For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗില്ലിനു കീഴില്‍ രോഹിത് മനപ്പൂര്‍വ്വം 'ഉഴപ്പി'!! ഇതു സത്യമോ? ഞെട്ടിച്ച് ഗവാസ്‌കര്‍

പെര്‍ത്ത്: നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യ ന്‍ ടീമിലേക്കുള്ള മടങ്ങിവരവില്‍ മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ നനഞ്ഞ പടക്കമായി മാറിയിരുന്നു. ഓാസ്‌ട്രേലിയക്കെതിരായ ആദ്യ ഏകത്തില്‍ 14 ബോളില്‍ വെറും എട്ടു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. വലിയൊരു ബ്രേക്കിന്റെ ആലസ്യം ഈ കളിയില്‍ രോഹിത്തിന്റെ ബാറ്റിങില്‍ പ്രകടവുമായിരുന്നു.

അതിനിടെ പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലി നു കീഴില്‍ രോഹിത് മനപ്പൂര്‍വം മോശമായി കളിക്കുകയായിരുന്നുവെന്ന ആരോപണങ്ങളും പല കോണുകളില്‍ നിന്നുമുയരുന്നുണ്ട്. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും തീര്‍ത്തും അപ്രതീക്ഷിതമായി തന്നെ ഒഴിവാക്കിയതില്‍ രോഹിത്തിനു നിരാശയും രോഷവുമുണ്ടെന്നും ഈ കാരണത്താലാണ് അദ്ദേഹം ആദ്യ കളിയില്‍ ഉഴപ്പിയതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ROHIT SHARMA

എന്നാല്‍ ഈ തരത്തിലുള്ള ആരോപണങ്ങളില്‍ യാതൊരു തരത്തിലുമുള്ള കഴമ്പുമിലെല്ലാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറുടെ അഭിപ്രായം. ഇതേക്കുറിച്ച് സ്‌പോര്‍ട്‌സ്റ്റാറിലെ തന്റെ കോളത്തില്‍ അദ്ദേഹം വിശദീകരിക്കുകയും ചെയ്തിരിക്കുകയാണ്.

രോഹിത് അതു ചെയ്യില്ല

ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും തന്നെ മാറ്റിയതില്‍ രോഹിത് ശര്‍മയ്ക്കു കടുത്ത അതൃപ്തിയുണ്ടെന്നും അതിനാലാണ് ടീമിനെ തോല്‍പ്പിക്കാന്‍ മനപ്പൂര്‍വ്വം മോശമായി കളിച്ചതെന്നുമുള്ള തെറ്റിദ്ധാരണകള്‍ ആരാധകര്‍ക്കുണ്ടെന്നും സുനില്‍ ഗവാസ്‌കര്‍ കോളത്തില്‍ ചൂണ്ടിക്കാട്ടി.

പക്ഷെ ഇവയിലൊന്നും യാതൊരു കഴമ്പുമില്ലെന്നു പറയുന്ന അദ്ദേഹം ഇതിന്റെ കാരണവും വിശദീകരിക്കുകയാണ്. ഒരു താരത്തെ നായകസ്ഥാനത്തു നിന്നു മാറ്റിയാല്‍ അയാള്‍ പുതിയ ക്യാപ്റ്റന്റെ കീഴില്‍ ഏറ്റവും നല്ല പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്ന ഒരു തെറ്റായ ധാരണ ഇന്ത്യന്‍ ആരാധകര്‍ക്കുണ്ട്. ഇതില്‍ യാതൊരു തരത്തിലുമുള്ള സത്യവുമില്ല.

വളരെ സിംപിളായി പറഞ്ഞാല്‍ ഒരാളെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റുകയും പിന്നീട് അയാള്‍ മോശമായി പെര്‍ഫോം ചെയ്യുകയാണെങ്കില്‍ ടീമിലെ സ്ഥാനം പോലും നഷ്ടമാവും. അതുകൊണ്ടു തന്നെ ക്യാപ്റ്റന്‍സി കൈവിട്ടതിന്റെ പേരില്‍ ഒരു താരവും മോശമായി കളിക്കില്ലെന്നും ഗവാസ്‌കര്‍ കോളത്തില്‍ കുറിച്ചു.

മുന്‍ ക്യാപ്റ്റന്മാരായ രോഹിത് ശര്‍മയെയും വിരാട് കോലിയെയും നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ യുവതാരമായ ശുഭ്മന്‍ ഗില്ലിനു കഴിയുമോയെന്നും പലരും ചോദികക്കുന്നുണ്ട്. പക്ഷെ തനിക്കു നായകസ്ഥാനം ലഭിച്ചെങ്കിലും പഴയ കാര്യങ്ങിലൊന്നും യാതൊരു തരത്തിലുമുള്ള മാറ്റങ്ങളും സംഭവിച്ചിട്ടില്ലെന്നു ഗില്‍ തന്നെ സ്വയം തുറന്നു പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം കോളത്തില്‍ വിശദീകരിക്കുന്നു,

ഗുണം ചെയ്യും

സീനിയര്‍ താരങ്ങളും മുന്‍ നായകരുമായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും സാന്നിധ്യം ശുഭ്മന്‍ ഗില്ലിനു മുതല്‍ക്കൂട്ടായി മാറുമെന്ന അഭിപ്രായമാണ് സുനില്‍ ഗവാസ്‌കര്‍ക്കുള്ളത്. ഏകദിന പരമ്പരയിലെ ഇനിയുള്ള മല്‍സരങ്ങളില്‍ ഇരുവര്‍ക്കും ശക്തമയാ തിരിച്ചുവരവ് നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

GILL KOHLI ROHIT

രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യന്‍ ഏകദിന ടീമിലുള്ളതു കാരണം ശുഭ്മന്‍ ഗില്ലിനു ഗുണം മാത്രമേയുണ്ടാവുകയുള്ളൂ. ഗില്‍ ചോദിക്കുകയാണെങ്കില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഇരുവര്‍ക്കും സന്തോഷം മാത്രമേയുണ്ടാവൂ.

ഏകദിന ഫോര്‍മാറ്റില്‍ ആദ്യമായി ടീമിനെ നയിക്കുമ്പോള്‍ ഏകദിത്തിലെ ഏക്കാലത്തെയും മഹാന്മാരായ രണ്ടു പേര്‍ തനിക്കൊപ്പമുള്ളതിനേക്കാള്‍ വലുതായി എന്താണ് വേണ്ടതെന്നും കോളത്തില്‍ ഗവാസ്‌കര്‍ ചോദിക്കുന്നു. ഏകദിനത്തില്‍ രോഹിത്തും കോലിയും കൂടി 577ന് മുകളില്‍ മല്‍സരങ്ങില്‍ ഇതിനകം കളിച്ചു കഴിഞ്ഞു. കൂടാതെ 25,000ല്‍ കൂടുതല്‍ റണ്‍സും രണ്ടു പേരും കൂടി വാരിക്കൂട്ടുകയും ചെയ്തിട്ടുണ്ട്.

Story first published: Wednesday, October 22, 2025, 7:37 [IST]
Other articles published on Oct 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+