IND vs AUS: മാര്‍ഷിന് ഇന്ത്യയെ പേടി!! ടീമിനു നല്‍കിയ മുന്നറിയിപ്പ് ഇങ്ങനെ, പരമ്പര തീപാറും
വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ഈ മാസം 19നാരംഭിക്കുന്ന ഓസീസ് പര്യടനത്തില്‍ മൂന്ന് ഏകദിമങ്ങളും അഞ്ചു ടി20കളുമാണ് ഇന്ത്യ കളിക്കുക. അടുത്ത ഞായറാഴ്ച പെര്‍ത്തിലാണ് ആദ്യ ഏകദിനം.
വളരെ ആവേശകരവും ടീം ഇന്ത്യയ സംബന്ധിച്ച് ഏറെ കടുപ്പമേറിയതുമായിരിക്കും ഈ പരമ്പരകളെന്നുറപ്പാണ്. അതിനിടെ ഇന്ത്യന്‍ ടീമിനെ സൂക്ഷിക്കണമെന്നു സ്വന്തം ടീമംഗങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഓസീസ് ക്യാപ്റ്റനും സീം ബൗളിങ് ഓള്‍റൗണ്ടറുമായ മിച്ചെല്‍ മാര്‍ഷ്.

ഇന്ത്യയെ സൂക്ഷിക്കണം
വരാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകളില്‍ ഇന്ത്യന്‍ ടീമിനെ സൂക്ഷിക്കണമെന്നാണ് മിച്ചെല്‍ മാര്‍ഷ് ടീമംഗങ്ങളോടു പറഞ്ഞരിക്കുന്നത്. മാത്രമല്ല നവംബറില്‍ തുടങ്ങാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പായി ഇതിനെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ആഷസിനായുള്ള ടീമിനെ കെട്ടിപ്പടുക്കാനൊരുങ്ങുകയാണ് നമ്മള്‍. പക്ഷെ ഇന്ത്യക്കെതിരേ കളിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇന്ത്യക്കെതിരേ മഹത്തായ ഏറ്റുമുട്ടല്‍ പാരമ്പര്യമാണ് നമുക്കുള്ളത്. ഒരു ടീമെന്ന നിലയില്‍ നമുക്ക് അവരോടു ബഹുമാനവുമാണ്.
ആഷസ് പരമ്പര അടുത്തെ നില്‍ക്കവെ ഇന്ത്യക്കെതിരേ കളിക്കാനുള്ള ഏറ്റവും മികച്ച സമയം കൂടിയാണിത്. വളരെ വലിയ പരമ്പരയായിരിക്കും ഇതെന്നും ഫോക്‌സ് സ്‌പോര്‍ട്‌സിനോടു സംസാരിക്കവെ മാര്‍ഷ് വ്യക്തമാക്കി.
കമ്മിന്‍സില്ല, രണ്ടിലും മാര്‍ഷ്
സ്ഥിരം ക്യാപറ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സ് പരിക്കു കാരണം ഇന്ത്യക്കെതിരായ രണ്ടു പരമ്പരകളിലും കളിക്കുന്നില്ല. ഇതാണ് മിച്ചെല്‍ മാര്‍ഷിനു നായകനായി നറുക്കുവീഴാനുള്ള കാരണം. പുറംഭാഗത്തെ പരിക്കിനെ തുടര്‍ന്നു ശസ്ത്രക്രിയക്കു ശേഷം മാസങ്ങളോളമായി കമ്മിന്‍സ് വിശ്രമത്തിലാണ്.

അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയിലും അദ്ദേഹം കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കമ്മിന്‍സ് എപ്പോള്‍ മടങ്ങിവരുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. അതേസമയം, അവസാനമായി കളിച്ച 10 ഇന്നിങ്‌സുകളിലെ ഫ്‌ളോപ്പ് ഷോയെ തുടര്‍ന്ന് സ്റ്റാര്‍ ബാറ്ററായ മാര്‍നസ് ലബ്യുഷെയ്‌നിനെ ഏകദിന ടീമില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.
പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് ഏകദിന ടീമിലേക്കു തിരികെ വിളിക്കപ്പെട്ടപ്പോള്‍ മാറ്റ് റെന്‍ഷോ ആദ്യമായി ഏകദിന ടീമിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. കൂടാതെ മൈക്കല്‍ ഓവനും ഏകദിനത്തില്‍ അരങ്ങേറ്റം കാത്തിരിക്കുകയാണ്. ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ഒരിടവേളയ്ക്കു ശേഷം ഏകദിന ടീമിലേക്കു മടങ്ങിയെത്തിയത് ഓസ്‌ട്രേലിയക്കു മുതല്‍ക്കൂട്ടാവും.
പക്ഷെ ടി20 പരമ്പരയില്‍ ഗ്രീന്‍ ഉള്‍പ്പെട്ടിട്ടില്ല. പകരം ഷോണ്‍ ആബട്ടാണ് ടി20 സംഘത്തിലുള്ളത്. പരിക്കു കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ ടി20 പരമ്പകയിലെ ആദ്യത്തെ രണ്ടു കളിയിലും ടീമിന്റെ ഭാഗമല്ല. എന്നാല്‍ അവസാനത്തെ മൂന്നു മല്‍സരങ്ങളില്‍ അദ്ദേഹം മടങ്ങിയെത്തിയേക്കും.
ഇന്ത്യന്‍ ഏകദിന ടീം
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോ്ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് കൃഷ്ണ, പ്രസിദ്ധ്് കൃഷ്ണ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications