For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: അശ്വിനും സര്‍ഫറാസും വേണ്ട, രാഹുല്‍ മൂന്നാമന്‍; ഇന്ത്യന്‍ 11 നിര്‍ദേശിച്ച് ശാസ്ത്രി

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ പോവുകയാണ്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ ആദ്യ മത്സരം പെര്‍ത്തിലാണ് നടക്കുന്നത്. നായകന്‍ രോഹിത് ശര്‍മ ആദ്യം മത്സരം കളിക്കില്ലെന്ന് ഇതിനോടകം ഉറപ്പായിട്ടുണ്ട്. കുഞ്ഞ് പിറന്നതിനാല്‍ രോഹിത് ഓസ്‌ട്രേലിയയിലേക്ക് എത്തിയിട്ടില്ല. ഇന്ത്യ നാട്ടില്‍ ന്യൂസീലന്‍ഡിനോട് ടെസ്റ്റ് പരമ്പര തോറ്റാണ് ഓസ്‌ട്രേലിയയിലേക്കെത്തുന്നത്. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

സമീപകാലത്തെ ഇന്ത്യയുടെ മോശം ഫോം വലിയ തലവേദനയാണ്. കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ഇന്ത്യ പരമ്പര നേടിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും വലിയ പ്രതീക്ഷയുണ്ട്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കടുപ്പമാണെന്ന് തന്നെ പറയാം. ഇപ്പോഴിതാ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെയാവണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി. രോഹിത് ശര്‍മ ഇല്ലാതെയുള്ള പ്ലേയിങ് 11നാണ് രവി ശാസ്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

ശുബ്മാന്‍ ഗില്‍-യശ്വസി ജയ്‌സ്വാള്‍

ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് എങ്ങനെ വേണമെന്നതാണ് പ്രധാന പ്രശ്‌നം. രോഹിത് ശര്‍മ ആദ്യ ടെസ്റ്റിനില്ല. യശ്വസി ജയ്‌സ്വാള്‍ ഓസീസില്‍ കന്നി ടെസ്റ്റ് പരമ്പരക്കിറങ്ങുകയാണ്. ഇന്ത്യയില്‍ മികച്ച റെക്കോഡുള്ള താരമാണ് ജയ്‌സ്വാള്‍. എന്നാല്‍ ഓസ്‌ട്രേലിയയില്‍ മികവ് കാട്ടാന്‍ സാധിക്കുമോയെന്നത് കണ്ടറിയാം. എന്തായാലും ജയ്‌സ്വാളിന് ഓപ്പണിങ് സീറ്റ് ഉറപ്പാണെന്ന് പറയാം. എന്നാല്‍ ജയ്‌സ്വാളിനൊപ്പം കെ എല്‍ രാഹുല്‍ ഓപ്പണറാവേണ്ടെന്നാണ് ശാസ്ത്രി പറയുന്നത്.

ശുബ്മാന്‍ ഗില്‍ ഓപ്പണറായി എത്തണമെന്നാണ് ശാസ്ത്രിയുടെ അഭിപ്രായം. നേരത്തെ ഓസീസില്‍ ഓപ്പണറായി കളിക്കുകയും മികവ് കാട്ടുകയും ചെയ്തിട്ടുള്ള താരമാണ് ഗില്‍. എന്നാല്‍ ഇപ്പോള്‍ മൂന്നാം നമ്പറിലാണ് അദ്ദേഹം കളിക്കുന്നത്. എന്നാല്‍ രോഹിത്തിന്റെ അഭാവത്തില്‍ ഗില്‍ ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തണമെന്നാണ് ശാസ്ത്രി പറയുന്നത്.

rishabh pant dhruv jurel

കെ എല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത്

മൂന്നാം നമ്പറില്‍ കെ എല്‍ രാഹുല്‍ കളിക്കണമെന്നാണ് ശാസ്ത്രി നിര്‍ദേശിക്കുന്നത്. പിടിച്ചുനിന്ന് പതിയെ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് രാഹുല്‍. എന്നാല്‍ സമീപകാലത്തായുള്ള താരത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നകാണ്. സന്നാഹ മത്സരത്തിനിടെ രാഹുലിന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മൂന്നാം നമ്പറില്‍ ക്ഷമയോടെ കളിക്കാന്‍ കഴിവുള്ളവനാണ് രാഹുലെന്ന് പറയാം.

