For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഓസീസിന്റെ സൈക്കോളജിക്കല്‍ മൂവ്? പാക് വിവാദത്തില്‍ ഇന്ത്യക്കു പരിഹാസം!! പറഞ്ഞതിങ്ങനെ

ഏഷ്യാ കപ്പിനിടെ ചിരവൈരികളായ പാകിസ്താനെതിരേ കളിക്കളത്തിലുണ്ടായ വിവാദങ്ങളുടെ പേരില്‍ ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് ഓസ്‌ട്രേലിയന്‍ താരങ്ങള്‍. ഒരു ഷോയില്‍ അതിഥിയായി വന്നപ്പോഴായിരുന്നു ഓസീസ് ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷടക്കം ഇന്ത്യയെ ട്രോളിയത്. വരാനിരിക്കുന്ന വൈറ്റ് ബോള്‍ പരമ്പരകള്‍ക്കു മുമ്പ് ഇന്ത്യക്കു മേല്‍ മാനസികമായ ആധിപത്യം നേടാനുള്ള ശ്രമമാണ് ഇതെന്നു സംശയിക്കേണ്ടി വരും.

ഈ മാസം 19നാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. അതിനു ശേഷം 29 മുതല്‍ അഞ്ചു ടി20കളുടെ പരമ്പരയിലും ഇരുടീമുകളും കൊമ്പുകോര്‍ക്കും. പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ രണ്ടു പരമ്പരകളിലും മാര്‍ഷാണ് ടീമിനെ നയിക്കുന്നത്.

MITCHELL MARSH

ഇന്ത്യയെ അപമാനിച്ചു

ഓസ്‌ട്രേലിയന്‍ ചാനലായ കയോ സ്‌പോര്‍ട്‌സിന്റെ (Kayo Sports) ഷോയില്‍ എത്തിയപ്പോഴായിരുന്നു ഇന്ത്യന്‍ ടീമിനെ അപമാനിക്കുന്ന തരത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ സംസാരിച്ചത്. ഓസീസ് ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷ്, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, ജേക് ഫ്രേസര്‍ മഗ്യുര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, നതാന്‍ എല്ലിസ്, മാറ്റ് ഷോര്‍ട്ട് വനിതാ താരങ്ങളായ അലീസ ഹീലി, അലാന കിങ്, ടാഹില മഗ്രാത്ത്, സോഫി മൊളിനക്‌സ് എന്നിവരടക്കം വലിയൊരു താരനിര ഷോയില്‍ സംബന്ധിച്ചിരുന്നു.

അടുത്തിടെ പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവയുമായി ബന്ധപ്പെട്ട് കളിക്കളത്തില്‍ പല തരത്തിലുള്ള വിവാദങ്ങള്‍ ഇന്ത്യന്‍ ടീമിനു നേരിടേണ്ടതായി വന്നിരുന്നു. പാകിസ്താനെതിരേ ഹസ്തദാനത്തിനു വിസമ്മതിച്ചതു മുതല്‍ ഫൈനലില്‍ ട്രോഫി നല്‍കാതെ എടുത്തു മാറ്റിയതു വരെയുള്ള നിരവധി സംഭവ വികാസങ്ങള്‍ക്കു ഏഷ്യാ കപ്പ് സാക്ഷിയായി. പക്ഷെ ഇവയെ നിസാരവല്‍ക്കരിക്കുക മാത്രമല്ല ഇന്ത്യയെ കളിയാക്കുക കൂടിയാണ് ഓസീസ് താരങ്ങള്‍ ചെയ്തത്.

ഇന്ത്യന്‍ ടീം ഇവിടേക്കുള്ള (ഓസ്‌ട്രേലിയ) യാത്രയ്‌ക്കൊരുങ്ങുകയാണെന്നു നമുക്കറിയാം. അവരുടെ ഒരു പ്രധാനപ്പെട്ട വീക്ക്‌നെസ് നമ്മള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. അവര്‍ പരമ്പരാഗതമായ ആശംസകളുടെ വലിയ ആരാധകരല്ലന്നു നമുക്കറിയാം. അതുകൊണ്ടു തന്നെ ആദ്യ ബോളെറിയും മുമ്പ്് തന്നെ നമുക്കു അവരെ താഴെയിടാന്‍ കഴിയുമെന്നായിരുന്നു ചാനല്‍ ഷോയിലെ അവതാകരുടെ വാക്കുകള്‍. പിന്നാലെയായിരുന്നു ഓസീസ് താരങ്ങളുടെയും പരിഹാസം.

ഐസ് കപ്പില്‍ വിരലിടുന്ന ട്രാവിസ് നമുക്കുണ്ടെന്നായിരുന്നു മാര്‍ഷ് പറഞ്ഞത്. നേരത്തേ ഇന്ത്യക്കെതിരായ ടെസ്റ്റില്‍ വിക്കറ്റെടുത്ത ശേഷം ഈ ആഹ്ലാദ പ്രകടനം നടത്തിയതിന്റെ പേരില്‍ ഹെഡ് ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. മാര്‍ഷിന്റെ ഈ പരിഹാസത്തിനു പിന്നാലെ ഹീലി, എല്ലിസ് എന്നിവരും വ്യത്യസ്ത തരത്തിലുള്ള ആഹ്ലാദപ്രകടനങ്ങളെ കുറിച്ച് പറഞ്ഞ് ഇന്ത്യയെ കളിയാക്കുകയായിരുന്നു.

JOSH HAZLEWOOD

ഷൂട്ടറുമുണ്ടെന്നു ഹേസല്‍വുഡ്

കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരേ ഫിഫ്റ്റിയടിച്ച ശേഷം പാകിസ്താന്‍ ഓപ്പണര്‍ സാഹിസാദ ഫര്‍ഹാന്‍ ബാറ്റ് കൊണ്ട് ഷൂട്ട് ചെയ്യുന്ന തരത്തിലുള്ള ആഹ്ലാദ പ്രകടനം നടത്തിയത് വലിയ വിവാദത്തിനു തിരി കൊളുത്തിയിരുന്നു.

ഇതിന്റെ പേരില്‍ രൂക്ഷമായ വിമര്‍ശനവും താരത്തിനു നേരിടേണ്ടിയും വന്നു. ഉതിനെ പരിഹസിച്ചുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡ് സംസാരിച്ചത്. ഷൂട്ടറെ കുറിച്ച് എന്താണ് പറയാനുള്ളതെന്നായിരുന്നു പരിഹാസരൂപേണയുള്ള അദ്ദേഹത്തിന്റെ ചോദ്യം.

അതേസമയം, ഇന്ത്യക്കെതിരായ എകദിന പരമ്പരയില്‍ കളിക്കുമെങ്കിലും ടി20 പരമ്പരയിലെ എല്ലാ കളിയിലും ഹേസല്‍വുഡ് കളിച്ചേക്കില്ലെന്നാണ് വിവരം. പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ ശേഷം തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.

Story first published: Tuesday, October 14, 2025, 17:22 [IST]
Other articles published on Oct 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+