ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും യുവ ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിന്റെ ടി20 ഫോമില്‍ കോച്ച് ഗൗതം ഗംഭീറിനും അതൃപ്തിയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. എത്രയും വേഗത്തില്‍ ഫോം മെച്ചപ്പെടുത്തിയില്ലെങ്കില്‍ അദ്ദേഹത്തെ പ്ലെയിങ് ഇലലവനില്‍ നിന്നും ഒഴിവാക്കുകയെന്ന കടുപ്പമേറിയ നടപടിയും അദ്ദേഹം സ്വീകരിച്ചേക്കും.
ഓസ്‌ട്രേലിയയുമായുള്ള നാലാം ടി20ക്കു മുന്നോടിയായി ഗില്ലിനു ഗംഭീര്‍ ശക്തമായ
താക്കീത് നല്‍കിയെന്നാണ് വിവരം. ഇതു ശരിവയ്ക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ടി20യില്‍ ഗില്ലിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നു തന്നെ ഇതോടെ ഉറപ്പിക്കേണ്ടിയും വന്നേക്കും.

ഗില്ലിനെ ശകാരിച്ചു?
വ്യാഴാഴ്ചയാണ് ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നര്‍ണായകമായ നാലാം ടി20 പോരാട്ടം നടക്കാനിരിക്കുന്നത്. ഈ മല്‍സരത്തിനു മുന്നോടിയായി ടീം ഇന്ത്യ ഇവിടെ കഠിന പരിശീലനത്തിലുമാണ്. ഈ പരിശീലന സെഷനില്‍ നിന്നുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
ടീമിലെ മറ്റു കൡക്കാര്‍ പരിശീലനം നടത്തവെ ഗില്ലിനെ മാത്രം അടുത്തേക്കു വിളിച്ച് ഗൗതം ഗംഭീര്‍ ഏറെ നേരം ഗ്രൗണില്‍ വച്ചു തന്നെ സംസാരിക്കുകയായിരുന്നു ഇവരുടെ ചര്‍ച്ച മിനിറ്റുകളോളം നീണ്ടുനില്‍ക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള ഈ സംസാരം നിസാരമായി കാണേണ്ടതല്ല.
ടി20യില്‍ ഗില്ലിന്റെ മോശം ഫോമിനെ കുറിച്ചു തന്നെയായിരിക്കാം ഗംഭീര്‍ സംസാരിച്ചതെന്നാണ് വിലയരുത്തപ്പെടുന്നത്. എത്രയും വേഗം ഓപ്പണിങില്‍ ക്ലിക്കായില്ലെങ്കില്‍ അദ്ദേഹത്തെ മാറ്റാനും കോച്ച് മടക്കില്ല. ചില കളിക്കാരോടി ഗംഭീറിനു പ്രത്യേകം താല്‍പ്പര്യമുണ്ടെങ്കിലും മോശം ഫോം തുടര്‍ക്കഥയാക്കിയാല്‍ അദ്ദേഹം വച്ചു പൊറുപ്പിക്കില്ല.
പരിശീലനത്തിനിടെ ഗില്ലുമായി സംസാരിക്കുന്ന ഗംഭൂര്‍, വീഡിയോ കാണാം
പെര്‍ഫോമന്‍സ് തന്നെയാണ് ഗംഭീര്‍ മറ്റെന്തിനേക്കാളും പ്രാധാന്യം കല്‍പ്പിക്കുന്നത്. ഇതു തെളിയിക്കുന്ന ചില സംഭവങ്ങളും നേരത്തേ പുറത്തു വന്നിരുന്നു. ഏറ്റവും അവസാനമായി യുവ പേസര്‍ ഹര്‍ഷിത് റാണയ്ക്കു ഗംഭീര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ബാല്യകോച്ച് തന്നെ വെളിപ്പെടുത്തിയിരുന്നു. പെര്‍ഫോം ചെയ്യുന്നില്ലെങ്കില്‍ പുറത്താക്കുമെന്ന ശക്തമായ താക്കീതാണ് ഹര്‍ഷിത്തിനു ലഭിച്ചതെന്നുമാണ് ഹര്‍ഷിത്തിന്റെ കോച്ച് പറഞ്ഞത്.
ഇതിനു ശേഷം ഹര്‍ഷിത്തിന്റെ പ്രകടനത്തിലും ഏറെ പുരോഗതിയുണ്ടായിട്ടുണ്ട്. തനിക്കു പ്രിയപ്പെട്ട താരങ്ങളിലൊരളായിട്ടും ഹര്‍ഷിത്തിനു ഗംഭീര്‍ മുന്നറിയിപ്പ് നല്‍കിയത് ഗില്ലിനെയും ഭയപ്പെടുത്തുമെന്നുറപ്പാണ്.
പെര്‍ഫോം ചെയ്തില്ലെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ അദ്ദേഹത്തിനു ഒരു മടിയുമില്ല. ഓസ്‌ട്രേലിയക്കെതിരായ ശേഷിച്ച രണ്ടു കളിയില്‍ കൂടി ഫ്‌ളോപ്പ് ഷോ തുടര്‍ന്നാല്‍ ഗില്ലിനെ മാറ്റുന്നകാര്യത്തില്‍ ഗംഭീര്‍ ഗൗരവമായി തന്നെ ആലോചിക്കാനാണ് സാധ്യത.
സഞ്ജുവിനു പ്രതീക്ഷ
ഇന്ത്യന്‍ ടി20 ഓപ്പണറായി ശുഭ്മന്‍ ഗില്ലിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളും ഗൗതം ഗംഭീറിന്റെ അതൃപ്തിയുമെല്ലാം മലയാളി സൂപ്പര്‍ താരം സഞ്ജു സംസണിനു സന്തോഷിക്കാന്‍ വക നല്‍കുന്നുണ്ട്. കാരണം ഗില്ലിനെ കൊണ്ട് ഓപ്പണിങ് പറ്റുന്നില്ലെങ്കില്‍ അദ്ദേഹത്തെ ഈ റോളിലേക്കു തിരികെ കൊണ്ടു വരുന്ന കാര്യം ഗംഭീര്‍ ആലോചിച്ചേക്കുകയും ചെയ്യും.

നേരത്തേ മികച്ച രീതിയില്‍ മുന്നോട്ടു പോയ്‌ക്കൊണ്ടിരുന്ന സഞ്ജു- അഭിഷേക് ശര്‍മ ജോടിയെ മാറ്റിയാണ് കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഗില്ലിനെ ഓപ്പണറായി ടീമിലേക്കു തിരികെ വിളിച്ചത്. പക്ഷെ പതിവുപോലെ രണ്ടാം വരവിലും ഓപ്പണിങില്‍ ഗില്‍ പതറുകയാണ്.
ഏഷ്യാ കപ്പിലെ ഏഴു കളിയില്‍ ഓപ്പണ്‍ ചെയ്ത അദ്ദേഹത്തിനു ഒരു ഫിഫ്റ്റി പോലും നേടാന്‍ കഴിഞ്ഞില്ലും. ഇപ്പോള്‍ ഓസ്‌ട്രേലിയയിലും ഓപ്പണറായി ഗില്‍ വിഷമിക്കുകയാണ്. അദ്ദേഹത്തിന്റെ സ്ഥാനം തെറിച്ചാല്‍ അടുത്ത ടി20 ലോകകപ്പില്‍ സഞ്ജു- അഭിഷേക് സഖ്യമാവും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്‌തേക്കുക.