത്തേണ്ട മാറ്റത്തെക്കുറിച്ച് വാഷിങ്ടണിനെ ഹിറ്റ്മാന്‍ ഉപദശിച്ചത്. ഈ സമയങ്ങളില്‍ ഫീല്‍ഡ് സെറ്റാക്കുന്ന തിരക്കിലായിരുന്നു നായകന്‍ ഗില്‍.

ROHIT GILL

ഈ സമയത്തു കമന്ററിക്കിടെ ഓണ്‍എയറില്‍ മുന്‍ ഇന്‍ ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണും രോഹിത്തിന്റെ ഈ ഇടപെടലിനെപ്പറ്റി പറയുന്നതും കേള്‍ക്കാമായിരുന്നു. ഇടംകൈയന്‍ ബാറ്റര്‍ക്കെതിരേ മൂവ് ചെയ്ത് പുറത്തേക്കു പോവുന്ന ബോളുകളെറിയാനാവണം ഒരു ഓഫ്‌സ്പിന്നര്‍ ശ്രമിക്കേണ്ടത്. കൂടാതെ ബോളിന്റെ വേഗതയും അല്‍പ്പം കുറയ്ക്കണം. സാധാരണയായി ക്യാപ്റ്റന്‍മാര്‍ ബൗളറുടെ അടുത്തേക്കു വന്ന് എന്താണ് ചെയ്യേണ്ടതെന്നു ഉപദേശിക്കാറുമുണ്ടെന്നായിരുന്നു വരുണിന്റെ വാക്കുകള്‍.

പിന്നീട് 47ാമത്തെ ഓവറിനു മുമ്പും ഈ തരത്തില്‍ രോഹിത്തിന്റെ വലിയ ഇടപെടലുണ്ടായിരുന്നു. ഈ ഓവര്‍ എറിയും മുമ്പ് ഇടംകൈന്‍ പേസര്‍ അര്‍ഷ്ദീപ് സിങിനോടാണ് ഏതു ലൈനിനും ലെങ്ത്തിലുമാണ് പന്തെറിയേണ്ടതെന്നു അദ്ദേഹം ഉപദേശിച്ചത്. ഓസീസ് ടീം വിജയത്തിനു പടിവാതില്‍ക്കെ നില്‍ക്കെയായിരുന്നു ഇത്.

Story first published: Friday, October 24, 2025, 12:36 [IST]
Other articles published on Oct 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+