Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ബുംറയുടെ വിലയറിഞ്ഞു!! സിറാജിനാവില്ല? ടി20 കളിച്ച് ഓസീസ്, വന്‍ റെക്കോര്‍ഡ്

സിഡ്‌നി: ഇന്ത്യക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിന്റെ മൂന്നാംദിനം വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയ. റണ്‍ചേസിനിടെയാണ് പാറ്റ് കമ്മിന്‍സിനെയും സംഘത്തെയും ചരിത്രനേട്ടം തേടിയെത്തിയത്. 162 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഈ ടെസ്റ്റില്‍ ഓസീസിനു നല്‍കാന്‍ ഇന്ത്യക്കായത്. ഇതിലേക്കു വളരെ പോസിറ്റീവായി ബാറ്റ് ചെയ്യവെ കംഗാരുപ്പട പുതിയ റെക്കോര്‍ഡും കുറിക്കുകയായിരുന്നു.

പരിക്കു കാരണം ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ ജസ്പ്രീത് ബുംറ ന്യൂബോള്‍ എറിയുന്നതില്‍ നിന്നും വിട്ടുനിന്നിരുന്നു. പകരം മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേര്‍ന്നാണ് ന്യൂബോള്‍ പങ്കിട്ടത്. ഇതോടൊണ് ഇന്ത്യയെ കടന്നാക്രമിച്ച് ഓസീസ് ടീം തുടക്കത്തില്‍ അതിവേഗം റണ്‍സും അടിച്ചെടുത്തത്. ബുംറയെ ഇന്ത്യന്‍ ടീം എത്ര മാത്രം മിസ് ചെയ്യുന്നതായി ഇതു തെളിയിക്കുകയും ചെയ്തു.

MOHAMMED SIRAJ

ആദ്യ മൂന്നോവറില്‍ കൂടുതല്‍ റണ്‍സ്

ടെസ്റ്റ് ചരിത്രത്തില്‍ ഒരിന്നിങ്‌സില്‍ ആദ്യത്തെ മൂന്നോവറില്‍ ഏറ്റവുമധികം റണ്‍സെന്ന റെക്കോര്‍ഡിനാണ് ഓസ്‌ട്രേലിയ അവകാശികളായത്. വിക്കറ്റ് നഷ്ടമില്ലാതെ 35 റണ്‍സാണ് ആദ്യ മൂന്നോവറില്‍ കംഗാരുപ്പട വാരിക്കൂട്ടിയത്. ടെസ്റ്റിന്റെ ഒരിന്നിങ്‌സിലെ ആദ്യ മൂന്നോവറില്‍ ഓസീസ് ഇത്രയും റണ്‍സ് അടിച്ചെടുക്കുന്നത് ഇതാദ്യമായിട്ടാണ്.

നായകന്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ന്യൂബോള്‍ കൈകാര്യം ചെയ്ത മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണയ്ക്കും ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കാനുമായില്ല. സിറാജാണ് ആദ്യ ഓവര്‍ ബൗള്‍ ചെയ്തത്. 13 റണ്‍സാണ് അദ്ദേഹം വാരിക്കോരി നല്‍കിയത്. വൈഡിലൂടെ ഫോറുള്‍പ്പെടെ അഞ്ചു റണ്‍സും ഇതിലുള്‍പ്പെടും.

സാം കോണ്‍സ്റ്റസും ഉസ്മാന്‍ ഖവാജയും ചേര്‍ന്നാണ് ഓസീസിനായി ഓപ്പണ്‍ ചെയ്തത്. സ്‌ട്രൈക്ക് നേരിട്ട കോണ്‍സ്റ്റസിന് ആദ്യ രണ്ടു ബോളില്‍ റണ്ണൊന്നുമെടുക്കാനായില്ല. എന്നാല്‍ അടുത്ത ബോള്‍ വൈഡെറിഞ്ഞ് അതു ബൗണ്ടറിയുമാക്കി മാറ്റിയ സിറാജ് എതിരാളികള്‍ക്കു അഞ്ചു റണ്‍സ് ദാനം ചെയ്യുകയായിരുന്നു. ഓവറിലെ അവസാനത്തെ ബോളില്‍ കോണ്‍സ്റ്റാസ് ബൗണ്ടറിയും പായിച്ചു.

പ്രസിദ്ധിനായിരുന്നു രണ്ടാമെത്ത ഓവര്‍. സിറാജിനെപ്പോലെ തുടക്കത്തില്‍ മികച്ച ലൈനും ലെങ്ത്തും കണ്ടെത്താന്‍ അദ്ദേഹവും പാടുപെട്ടു. ലെഗ് സൈഡിലേക്കാണ് പ്രസിദ്ധ് കൂടുതല്‍ ബോളുകളുമെറിഞ്ഞത്. ആദ്യ നാലു ബോളില്‍ താരം മൂന്നു സിംഗിളുകള്‍ വഴങ്ങി. അടുത്ത ബോളില്‍ വൈഡിലൂടെ മൂന്നു റണ്‍സും പ്രസിദ്ധ് വിട്ടുകൊടുത്തു. അടുത്ത ബോളില്‍ കോണ്‍സ്റ്റാസ് ബൗണ്ടറിയും കണ്ടെത്തി. ഈ ഓവറില്‍ ലഭിച്ചത് 13 റണ്‍സാണ്.

SAM KONSTAS

രണ്ടോവര്‍ കഴിഞ്ഞപ്പോള്‍ ഓസ്‌ട്രേലിയക്കു 26 റണ്‍സ്. ടെസ്റ്റ് ചരിത്രത്തില്‍ ആദ്യത്തെ മൂന്നോവറില്‍ ഇന്ത്യന്‍ ടീം ഇത്രയും റണ്‍സ് വഴങ്ങിയത് ഇതാദ്യമായിട്ടാണ്. സിറാജെറിഞ്ഞ മൂന്നാം ഓവറിലും റണ്ണൊഴുകി. ഒമ്പതു റണ്‍സാണ് ഓസീസിനു ലഭിച്ചത്. ആദ്യത്തെ ബോളില്‍ കോണ്‍സ്റ്റാസിന് റണ്ണൊന്നും ലഭിച്ചില്ല. എന്നാല്‍ അടുത്ത രണ്ടു ബോളിലും താരം ബൗണ്ടറി പായിച്ചു.

ഇന്ത്യക്കു വീണ്ടും തകര്‍ച്ച

ആദ്യ ഇന്നിങ്‌സില്‍ 200 റണ്‍സ് പോലും തികയ്ക്കാന്‍ സാധിക്കാതെ പോയ ഇന്ത്യ രണ്ടാമന്നിങ്‌സിലും ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി. മൂന്നാംദിനം രാവിലെ തന്നെ വെറും 157 റണ്‍സിനു ഇന്ത്യ കൂടാരം കയറി. ഇതോടെ 162 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം മാത്രമാണ് ഓസീസിനു നല്‍കാന്‍ ഇന്ത്യക്കാനായത്.

33 ബോളില്‍ 62 റണ്‍സ് അടിച്ചെടുത്ത റിഷഭ് പന്തിനൊഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ പിടിച്ചുനില്‍ക്കാനായില്ല. 22 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരാള്‍. ആറു വിക്കറ്റുകള്‍ പിഴുത സ്‌കോട്ട് ബോളണ്ടാണ് ഇന്ത്യയെ എറിഞ്ഞൊതുക്കിയത്.

Story first published: Sunday, January 5, 2025, 7:05 [IST]
Other articles published on Jan 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+