Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കോലി കളിക്കുന്നത് ഓസീസിന് വേണ്ടി!! ആ ക്യാച്ചെങ്ങനെ മിസ്സായി? രൂക്ഷവിമര്‍ശനം

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിങിനു പിന്നാലെ ഫീല്‍ഡിങില്‍ സിംപിള്‍ ക്യാച്ചും പാഴാക്കി ഇന്ത്യയുടെ വില്ലനായി മാറിയിരിക്കുകയാണ് ബാറ്റിങ് ഇതിഹാസം വിരാട് കോലി. ഓസീസ് നിരയിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍ മാര്‍നസ് ലബ്യുഷെയ്‌നിന്റെ സിംപിള്‍ ക്യാച്ചാണ് കോലി താഴെയിട്ടത്. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ അദ്ദേഹത്തിനെതിരേ വാളെടുത്തിരിക്കുകയാണ്.

നേരത്തേ ബാറ്റിങിലും കാര്യമായ ഇംപാക്ടുണ്ടാക്കാനാവാതെ കോലി മടങ്ങിയിരുന്നു. 12 ബോളുകള്‍ നേരിട്ട അദ്ദേഹത്തിനു അഞ്ചു റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാനായുള്ളൂ. ഇതിനു പിന്നാലെയാണ് ഫീല്‍ഡിങിലും കോലി തീര്‍ത്തും നിരാശപ്പെടുത്തിയത്. കോലിയുടെ കാലം കഴിഞ്ഞുവെന്നും എത്രയും വേഗം ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതാണ് നല്ലതെന്നു ക്രിക്കറ്റ് പ്രേമികള്‍ ആഞ്ഞടിക്കുകയാണ്.

VIRAT KOHLI

എങ്ങനെ മിസ്സായി?

ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും പ്രധാനപ്പെട്ട ബാറ്റര്‍മാരില്‍ ഒരാളായ മാര്‍നസ് ലബ്യുഷെയ്‌നിനെ ഗോള്‍ഡന്‍ ഡെക്കായി മടക്കാനുള്ള സുവര്‍ണാസരമാണ് വിരാട് കോലി കാരണം ഇന്ത്യക്കു നഷ്ടമായത്. ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ പേസറുായ ജസ്പ്രീത് ബുംറയ്ക്കാണ് അര്‍ഹിച്ച വിക്കറ്റ് ലഭിക്കാതെ പോയത്.

ഓസീസ് ഇന്നിങ്‌സിലെ മൂന്നാമത്തെ ഓവറിലായിരുന്നു ഇന്ത്യന്‍ താരങ്ങളെയും ആരാധകരെയും ഒരുപോലെ നിരാശരാക്കിയ നിമിഷം. ബുംറയെറിഞ്ഞ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത് ഉസ്മാന്‍ ഖവാജയായിരുന്നു. ലെഗ് സൈഡിലേക്കു കളിച്ച് അദ്ദേഹം സിംഗിളുമെടുത്തു. അടുത്ത ബോൡ നതാന്‍ മക്‌സ്വീനിക്കു റണ്ണൊന്നുമെടുക്കാനായില്ല.

ലബ്യുഷെയ്‌ന്റെ ക്യാച്ച് കോലി നഷ്ടപ്പെടുത്തുന്നു. വീഡിയോ കാണാം

എന്നാല്‍ അടുത്ത ബോളില്‍ മക്‌സ്വീനിയെ ബുംറ മടക്കി. 10 റണ്‍സെടുത്ത താരത്തെ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. അംപയര്‍ നോട്ടൗട്ട് വിധിച്ചെങ്കിലും ബുംറയുടെ റിവ്യു ഇന്ത്യക്കു ആദ്യത്തെ ബ്രേക്ക്ത്രൂ സമ്മാനിച്ചു. തുടര്‍ന്നാണ് മൂന്നാമനായി ലബ്യുഷെയ്ന്‍ ക്രീസിലെത്തിയത്.

