Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 80 വരെ പൊരിഞ്ഞ അടി, പിന്നെ 'ടെസ്റ്റ്'! ഗില്ലും ശ്രേയസും പെട്ടു, തുറന്നുകാട്ടി മുന്‍ താരം

ഏഷ്യാ കപ്പ് കിരീട വിജയത്തിനു പിന്നാലെ ലോക ക്രിക്കറ്റിലെ പവര്‍ഹൗസുകളായ ഓസ്ട്രലിയക്കെതിരേയും പരമ്പരനേട്ടം കൊയ്ത് ഇന്ത്യ ലോകകപ്പിനുള്ള തയ്യാറെടുപ്പ് ഗംഭീരമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസീസിനെ 99 റണ്‍സിനാണ് ഇന്ത്യ തുരത്തിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡും കൈക്കലാക്കി. ഈ മല്‍സരത്തില്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലും മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും ഇന്ത്യക്കായി കിടിലന്‍ സെഞ്ച്വറികള്‍ കുറിച്ചിരുന്നു.

ശ്രേയസ് 105ഉം ശ്രേയസ് 104ഉം റണ്‍സാണ് സ്‌കോര്‍ ചെയ്തത്. പക്ഷെ ഈ സെഞ്ച്വറിയിലേക്കുള്ള കുതിപ്പില്‍ ഗില്ലിന്റെയും ശ്രേയസിന്റയും ബാറ്റിങ് സമീപനത്തെക്കുറിച്ച് ചില കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. സെഞ്ച്വറിയെന്ന നാഴികക്കല്ലിലേക്കു അടുക്കവെ രണ്ടു പേരും മധ്യ ഓവറുകളില്‍ മനപ്പൂര്‍വ്വം സ്‌കോറിങിന്റെ വേഗത കുറച്ചെന്നാണ് കണക്കുകളുടെ സഹായത്തോടെ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

SHUBMAN GILL

ഈ കളിയില്‍ ഇന്ത്യ കൂറ്റന്‍ ടോട്ടല്‍ കുറിക്കുകയും പിന്നീട് മികച്ച വിജയവും നേടിയതിനാല്‍ ഗില്ലിന്റെയും ശ്രേയസിന്റെയും സ്വാര്‍ഥതയോടെയുള്ള ഇന്നിങ്‌സ് പലരും മറക്കുകയാണ്. ഇന്ത്യ ഈ കളിയില്‍ തോറ്റിരുന്നെങ്കില്‍ ഇരുവരും പ്രതിക്കൂട്ടില്‍ ആവുമായിരുന്നെന്നും വിമര്‍ശകര്‍ പറയുന്നു.

ഇന്ത്യന്‍ ഇന്നിങ്‌സ് 24.1 ഓവര്‍ എത്തി നില്‍ക്കുമ്പോള്‍ ഗില്‍ 65 ബോളില്‍ 83ഉം ശ്രേയസ് 69 ബോളില്‍ 84ഉം റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. പക്ഷെ പിന്നീട് അങ്ങോട്ട് രണ്ടു പേരും സ്‌കോറിങിന്റെ വേഗത നന്നായി കുറയ്ക്കുന്നതാണ് കണ്ടത്. അതുവരെ ആക്രമിച്ചു കളിച്ച ഗില്ലും ശ്രേയസും എങ്ങനെയെങ്കിലും സെഞ്ച്വറി തികയ്ക്കണമെന്ന ലക്ഷ്യത്തോടെ പൂര്‍ണമായും പ്രതിരോധത്തിലേക്കു വലിയുകയായിരുന്നു.

അടുത്ത 26 ബോളുകളില്‍ ശ്രേയസ് സ്‌കോര്‍ ചെയ്തത് 21 റണ്‍സ് മാത്രമായിരുന്നു. ഗില്ലാവട്ടെ അടുത്ത 27 ബോളില്‍ 17 റണ്‍സുമാണ് നേടിയത്. ടി20 ശൈലിയില്‍ നിന്നും എത്ര പെട്ടെന്നാണ് സെഞ്ച്വറി മുന്നില്‍ കണ്ട് ഇരുവരും ടെസ്റ്റിലേക്കു ചുവടുമാറിയതെന്നു ഈ കണക്കുകള്‍ ശരിവയ്ക്കുന്നു.

ഗില്ലും ശ്രേയസും സെഞ്ച്വറിക്കായി മനപ്പൂര്‍വ്വം ഇന്നിങ്‌സിന്റെ വേഗത കുറച്ചുവെന്നത് കളിക്കിടെ കമന്റേറ്ററായ സഞ്ജയ് മഞ്ജരേക്കര്‍ തുറന്നു പറയുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളും ഇപ്പോള്‍ വൈറലാവുകയാണ്.

പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെയായിരുന്നു ഈ സമയത്തു മഞ്ജരേക്കര്‍ക്കൊപ്പം കമന്ററി ബോക്‌സിലുണ്ടായിരുന്നത്. ബാറ്റ് ചെയ്തു തളര്‍ന്നതിനാലാവാം ഗില്ലും ശ്രേയസും വമ്പന്‍ ഷോട്ടുകള്‍ക്കു ശ്രമിക്കാതെ സ്‌കോറിങിനു വേഗത കുറച്ചതെന്നായിരുന്നു ഭോഗ്‌ലെയുടെ വാക്കുകള്‍.

SHREYAS IYER

പക്ഷെ മഞ്ജരേക്കര്‍ക്കു ഇതിനോടു യോജിപ്പില്ലായിരുന്നു. തൊട്ടുപിന്നാലെ അദ്ദേഹം ഭോഗ്‌ലെയുടെ വാക്കുകളോടു പ്രതികരിക്കുകയും ചെയ്തു. ഗില്ലും ശ്രേയസും സെഞ്ച്വറിയെന്ന നാഴികക്കല്ലിലേക്കു അടുക്കുകയാണെന്നും ഈ കാരണത്താലാണ് സ്‌കോറിങ് പതിയെ ആക്കിയതെന്നുമായിരുന്നു മഞ്ജരേക്കര്‍ പറഞ്ഞത്.

അതേസമയം, ഇന്ത്യന്‍ ഇന്നിങ്‌സിലേക്കു വന്നാല്‍ 25ാം ഓവറിലെ ആദ്യ ബോളില്‍ ജോഷ് ഹേസല്‍വുഡിനെതിരേ ഗില്‍ ഫോറടിച്ച ശേഷം അടുത്ത നാലു ഓവറുകളിലും ഫോറോ, സിക്‌സറോ ഇന്ത്യന്‍ ഇന്ന്ങ്‌സില്‍ കണ്ടിട്ടില്ല. സിംഗിളുകള്‍ നേടി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് സെഞ്ച്വറിയിലേക്കു അടുക്കാനായിരുന്നു ഇരുവരും ശ്രമിച്ചത്.

25ാം ഓവറിനു ശേഷം ഇന്ത്യയുടെ അടുത്ത ഫോര്‍ വന്നത് 30ാം ഓവറിലായിരുന്നു. ശ്രേയസിന്റെ ബാറ്റില്‍ നിന്നായിരുന്നു ഇത്. ഗില്ലാവട്ടെ 83 റണ്‍സിലെത്തിയ ശേഷം ഫോറോ, സിക്‌സറോയില്ലാതെ പായിക്കാതെയാണ് അടുത്ത 17 റണ്‍സ് നേടി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സെഞ്ച്വറിക്കു ശേഷവും താരം ഫോറോ, സിക്‌സറോ നേടിയിട്ടില്ല.

Story first published: Monday, September 25, 2023, 12:54 [IST]
Other articles published on Sep 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+