Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: റിഷഭിന്റെ ഫോം വെല്ലുവിളിയോ? പൂട്ടാന്‍ വഴിയുണ്ടോ? ഓസീസ് നായകന്‍ പറയുന്നു

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്കായുള്ള പടയൊരുക്കം ഒരുവശത്ത് തകൃതിയായി പുരോഗമിക്കുകയാണ്. ഇത്തവണ ഹാട്രിക് ടെസ്റ്റ് പരമ്പര മോഹവുമായാണ് ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പോകാനൊരുങ്ങുന്നത്. രോഹിത് ശര്‍മക്കൊപ്പം ശക്തമായ താരനിരയുമായിത്തന്നെയാവും ഇത്തവണയും ഇന്ത്യ ഓസീസിലേക്ക് പോവുക. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരുടെ അഭാവമുണ്ടെങ്കിലും ഇന്ത്യക്കൊപ്പം ഇത്തവണയും മികച്ച ടീമുണ്ടാവും.

റിഷഭ് പന്തുകൂടി ഫോമിലേക്ക് തിരിച്ചെത്തിയതോടെ ഇന്ത്യക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിക്കും. റിഷഭിന്റെ ഫോം ഇന്ത്യക്ക് വലിയ ശക്തി പകരുമ്പോള്‍ ഓസീസിനെ സംബന്ധിച്ച് വലിയ ആശങ്കയാണുള്ളത്. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസീസിന് ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി അഭിമാന പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ഇത്തവണ എന്ത് വിലകൊടുത്തും ആതിഥേയരായ ഓസീസിന് വിജയം നേടിയെടുക്കേണ്ടതായുണ്ട്.

എന്നാല്‍ റിഷഭ് പന്ത് എന്ന വലിയ വെല്ലുവിളി ഓസീസിന് മുന്നിലുണ്ട്. ഇത്തവണയും റിഷഭ് ഓസീസിന് വെല്ലുവിളി ഉയര്‍ത്തുമോ? ഓസീസ് നായകനായ പാറ്റ് കമ്മിന്‍സ് റിഷഭിന്റെ ഫോമിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

റിഷഭിനെ പൂട്ടാന്‍ ശ്രമിക്കും

ആക്രമണോത്സകതയോടെ കളിച്ച് മത്സരം നേടിയെടുക്കുന്ന താരമാണ് റിഷഭ് പന്ത്. റിവേഴ്‌സ് സ്ലാപ് ഷോട്ടുകളടക്കം കളിക്കാന്‍ അവന് സാധിക്കുന്നു. ഈ ഷോട്ടില്‍ത്തന്നെ അവന്‍ ആരാണെന്നുണ്ട്. കഴിഞ്ഞ രണ്ട് സീരിസിലും വലിയ സ്വാധീനം സൃഷ്ടിച്ചവനാണ് റിഷഭ്. ഞങ്ങള്‍ അവനെ നിശബ്ദനാക്കാന്‍ ശ്രമിക്കും' പാറ്റ് കമ്മിന്‍സ് പറഞ്ഞു. റിഷഭ് പന്താണ് അവസാന രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ഇന്ത്യയെ പരമ്പര നേടാന്‍ സഹായിച്ചത്.

റിഷഭിന്റെ ഒറ്റയാള്‍ പ്രകടനം ഇത്തവണയും ഓസീസിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതാണ്. പരിക്കിന്റെ ഇടവേളക്ക് ശേഷം ബംഗ്ലാദേശിനെതിരായ പരമ്പരയിലൂടെ അദ്ദേഹം ടെസ്റ്റിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. തകര്‍പ്പന്‍ സെഞ്ച്വറിയോടെ റിഷഭ് പഴയ ഫോം തനിക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുകയും ചെയ്തു. ഈ മികവ് ഓസ്‌ട്രേലിയയിലും തുടരാന്‍ റിഷഭിന് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യക്ക് ജയിക്കുക പ്രയാസം.

rishabh pant

റിഷഭിനെ വീഴ്ത്താന്‍ സ്റ്റാര്‍ക്കോ?

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ റിഷഭിനെ വീഴ്ത്താന്‍ കൃത്യമായ പദ്ധതികളോടെയാവും ഓസ്‌ട്രേലിയ ഇറങ്ങുകയെന്ന് ഉറപ്പാണ്. റിഷഭ് പന്തിനെ പുറത്താക്കാന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിലൂടെയാവും ഓസ്‌ട്രേലിയ തന്ത്രം മെനയുക. മോശം പന്തുകളെ ആക്രമിച്ച് കളിക്കാന്‍ മടി കാട്ടാത്ത താരമാണ് റിഷഭ്. ഷോര്‍ട്ട് ബോള്‍ കെണിയില്‍ റിഷഭിനെ വീഴ്ത്താന്‍ ഓസീസ് ശ്രമിച്ചേക്കും. നിലയുറപ്പിക്കും മുമ്പ് റിഷഭിനെ പുറത്താക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

നിലയുറപ്പിച്ച് കഴിഞ്ഞാല്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ റിഷഭിന് സാധിക്കും. ഇക്കാരണത്താല്‍ത്തന്നെ റിഷഭിനെ തുടക്കത്തിലേ മടക്കാനാവും ഓസീസ് പദ്ധതിയിടുക. ഇത്തവണ താരങ്ങള്‍ക്ക് വിശ്രമമടക്കം നല്‍കി മികച്ച ഫിറ്റ്‌നസോടെ താരങ്ങളെ കളത്തിലിറക്കാനാണ് ഓസീസ് ശ്രമിക്കുന്നത്. അവസാന രണ്ട് തവണയും ഓസീസ് താരങ്ങളുടെ ഫിറ്റ്‌നസ് പ്രശ്‌നമായിരുന്നു. എന്നാല്‍ ഇത്തവണ ഇക്കാര്യത്തില്‍ ശ്രദ്ധ നല്‍കിയാണ് അവര്‍ ഇറങ്ങുന്നത്.

ഇന്ത്യക്ക് എളുപ്പമാവില്ല

ഓസ്‌ട്രേലിയയില്‍ ഹാട്രിക് ടെസ്റ്റ് പരമ്പരയെന്ന നേട്ടം ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പ്. ഇത്തവണത്തെ ഓസ്‌ട്രേലിയയുടെ ടീം കരുത്ത് പഴയതിലും ശക്തമാണ്. ട്രാവിസ് ഹെഡ് എന്ന ഓപ്പണര്‍ ഇന്ത്യയില്‍ നിന്ന് ഇന്ത്യക്ക് മത്സരം തട്ടിയെടുക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ്. ക്ലാസിക് താരങ്ങളായി സ്റ്റീവ് സ്മിത്തും മാര്‍നസ് ലബ്യുഷെയ്‌നും ഓസീസ് നിരയിലുണ്ടാവും.

സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരായ മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ മികവാണ് ഓസീസിന് കൂടുതല്‍ ശക്തി പകരുന്നത്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരുടെ പേസ് മികവും ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നതാണ്. അനുഭവസമ്പന്നനായ നതാന്‍ ലിയോണിന്റെ സ്പിന്‍ മികവും ഓസ്‌ട്രേലിയക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.

Story first published: Tuesday, September 24, 2024, 10:22 [IST]
Other articles published on Sep 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+