For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സ്വന്തം മണ്ടത്തരത്തിന് പഴി ക്യാപ്റ്റന്!! സൂര്യയെ 'കുടഞ്ഞ്' ഗംഭീര്‍, സംഭവമിങ്ങനെ

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 മല്‍സരത്തിലേറ്റ കനത്ത തോല്‍വി ഇന്ത്യന്‍ ക്യാംപിനെ ആകെ ഉലച്ചിരിക്കുകയാണ്. ഐസിസിയുടെ ടി20 ലോകകപ്പ് അടുത്തെത്തി നില്‍ക്കവെ ഇങ്ങനെയൊരു പ്രഹരം ടീം പ്രതീക്ഷിച്ചതല്ല. ഇന്ത്യന്‍ ടീം ഇപ്പോഴും അത്ര പെര്‍ഫെക്ടല്ലെന്നും ഇപ്പോഴും ചില വീക്ക്‌നെസുകളുണ്ടെന്നും ഓസീസ് തുറന്നു കാട്ടിയിരിക്കുകയാണ്.

ഈ മല്‍സരത്തിലെ പരാജയം ഇന്ത്യ ചോദിച്ചു വാങ്ങിയതാണെന്നു പറയേണ്ടിവരും. കാരണം ടീം കോമ്പിനേഷനിലും ഗെയിം പ്ലാനിലും വരുത്തിയ പിഴവുകള്‍ ടീമിന കനത്തത തിരിച്ചടിയാവുകയായിരുന്നു.

അതുകൊണ്ടു തന്നെ തോല്‍വിയുടെ പ്രധാന ഉത്തരവാദിത്വം കോച്ച് ഗൗതം ഗംഭീറിനു തന്നെയാണ്. പക്ഷെ മല്‍സരശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ അദ്ദേഹം ശകാരിച്ചുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

SURYA GAMBHIR

Photocredit/JioHotstar

സംഭവമറിയാം

മെല്‍ബണിലേറ്റ പരാജയത്തിനു തൊട്ടുപിന്നാലെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ഗ്രൗണ്ടിലേക്കു വന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായി ഏറെ സമയം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇവര്‍ക്കൊപ്പം അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡുഷാറ്റെ, ബൗളിങ് മോര്‍നെ മോര്‍ക്കല്‍ എന്നിവരെയും കാണാമായിരുന്നു.

വളരെ ഗൗരവമേറിയ ചര്‍ച്ചകള്‍ തന്നെയാണ് ഇവര്‍ക്കിടയില്‍ നടന്നത് എന്ന കാര്യമുറപ്പാണ്. ഗംഭീര്‍ അല്‍പ്പം ദേഷ്യത്തിലും അസംതൃപ്തിയിലാണ് കാണപ്പെട്ടത്. സൂര്യയോടു അദ്ദേഹം അല്‍പ്പം കടുപ്പിച്ച് സംസാരിക്കവെ മോര്‍ക്കലും ഡുഷാറ്റെയും ഒന്നും മിണ്ടാതെ എല്ലാം ശ്രദ്ധിച്ച് നില്‍ക്കുന്നുമുണ്ടായിരുന്നു.

ഗെയിം പ്ലാനുകളില്‍ സംഭവിച്ച പാളിച്ചകളെ കുറിച്ചും അടുത്ത മല്‍സരത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ പറ്റിയുമാവാം ഇവര്‍ ചര്‍ച്ച ചെയ്തതെന്നു ഊഹിച്ചെടുക്കാം. പല അബദ്ധങ്ങളും ഈ കളിയില്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും സംഭവിച്ചിരുന്നു.

ടി20യില്‍ ഇന്ത്യയുടെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരനായ അര്‍ഷ്ദീപ് സിങിനെ പ്ലെയിങ് ഇലവനില്‍ നിന്നും പുറത്താക്കി മെല്‍ബണിലെ അതിവേഗ പിച്ചില്‍ മൂന്നു സ്പിന്നര്‍മാരെ കളിപ്പിച്ചതാണ് ഇന്ത്യയുടെ ആദ്യത്തെ മണ്ടത്തരം. ഇതു തീര്‍ച്ചയായും ഗംഭീറിന്റെ പ്ലാന്‍ തന്നെയാവും.

ബാറ്റിങ് ഓര്‍ഡറിലെ അനാവശ്യ റൊട്ടേഷനുകളും മെല്‍ബണില്‍ ഇന്ത്യക്കു ദോഷം ചെയ്തു. അഞ്ചാം നമ്പറില്‍ കളിക്കാന്‍ മാനസികമായി തയ്യാറായി ഇരുന്ന സഞ്ജു സാംസണിനെ പെട്ടെന്നു മൂന്നാം നമ്പറിലക്കു പ്രൊമോട്ട് ചെയ്തത് വലിയ മണ്ടത്തരമായി. ഇതോടെ സൂര്യക്കു നാലിലേക്കും തിലക് വര്‍മയ്ക്കു അഞ്ചിലേക്കും മാറേണ്ടിയും വന്നു. മൂന്നു പേരും ബാറ്റിങില്‍ വന്‍ ദുരന്തവുമായി തീര്‍ന്നു.

SURYA GAMBHIR

മികച്ച ബാറ്റിങ് ഓള്‍റൗണ്ടറായ ശിവം ദുബെയെ എട്ടാം നമ്പറിലേക്കു മാറ്റി പകരം ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയെ നേരത്തേ ക്രീസിലേക്കു അയച്ചതും മറ്റൊരു വലിയ അബദ്ധമാണ്. താരം ഭേദപ്പെട്ട ഇന്നിങ്‌സ് കളിച്ചെങ്കിലും ഒരു ബോളില്‍ ഒരു റണ്ണെന്ന നിലയില്‍ സ്ലോ ബാറ്റിങാണ് കാഴ്ചവച്ചത്. ആധുനിക ടി20യില്‍ ഒരിക്കലും അംഗീകരിക്കാവുന്ന ഇന്നിങ്‌സായിരുന്നില്ല ഇത്.

ഈ തരത്തിലുള്ള മണ്ടത്തരങ്ങള്‍ കാണിച്ചതു കാരണമാണ് മെല്‍ബണില്‍ ഇന്ത്യക്കു തല കുനിച്ചു മടങ്ങേണ്ടി വന്നത്. ഈ പിഴവുകള്‍ക്കെല്ലാം ഉത്തരവാദി ഗംഭീറാണെങ്കിലും ക്യാപ്റ്റന്‍ സൂര്യക്കാണ് മല്‍സരശേഷം പഴി കേള്‍ക്കേണ്ടി വന്നത്.

മെല്‍ബണിലേറ്റ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊണ്ടില്ലെങ്കില്‍ ഇനിയുള്ള മല്‍സരങ്ങളിലും തോല്‍വികളായിരിക്കും ഇന്ത്യയെ കാത്തിരിക്കുന്നത്. നാളെ (ഞായര്‍) ഹൊബാര്‍ട്ടിലാണ് നിര്‍ണായകമായ മൂന്നാമത്തെ മല്‍സം. അതിലും പരാജയമേറ്റുവാങ്ങിയാല്‍ പരമ്പര കൈവിടാതിരിക്കാന് ശേഷിച്ച രണ്ടു ടി20കളിലും ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയെ രക്ഷിക്കില്ല.

Story first published: Saturday, November 1, 2025, 7:57 [IST]
Other articles published on Nov 1, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+