Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഓസീസിന് ഇത്ര പേടിയോ? ഏറ്റവും ഭയം 4 ഇന്ത്യക്കാരെ! തുറന്നടിച്ച് മുന്‍ പാക് താരം

ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു മുന്നോടിയായി ഓസ്‌ട്രേലിയന്‍ ടീം മൈന്‍ഡ് ഗെയിമുകള്‍ കളിക്കാന്‍ തുടങ്ങിയതായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ താരം ബാസിത് അലി. മാനസികമായി ഇന്ത്യയെ ആക്രമിക്കാനുള്ള ശ്രമമാണ് ഓസ്‌ട്രേലിയ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇതിനു പിന്നില്‍ അവരുടെ ഭയം തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അലി ഇക്കാര്യം പറഞ്ഞത്.

നവംബര്‍ 22 മുതലാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു തുടക്കമാവുന്നത്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയുടെ മുന്‍ എഡിഷനുകളില്‍ നാലു വീതം ടെസ്റ്റുകളാണുണ്ടായിരുന്നതെങ്കില്‍ ഇത്തവണ അഞ്ചു ടെസ്റ്റുകളുടേതാണ് പരമ്പര. പകലും രാത്രിയുമായുള്ള ഒരു പിങ്ക് ബോള്‍ ടെസ്റ്റും ഇതിലുള്‍പ്പെടും.

INDIAN TEST TEAM

ഓസ്‌ട്രേലിയക്കു 4 പേരെ ഭയം

ഇന്ത്യന്‍ ടീമിലെ നാലു താരങ്ങളെ ഓസ്‌ട്രേലിയ വളരെയധികം ഭയപ്പെടുന്നുണ്ടെന്നാണ് ബാസിത് അലിയുടെ നിരീക്ഷണം. നേരത്തേ തങ്ങള്‍ക്കെതിരേ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള റിഷഭ് പന്തിനെയാണ് ഓസീസ് പ്രധാനമായി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു.

പാറ്റ് കമ്മിന്‍സോ, റിക്കി പോണ്ടിങോ, ആദം ഗില്‍ക്രിസ്‌റ്റോ ആരുമാവട്ടെ അവരെല്ലാം ഇന്ത്യക്കെതിരേ മൈന്‍ഡ് ഗെയിം കളിക്കുകയാണ്. കാരണം അവര്‍ക്കു ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെയെല്ലാം പേടിയാണ്. എന്റെ വാക്കുകള്‍ ഓര്‍മിച്ചു വച്ചോളൂ, അവര്‍ക്കു നാലു പേരെ ഭയമാണ്.

റിഷഭ് പന്ത് ഓസ്‌ട്രേലിയയില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള താരമാണ്. തങ്ങളെല്ലാം പന്തിനെയാണ് ലക്ഷ്യമിടുന്നതെന്ന സൂചന നല്‍കിയാണ് അവര്‍ മൈന്‍ഡ് ഗെയിമുകള്‍ കളിച്ചുകൊണ്ടിരിക്കുന്നത്.

ഞാന്‍ ഓസ്ട്രലിയയില്‍ കളിച്ചിട്ടുള്ളയാളാണ്. അതുകൊണ്ടു തന്നെ അവരുടെ മാനസികാവസ്ഥയെക്കുറിച്ച് വളരെ നന്നായി അറിയുകയും ചെയ്യാം. അവര്‍ ഒരു കാര്യമാണ് പുറമെ കാണിക്കുക. പക്ഷെ മനസിനകത്ത് ചിന്തിച്ചുകൊണ്ടിരിക്കുന്നത് മറ്റൊന്നായിരിക്കുമെന്നും ബാസിത് അലി തുറന്നടിക്കുന്നു.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ അവസാനമായി കളിച്ച രണ്ടു ടെസ്റ്റ് പരമ്പരകളിലും ജേതാക്കളാവാന്‍ ഇന്ത്യക്കായിട്ടുണ്ട്. അതിനാല്‍ തന്നെ ഹാട്രിക് ജയം തേടിയാവും രോഹിത് ശര്‍മയും സംഘവും അവിടെയെത്തുക. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര ഇരുവര്‍ക്കും കൂടുതല്‍ നിര്‍ണായകവുമാണ്.

കാരണം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനുള്ള ഫൈനലിലേക്കു യോഗ്യത നേടണമെങ്കില്‍ ഈ പരമ്പര ഇന്ത്യക്കും ഓസീസിനും ഒരുപോലെ പ്രധാനപ്പെട്ടതാണ്. നിലവില്‍ ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ടീമുകളാണ് ഇന്ത്യയും ഓസീസും.

രോഹിത്തിന്റെ വിജയശതമാനം പോരാ

ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ വിജയശതമാനം അത്ര പോരെന്ന അഭിപ്രായമാണ് ബാസിത് അലിക്കുള്ളത്. 2022ല്‍ വിരാട് കോലി നായകസ്ഥാനമൊഴിഞ്ഞതോടെയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനായി രോഹിത് ചുമതലയേറ്റത്. അതിനു ശേഷം റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അദ്ദേഹത്തിനു കീഴില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം നടത്തിക്കൊണ്ടിരിക്കുന്നത്.

ROHIT SHARMA

ഇതുവരെ നയിച്ച 17 ടെസ്റ്റുകളില്‍ 11ലും ടീമിനെ വിജയിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. ടെസ്റ്റില്‍ 64.70 എന്ന വിജയശതമാനമാണ് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിനുള്ളത്. പക്ഷെ ഇതു അത്ര പോരെന്നാണ് അലിയുടെ നിരീക്ഷണം.

ഈ വിജയശതമാനം അത്ര പോരെന്നാണ് ഞാന്‍ കരുതുന്നത്. ടെസ്റ്റില്‍ ഇന്ത്യക്കു ശക്തമായ പോരാട്ടം നല്‍കാന്‍ സാധിക്കുന്ന ഒരേയൊരു ടീം ഓസ്‌ട്രേലിയയാണ്. ബാക്കിയുള്ളവരെല്ലാം വെറും കുട്ടികളാണെന്നും ബാസിത് അലി കൂട്ടിച്ചേര്‍ത്തു. അതേസമയം, ബംഗ്ലാദേശുമായുള്ള രണ്ടാംടെസ്റ്റില്‍ ഇന്ത്യയെ നയിക്കാനുള്ള തയ്യാറെടുപ്പിലാണ് രോഹിത്. ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന്റെ വമ്പന്‍ വിജയം കൊയ്യാന്‍ ഇന്ത്യക്കായിരുന്നു.

Story first published: Thursday, September 26, 2024, 14:29 [IST]
Other articles published on Sep 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+