Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: നീ ഇന്ത്യയിലേക്ക് വരൂ, എല്ലാ കലിപ്പും അടക്കാം; കോണ്‍സ്റ്റസിനോട് മുന്‍ ഇന്ത്യന്‍ താരം

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടെസ്റ്റ് ആവേശകരമായി മുന്നേറവെ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ താരം സാം കോണ്‍സ്റ്റസാണ്. 19 വയസ് മാത്രം പ്രായമുള്ള കോണ്‍സ്റ്റസ് അരങ്ങേറ്റ ഇന്നിങ്‌സില്‍ത്തന്നെ അര്‍ധ സെഞ്ച്വറിയോടെ ഞെട്ടിച്ചു. കൂടാതെ ജസ്പ്രീത് ബുംറയെ രണ്ട് സിക്‌സര്‍ പറത്തി ടെസ്റ്റില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ താരവുമായി. ബുംറയുടെ ഒരോവറില്‍ 18 റണ്‍സാണ് കോണ്‍സ്റ്റസ് നേടിയത്.

ഇതോടെ ഇന്ത്യക്കാരുടെ കണ്ണിലെ കരടായി കോണ്‍സ്റ്റസ് മാറി. കൂടാതെ വിരാട് കോലി കോണ്‍സ്റ്റസിന്റെ തോളിന് തട്ടിയതും താരം കോലിക്ക് മറുപടി നല്‍കിയതുമെല്ലാം വലിയ വിവാദമായി. അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ അവസാന ഓവറില്‍ കോണ്‍സ്റ്റസ് ജസ്പ്രീത് ബുംറയുമായി വാക്കേറ്റവുമുണ്ടായി. ഇതോടെ കോണ്‍സ്റ്റസിനെ ലക്ഷ്യം വെച്ച് നിരന്തരം സ്ലെഡ്ജ് ചെയ്യുകയാണ് ഇന്ത്യന്‍ താരങ്ങള്‍. എന്നാല്‍ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഭയക്കാതെ ഇന്ത്യന്‍ താരങ്ങളോട് കൊമ്പുകോര്‍ക്കുന്ന കോണ്‍സ്റ്റസിനെ ആരാധകരും താരങ്ങളും നോട്ടമിട്ട് കഴിഞ്ഞു.

ഇപ്പോഴിതാ കോണ്‍സ്റ്റസിനോട് ഇന്ത്യയിലേക്ക് വരാനും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാമെന്നും പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര.

ഇന്ത്യയില്‍ വന്നാല്‍ നാണംകെട്ട് മടങ്ങാം

ഓസ്‌ട്രേലിയയില്‍ കളിച്ച് മികവ് കാട്ടിയതിന്റെ പേരില്‍ ഇത്രയും അഹങ്കാരം കാട്ടുന്ന കോണ്‍സ്റ്റസ് ഇന്ത്യയിലേക്ക് വന്നാല്‍ എല്ലാം മാറുമെന്നാണ് എക്‌സിലൂടെ ആകാശ് ചോപ്ര പ്രതികരിച്ചത്. ഇന്ത്യന്‍ ആരാധകരും പറയുന്നത് ഇതു തന്നെയാണ്. കോണ്‍സ്റ്റസ് തട്ടകത്തില്‍ ഒന്നോ രണ്ടോ മികച്ച ഇന്നിങ്‌സുകള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ജസ്പ്രീത് ബുംറയെപ്പോലൊരു ബൗളറെ വെല്ലുവിളിക്കാനായിട്ടില്ലെന്നാണ് ഇന്ത്യന്‍ ആരാധകരുടെ പക്ഷം.

