For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ടെസ്റ്റില്‍ ഇടം കൈയന്‍ പേസര്‍മാരില്ല, ഇന്ത്യക്ക് നാണക്കേട്! ഇവരെ വളര്‍ത്തൂ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരസമ്പന്നമാണ്. ഐപിഎല്ലിന്റെ വരവിന് ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള താരങ്ങളുടെ ഒഴുക്കില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഓരോ സീസണിന് ശേഷവും പ്രതിഭകാട്ടി നിരവധി താരങ്ങള്‍ വളര്‍ന്നുവരുമ്പോള്‍ ഒരേ സമയം മൂന്നോ നാലോ ടീമിനെ ഇറക്കാന്‍ സാധിക്കുന്ന തരത്തിലുള്ള താരസമ്പത്ത് ഇന്നത്തെ ഇന്ത്യന്‍ ടീമിലുണ്ട്. ഇത് ഇന്ത്യയുടെ സമീപകാലത്തെ പ്രകടനങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യുന്നുമുണ്ട്.

എന്നാല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മികച്ചൊരു ഇടം കൈയന്‍ പേസറില്ലെന്നത് ഏറെ നാളുകളായി ഇന്ത്യയെ വേട്ടയാടുന്ന പ്രശ്‌നമാണ്. സഹീര്‍ ഖാനും ആശിഷ് നെഹ്‌റയും പടിയിറങ്ങിയ ശേഷം ഇന്ത്യക്ക് വിശ്വസിക്കാന്‍ സാധിക്കുന്ന മികച്ചൊരു ഇടം കൈയന്‍ പേസറെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചില്ലെന്നത് വലിയ നാണക്കേടായിത്തന്നെ പറയാം. ഇപ്പോഴും ഈ പ്രശ്‌നം ഇന്ത്യയെ വേട്ടയാടുന്നുണ്ടെന്നതാണ് വസ്തുത. ഇന്ത്യക്ക് ടെസ്റ്റിലേക്ക് പരിഗണിക്കാവുന്ന ഇടം കൈയന്‍ പേസര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

അര്‍ഷ്ദീപ് സിങ്

ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യന്‍ ജേഴ്‌സിയിലും ഒരുപോലെ മിന്നിക്കുന്ന പേസറാണ് അര്‍ഷ്ദീപ് സിങ്. ന്യൂബോളിലാണ് ഇടം കൈയന്‍ പേസര്‍ കൂടുതല്‍ മികവ് കാട്ടുന്നത്. സ്വിങ് ലഭിക്കുന്ന പിച്ചില്‍ കൂടുതല്‍ ശോഭിരക്കാനാവുന്ന അര്‍ഷ്ദീപ് ഭേദപ്പെട്ട രീതിയില്‍ ബാറ്റും ചെയ്യാന്‍ കഴിവുള്ളവനാണ്. ഇന്ത്യക്കായി പരിമിത ഓവറില്‍ ശോഭിക്കുന്ന അര്‍ഷ്ദീപിനെ ടെസ്റ്റ് ടീമിലേക്കും പരിഗണിക്കേണ്ടതാണ്. ഏറെ നാളുകളായി അര്‍ഷ്ദീപ് ടെസ്റ്റ് ടീമിലേക്ക് വിളി പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇന്ത്യ ഇതുവരെ അര്‍ഷ്ദീപിന് ടെസ്റ്റില്‍ അവസരം നല്‍കിയിട്ടില്ല. ഇന്ത്യക്ക് വളര്‍ത്താവുന്ന താരമാണ് അര്‍ഷ്ദീപെന്ന് പറയാം.

യഷ് ദയാല്‍

ഐപിഎല്ലിലൂടെ എല്ലാവര്‍ക്കും സുപരിചിതനായ പേസറാണ് യഷ് ദയാല്‍. ഗുജറാത്തിനായും ആര്‍സിബിക്കായും കളിച്ച ഇടം കൈയന്‍ പേസര്‍ക്ക് ഇതിനോടകം ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിട്ടുമുണ്ട്. അതിവേഗ പേസറെന്ന് വിളിക്കാനാവില്ലെങ്കിലും മികച്ച ലൈനും ലെങ്തുമുള്ളവനാണ് ദയാല്‍. ഇക്കോണമി അല്‍പ്പം മോശമാണെങ്കിലും മികച്ച പിന്തുണ ലഭിച്ചാല്‍ മികവ് കാട്ടാന്‍ ദയാലിന് ശേഷിയുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ടെസ്റ്റിലേക്ക് താരത്തെ വളര്‍ത്താവുന്നതാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഇന്ത്യക്കായി ശോഭിക്കാന്‍ ദയാലിന് സാധിച്ചിട്ടുണ്ട്.

t natarajan

ടി നടരാജന്‍

ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറിയ താരമാണ് ടി നടരാജന്‍. തമിഴ്‌നാട്ടുകാരനായ നടരാജന്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുമെന്ന് തോന്നിക്കവെയാണ് പരിക്ക് വില്ലനാവുന്നത്. ഇതോടെ നടരാജന് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. പിന്നീട് ഇന്ത്യ പൂര്‍ണ്ണമായും നടരാജനെ കൈയൊഴിയുന്ന അവസ്ഥയാണ് ഉണ്ടായത്. ഇപ്പോഴും ഐപിഎല്ലില്‍ നടരാജന്‍ സജീവമാണ്. വരുന്ന ഐപിഎല്‍ സീസണ്‍ നടരാജനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.

മികച്ച പ്രകടനം നടത്തിയാല്‍ നടരാജനെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കണം. മികച്ച രീതിയില്‍ യോര്‍ക്കറുകളും കട്ടറുകളും എറിയാന്‍ ശേഷിയുള്ള നടരാജന്‍ ഇന്ത്യക്ക് എല്ലാ ഫോര്‍മാറ്റിലും മുതല്‍ക്കൂട്ടായേക്കാവുന്ന കളിക്കാരനാണ്. എന്നാല്‍ ഇന്ത്യന്‍ ടീം വേണ്ട പിന്തുണ നടരാജന് നല്‍കേണ്ടതായുണ്ട്.

മൊഹ്‌സിന്‍ ഖാന്‍

ഐപിഎല്ലിലൂടെ എല്ലാവരുടേയും ശ്രദ്ധ നേടിയ ഇടം കൈയന്‍ പേസറാണ് മൊഹ്‌സിന്‍ ഖാന്‍. മികച്ച ലൈനിലും ലെങ്തിലും പന്തെറിയാന്‍ ശേഷിയുള്ളവനാണ് മൊഹ്‌സിന്‍ ഖാനെന്ന് പറയാം. തുടര്‍ച്ചയായി 140 വേഗത്തില്‍ പന്തെറിയാന്‍ മൊഹ്‌സിന്‍ ഖാന് കഴിവുണ്ട്. താരത്തെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാനിരിക്കവെയാണ് പരിക്ക് വേട്ടയാടുന്നത്. ഇതോടെ തഴയപ്പെട്ടു. ഇപ്പോള്‍ സെലക്ടര്‍മാര്‍ അദ്ദേഹത്തെ തിരിഞ്ഞുനോക്കുന്നില്ല. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി ശോഭിക്കാന്‍ മൊഹ്‌സിന് കഴിവുണ്ട്. സെലക്ടര്‍മാര്‍ താരത്തിന്റെ മികവിനെ അംഗീകരിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Tuesday, December 10, 2024, 12:09 [IST]
Other articles published on Dec 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+