പെര്‍ത്ത്: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയുടെ സൂപ്പര്‍ പേസറായ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ഒരു ബോളിനെ കുറിച്ചാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോഴത്തെ സംസാര വിഷയം. കാരണം ഇതുവരെ കണ്ടിട്ടില്ലാത്ത വേഗതയിലായിരുന്നു ഈ ബോള്‍ ചീറിപ്പാഞ്ഞത്.
എന്നിട്ടും അതൊരു ലോക റെക്കോര്‍ഡായി മാറിയില്ലെന്നതാണ് രസകരമായ കാര്യം. ഇതിനു പിറകിലുള്ള യഥാര്‍ഥ കാരണമെന്താണെന്നു പരിശോധിക്കാം. അതേസമയം, മഴ രസം കെടുത്തിയ കളിയില്‍ 26 ഓവറില്‍ 131 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസിനു നല്‍കിയത്.

സ്റ്റാര്‍ക്കിന്റെ ആ ബോള്‍
ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യത്തെ ഓവര്‍ എറിയാനെത്തിയത് മിച്ചെല്‍ സ്റ്റാര്‍ക്കാണ്. സ്‌ട്രൈക്ക് നേരിട്ടത് രോഹിത് ശര്‍മയുമാണ്. അതു ഷോര്‍ട്ട് മിഡ് ഓണിലേക്കു കളിച്ച്് അദ്ദേഹം അതിവേഗം ഒരു സിംഗിളെടുക്കുകയും ചെയ്തു. സ്റ്റാര്‍ക്കിന്റെ ആദ്യ ബോളിനു പിന്നാലെ അതിന്റെ വേഗത കണ്ടതോടെ എല്ലാവരും ഞെട്ടി. കാരണം 176.5 കിമി വേഗതയാണ് ഈ ബോളിനു ബ്രോഡ്കാസ്റ്റര്‍മാര്‍ കാണിച്ചത്.
ഇതോടെ ലോക ക്രിക്കറ്റിലെ എക്കാലത്തെയും വേഗമേറിയ ബോളായും അതു ചൂണ്ടിക്കാണിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും വൈറലായി മാറി. 2003ലെ ഐസിസി ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ എറിഞ്ഞ 161.3 കിമി വേഗതയുള്ള ബോളിനാണ് നിലവിലെ ലോക റെക്കോര്‍ഡ്.
ദീല്‍ഘകാലമായി ഇളക്കം തട്ടാതെ നിന്ന അക്തറുടെ ഈ ലോക റെക്കോര്‍ഡ് സ്റ്റാര്‍ക്ക് തിരുത്തിയെന്നു ക്രിക്കറ്റ് പ്രേമികള്‍ ഉറപ്പിച്ച നിമിഷങ്ങളായിരുന്നു അത്. പക്ഷെ അധികം വൈകാതെ തന്നെ സ്റ്റാര്‍ക്കിന്റെ ആ ബോളിന്റെ 'തനിനിറം' പുറത്തായി.
കാരണം അതിന്റെ വേഗത യഥാര്‍ഥത്തില്‍ 176.5 ആയിരുന്നില്ല. സാങ്കേതിക തകരാര്‍ കാരണമാണ് അതു അങ്ങനെ കുറിക്കപ്പെട്ടത്. യഥാര്‍ഥത്തില്‍ ബോളിന്റെ വേഗത വെറും 140.8 കിമി മാത്രമായിരുന്നു.

റെക്കോര്‍ഡൊന്നും കുറിക്കാനായില്ലെങ്കിലും തന്റെ സ്‌പെല്ലിലുടനീളം മികച്ച വേഗത കാത്തുസൂക്ഷിക്കാന്‍ സ്റ്റാര്‍ക്കിനായിരുന്നു. 140-145 വേഗതയിലാണ് അദ്ദേഹം സ്ഥിരമായി ബൗള്‍ ചെയ്തു കൊണ്ടിരുന്നത്. ആറോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 22 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സിറാജ് കൈക്കലാക്കി. 3.7 എന്ന തകര്‍പ്പന്‍ ഇക്കോണമി റേറ്റിലാണിത്.
വിരാട് കോലിയുടെ വമ്പന്‍ വിക്കറ്റാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. എട്ടു ബോള്‍ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാനാവാതെയാണ് മുന്‍ നായകന്റെ മടക്കം. നിരന്തരം ഇന്‍സ്വിങറും ഔട്ട് സ്വിങറുമെറുഞ്ഞ് അദ്ദേഹം കോലിയെ വെള്ളം കുടിപ്പിച്ചു. ഒടുവില്‍ ഓഫ്സ്റ്റംപിന് പുറത്തേക്തു പോയ ബോളില്‍ കോലിയെ സ്റ്റാര്‍ക്ക് മടക്കുകയും ചെയ്തു. ഡ്രൈവിനു ശ്രമിച്ച അദ്ദേഹത്തെ കൂപ്പര്‍ കൊണോലിയാണ് മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കിയത്.