പിച്ച് ചെയ്ത ശേഷം ആംഗിള്‍ ചെയ്ത് അകത്തേക്കു കയറിയ ബോളാണ് ബുംറയെറിഞ്ഞത്. ലബ്യുഷെയ്ന്‍ അതു പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും എഡ്ജായ ബോള്‍ നേരെ സ്ലിപ്പില്‍ വിരാട് കോലിയുടെ കൈകളിലേക്കാണ് വന്നത്. അദ്ദേഹത്തിന്റെ കൈകളില്‍ നിന്നും അവസാന നിമിഷം ബോള്‍ താഴെ വീഴുകയും ചെയ്തു. ഇതിനിടെ വിക്കറ്റെനുറപ്പിച്ച ബുംറയും സ്ലിപ്പിലെ മറ്റു താരങ്ങളും ആഹ്ലാദപ്രകടനം തുടങ്ങിയിരുന്നു. എന്നാല്‍ അതു ക്യാച്ചല്ലെന്നു കോലി ആംഗ്യം കാണിച്ചതോട എല്ലാവരും സ്തബ്ധരാവുകയും ചെയ്തു.

രൂക്ഷവിമര്‍ശനം

ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ബാറ്റിങിലെ തുറുപ്പുചീട്ടായ മാര്‍നസ് ലബ്യുഷെയ്‌നെ നേരത്തേ തന്നെ മടക്കാനുള്ള സുവര്‍ണാവസരം കൈവെള്ളയിലേക്കു വന്നിട്ടും അതു നിലത്തിട്ടു കളഞ്ഞ വിരാട് കോലിയെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കടന്നാക്രമിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയുടെ ഇപ്പോഴത്തെ റോള്‍ എന്താണ്? ബാറ്റിങില്‍ അദ്ദേഹത്തെ ഒട്ടും വിശ്വസിക്കാന്‍ പറ്റില്ല. ഫീല്‍ഡിങിലും കോലി ദുരന്തമായി മാറിയിരിക്കുകയാണ്. ബാറ്റിങും ഫീല്‍ഡിങുമില്ലാത്ത അദ്ദേഹം ഇനിയും ദേശീയ ടീമില്‍ വേണമോയെന്നത് വലിയ ചോദ്യമാണെന്നും ആരാധകര്‍ പറയുന്നു.

വിരാട് കോലി ഈ ടെസ്റ്റില്‍ ഏതു ടീമിനു വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്? ഇന്ത്യക്കു വേണ്ടിയല്ല, മറിച്ച് ഓസ്‌ട്രേലിയക്കു വേണ്ടിയാണ് അദ്ദേഹം കളിക്കുന്നതെന്നാണ് ബാറ്റിങും ഫീല്‍ഡിങുമെല്ലാം കാണുമ്പോള്‍ തോന്നുന്നത്. ഈ പരമ്പരയ്ക്കു ശേഷം കോലിയെ ടെസറ്റ് ടീമില്‍ നിന്നും പുറത്താക്കണമന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

ഇന്ത്യന്‍ ടീമിന്റെ നിര്‍ണായക താരമായിരുന്ന വിരാട് കോലിക്കു എന്തു പറ്റി? ബാറ്റിങില്‍ അദ്ദേഹം ഇപ്പോള്‍ ഒട്ടും താളത്തിലല്ല കാണപ്പെടുന്നത്. നാട്ടിലും പുറത്തും ഒരുപോലെ പതറുകയാണ്. ബാറ്റിങിനൊപ്പം ഫീല്‍ഡിങിലും കോലി ഇപ്പോള്‍ അബദ്ധമായി മാറിയിട്ടുണ്ട്. മാര്‍നസ് ലബ്യുഷെയ്‌നിന്റെ ക്യാച്ച് പാഴാക്കിയതില്‍ അദ്ദേഹത്തോടു ക്ഷമിക്കാന്‍ സാധിക്കില്ലെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Story first published: Friday, November 22, 2024, 14:11 [IST]
Other articles published on Nov 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+