അടുത്ത പരമ്പരയ്ക്കായി ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇതിനെല്ലാം മറുപടി നല്‍കാമെന്നാണ് ആരാധകരുടെ മുന്നറിയിപ്പ്. കോണ്‍സ്റ്റസ് അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമാണ്. പേസര്‍മാര്‍ക്കെതിരേ നന്നായി കളിക്കാന്‍ ശേഷിയുള്ള താരത്തിന് ടേണുള്ള ഇന്ത്യന്‍ പിച്ചുകളില്‍ എന്ത് അത്ഭുതമാണ് ചെയ്യാനാവുകയെന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ കോണ്‍സ്റ്റസിന്റെ പ്രകടനം നോക്കുമ്പോള്‍ ഇന്ത്യയിലെ പിച്ചില്‍ പതറാനാണ് സാധ്യത കൂടുതല്‍.

sam konstas

പഴയ ഓസീസ് വീര്യമുള്ള താരം

ഇന്ത്യന്‍ ആരാധകര്‍ കോണ്‍സ്റ്റസിനെ വിമര്‍ശിക്കുമ്പോഴും താരം ഗംഭീര പ്രകടനത്തോടെ മികവ് കാട്ടുകയാണ്. ജസ്പ്രീത് ബുംറയെപ്പോലൊരു ലോകോത്തര ബൗളറെ റിവേഴ്‌സ് സ്‌കൂപ്പിലൂടെ സിക്‌സും ഫോറും നേടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ കോണ്‍സ്റ്റസ് അതിന് ധൈര്യം കാട്ടി. കൂടാതെ ഫലപ്രദമായി ഇത് നടപ്പിലാക്കുകയും ചെയ്തു. ജസ്പ്രീത് ബുംറയുടെ സ്ലെഡ്ജിങ്ങിന് ഒരു പരിധിവരെ ബാറ്റുകൊണ്ട് മറുപടി നല്‍കാന്‍ കോണ്‍സ്റ്റസിന് സാധിച്ചു.

ഐപിഎല്ലില്‍ ഓസീസ് താരങ്ങള്‍ കളിക്കുന്നതിനാല്‍ത്തന്നെ പഴയതുപോലെ കഠിനമായ സ്ലെഡ്ജിങ്ങുകള്‍ ഇപ്പോള്‍ കാണാനായില്ലായിരുന്നു. എന്നാല്‍ കോണ്‍സ്റ്റസിന്റെ വരവോടെ ഇതിന് മാറ്റമുണ്ടായിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ അരങ്ങേറ്റക്കാരനില്‍ നിന്ന് പ്രതീക്ഷിക്കാത്ത തരത്തിലുള്ള മനോഭാവമാണ് കോണ്‍സ്റ്റസിന്റേത്. പഴയ റിക്കി പോണ്ടിങ്ങിനെ അനുസ്മരിപ്പിക്കുന്ന ആക്രമണോത്സകതയാണ് കോണ്‍സ്റ്റസിന്റേതെന്ന് പറയാം.

കോണ്‍സ്റ്റസിനെ പൂട്ടി സിറാജ്

സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ കോണ്‍സ്റ്റസിനെ പുറത്താക്കിയത് മുഹമ്മദ് സിറാജാണ്. ജസ്പ്രീത് ബുംറയെ റിവേഴ്‌സ് സ്‌കൂപ്പ് ഷോട്ടിലൂടെ ബൗണ്ടറിയടക്കം പായിക്കാന്‍ കോണ്‍സ്റ്റസിനായി. എന്നാല്‍ ഓഫ് സൈഡ് കെണിയില്‍ കോണ്‍സ്റ്റസ് വീണു. ഫോര്‍ത്ത് സ്റ്റംപ് ലൈനില്‍ വന്ന പന്തില്‍ ബാറ്റുവെച്ച കോണ്‍സ്റ്റസിനെ സ്ലിപ്പില്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

38 പന്തില്‍ 23 റണ്‍സാണ് കോണ്‍സ്റ്റസിന് നേടാനായത്. മാര്‍നസ് ലബ്യുഷെയ്‌നേയും (2) തുടക്കത്തിലേ മടക്കി ഓസീസിനെ വിറപ്പിക്കാന്‍ ഇന്ത്യക്കായി. കോണ്‍സ്റ്റസിനെ പുറത്താക്കിയ അതേ ഓവറില്‍ ട്രാവിസ് ഹെഡിനെ (4) പുറത്താക്കി സിറാജ് ഇന്ത്യക്ക് കരുത്തു നല്‍കി. എന്തായാലും പോരാട്ടം ആവേശകരമായിരിക്കുകയാണെന്ന് നിസംശയം പറയാം.

Story first published: Saturday, January 4, 2025, 5:54 [IST]
Other articles published on Jan 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+