നാലാം നമ്പറില്‍ വിരാട് കോലി തുടരും. കോലിയുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. ഈ വര്‍ഷം ഒരു സെഞ്ച്വറിപോലും ടെസ്റ്റില്‍ നേടാന്‍ കോലിക്കായിട്ടില്ല. സന്നാഹ മത്സരത്തിലും അദ്ദേഹം നിരാശപ്പെടുത്തി. ഈ സാഹചര്യത്തില്‍ കോലിയുടെ പ്രകടനം ഇന്ത്യക്ക് വലിയ ആശങ്കയുണ്ടാക്കുന്നതാണ്.

അഞ്ചാം നമ്പറില്‍ റിഷഭ് പന്ത് തുടരണം. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയത് റിഷഭിന്റെ ബാറ്റിങ് കരുത്തിലായിരുന്നു. അതുകൊണ്ടുതന്നെ റിഷഭിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇത്തവണ റിഷഭിനായി പ്രത്യേക പദ്ധതികളോടെയാവും ഓസീസ് ഇറങ്ങുകയെന്ന് ഉറപ്പാണ്.

kl rahul ind vs aus

ദ്രുവ് ജുറേല്‍, ജഡേജ/ സുന്ദര്‍, നിതീഷ് കുമാര്‍

ആറാം നമ്പറില്‍ ദ്രുവ് ജുറേലിനെ കളിപ്പിക്കണം. ഇന്ത്യ എ ടീമിനൊപ്പം ഗംഭീര പ്രകടനമാണ് വിക്കറ്റ് കീപ്പറായ ജുറേല്‍ കാഴ്ചവെച്ചത്. സമ്മര്‍ദ്ദ സാഹചര്യത്തിലും മികവ് കാട്ടാന്‍ ജുറേലിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ യുവതാരം വേണമെന്നാണ് ശാസ്ത്രി പറയുന്നത്. ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി ഒരാളാണ് വേണ്ടത്. അത് രവീന്ദ്ര ജഡേജ/ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരിലൊരാള്‍ മതിയെന്നാണ് ശാസ്ത്രി പറയുന്നത്. ആര്‍ അശ്വിനെ ശാസ്ത്രി തഴഞ്ഞു.

സുന്ദറും ജഡേജയും നിര്‍ണ്ണായക റണ്‍സ് സംഭാവന ചെയ്യാന്‍ കഴിവുള്ളവാണ്. എട്ടാം നമ്പറില്‍ മീഡിയം പേസ് ഓള്‍റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയെ ഇന്ത്യ കളിപ്പിക്കണം. നിതീഷ് കുമാര്‍ സമീപകാലത്ത് പന്തുകൊണ്ടും മിടുക്കുകാട്ടുന്ന താരമാണ്. സന്നാഹത്തിലും ഭേദപ്പെട്ട പ്രകടനം നടത്തുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ യുവതാരത്തെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തിയേക്കും.

ബുംറ, ആകാശ് ദീപ്, സിറാജ്

ഒമ്പതാം നമ്പറില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്കാണ് സീറ്റ്. ബുംറയുടെ ബൗളിങ് പ്രകടനമാണ് ഇന്ത്യയുടെ വജ്രായുധം. കിവീസ് പരമ്പരയില്‍ ബുംറ ഫോമിനൊത്ത് ഉയരാത്തത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. യുവപേസര്‍ ആകാശ് ദീപ് മുഹമ്മദ് ഷമിയുടെ അഭാവത്തില്‍ കളിക്കണം. ഷമിയെപ്പോലെ നന്നായി സ്വിങ് ചെയ്യാന്‍ കഴിവുള്ള ബൗളറാണ് ആകാശ് ദീപ്. അവസാനക്കാരനായി മുഹമ്മദ് സിറാജാണ് വേണ്ടത്. സമീപകാലത്തായി സിറാജ് മോശം ഫോമിലാണെങ്കിലും സിറാജ് പ്ലേയിങ് 11ല്‍ വേണമെന്നാണ് ശാസ്ത്രി നിര്‍ദേശിക്കുന്നത്.

Story first published: Saturday, November 16, 2024, 16:05 [IST]
Other articles published on Nov 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+