Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ടീം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ, നാല് സ്പിന്നര്‍മാര്‍-ഇന്ത്യയെ വിറപ്പിക്കുമെന്നുറപ്പ്

1

സിഡ്‌നി: ഇന്ത്യക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ഇത്തവണ ഇന്ത്യ വേദിയാവുന്ന ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.

കരുത്തരായ ഓസ്‌ട്രേലിയയെ അവരുടെ തട്ടകത്തില്‍ രണ്ട് തവണ നാണംകെടുത്തിയ ഇന്ത്യയോട് കണക്കുവീട്ടാനുറച്ചുള്ള ടീമിനെയാണ് ഓസീസ് പ്രഖ്യാപിച്ചിരിക്കുന്നത്. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസീസ് നിരയില്‍ പ്രമുഖരെല്ലാം ഇടം പിടിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ഓസീസ് ഇന്ത്യക്കെതിരേ ഇറങ്ങാനൊരുങ്ങുന്നത്. സ്റ്റീവ് സ്മിത്തിനെ വൈസ് ക്യാപ്റ്റനാക്കി ഇറങ്ങുന്ന ഓസീസിനൊപ്പം കരുത്തുറ്റ ബാറ്റിങ് ബൗളിങ് നിരയുണ്ട്.

മിക്കവര്‍ക്കും ഇന്ത്യയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖ്വാജ, മാര്‍നസ് ലബ്യുഷെയ്ന്‍, ട്രവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി തുടങ്ങിയവരെല്ലാം ഓസീസ് നിരയിലുണ്ട്.

1

ആദ്യ മത്സരത്തില്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കളിക്കില്ല. എന്നാല്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ അദ്ദേഹമുണ്ടാവും. വിരലിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന് ആദ്യ മത്സരം നഷ്ടമാവുന്നത്.

വിരലിന് പരിക്കേറ്റിരുന്ന പേസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കളിക്കുന്ന കാര്യം സംശയമാണെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തവണ കൂടുതല്‍ സ്പിന്നര്‍മാരുമായാണ് കംഗാരുക്കളെത്തുന്നത്.

നതാന്‍ ലിയോണിനൊപ്പം അഷ്ടന്‍ അഗര്‍, മിച്ചല്‍ സ്വിപ്‌സന്‍ എന്നിവരാണ് സീനിയേഴ്‌സായുള്ളത്. അരങ്ങേറാത്ത താരം ടോഡ് മുര്‍ഫിയെ ഓസീസ് ടീമിനൊപ്പം ചേര്‍ത്തുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇന്ത്യയിലെ സ്പിന്‍ സാഹചര്യം മനസിലാക്കിയാണ് കംഗാരുക്കളുടെ നീക്കം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ലക്ഷ്യമിടുന്ന ഇന്ത്യക്ക് ഓസീസ് പരമ്പര നേടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ കരുത്തരായ ഓസീസിനെ ഇത്തവണ എളുപ്പത്തില്‍ തോല്‍പ്പിക്കാന്‍ ഇന്ത്യക്കാവില്ലെന്നുറപ്പ്. ഇന്ത്യയുടെ ഹോം ഗ്രൗണ്ടിലെ ടെസ്റ്റ് റെക്കോഡുകള്‍ മികച്ചതാണ്.

1

എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ സമീപകാലഫോമും പരിക്കും എല്ലാം പരിശോധിക്കുമ്പോള്‍ ഉജ്ജ്വല ഫോമിലുള്ള കംഗാരുക്കളെ വീഴ്ത്തുക കടുപ്പമാവും. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നഷ്ടമാവുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

വാഹനാപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിനും പരമ്പര നഷ്ടമാവും. ഇന്ത്യ രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയയില്‍ നേടിയപ്പോഴും ശ്രദ്ധേയ പ്രകടനമാണ് റിഷഭ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ റിഷഭിന്റെ അഭാവം ഇന്ത്യക്ക് നികത്താനാവാത്ത വിടവാണ്.

ഓസീസ് 18 അംഗ ടീം- പാറ്റ് കമ്മിന്‍സ് (c), അഷ്ടന്‍ അഗര്‍, സ്‌കോട്ട് ബോലണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹെയ്‌സല്‍വുഡ്, ട്രവിസ് ഹെഡ്, ഉസ്മാന്‍ ഖ്വാജ, മാര്‍നസ് ലബ്യുഷെയ്ന്‍, നതാന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മുര്‍ഫി, മാത്യു റിന്‍ഷാ, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വിപ്‌സന്‍, ഡേവിഡ് വാര്‍ണര്‍

Story first published: Wednesday, January 11, 2023, 10:38 [IST]
Other articles published on Jan 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+