For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 49 കളിയില്‍ പുറത്ത്, അഞ്ചെണ്ണത്തില്‍ വാട്ടര്‍ ബോയ്! കോലിക്ക് ഈ നാണക്കേട് ഇതാദ്യം

ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടും നെടുംതൂണുകളെന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും. 2017 മുതല്‍ 2021 വരെ ടീമിനെ നയിച്ച ശേഷമായിരുന്നു കോലി ദേശീയ ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞത്. പിന്നാലെ രോഹിത് ടീമിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുകയായിരുന്നു. ഹിറ്റ്മാന്‍ സ്ഥിരം ക്യാപ്റ്റനായി മാറിയതിനു ശേഷം കോലിയെ ടീമില്‍ നിന്നും ഒതുക്കിയോയെന്ന സംശയമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. ഇതിനൊരു കാരണം കൂടിയുണ്ട്.

രോഹിത് സ്ഥിരം ക്യാപ്റ്റനായതിനു ശേഷം കോലി നിരവധി മല്‍സരങ്ങളില്‍ പുറത്തിരുന്നതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ഒടുവിലായി ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും കോലി കളിക്കുന്നില്ല. രോഹിത്തിനൊപ്പം അദ്ദേഹത്തിനും വിശ്രമം നല്‍കുകയായിരുന്നു.

KOHLI ROHIT

രോഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ വിവിധ ഫോര്‍മാറ്റുകളിലായി 49 മല്‍സരങ്ങളാണ് കോലിക്കു നഷ്ടമായിരിക്കുന്നത്. മറ്റൊരു ക്യാപ്റ്റനു കീഴിലും ഇത്രയും മല്‍സരങ്ങള്‍ അദ്ദേഹത്തിനു നഷ്ടമായിട്ടില്ല. ഇതു മാത്രമല്ല രോഹിത് നായകനായതിനു ശേഷം അഞ്ചു മല്‍സരങ്ങളില്‍ കോലി പ്ലെയിങ് ഇലവനില്‍ നിന്നും പുറത്താവുകയും വാട്ടര്‍ ബോയ് ആയി ഗ്രൗണ്ടിലെത്തുകയും ചെയ്തിട്ടുണ്ട്. ഇത്രയും കളിയില്‍ അദ്ദേഹം വാട്ടര്‍ ബോയ് ആയതും ആദ്യമാണ്

അവസാനമായി കഴിഞ്ഞ ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശുമായുള്ള മല്‍സരത്തിലായിരുന്നു കോലിയെ വാട്ടര്‍ ബോയ് ആയി കണ്ടത്. മല്‍സരത്തില്‍ രോഹിത് തന്നെ ടീമിന നയിച്ചപ്പോള്‍ കോലിയടക്കം ചില മുന്‍നിര താരങ്ങള്‍ക്കു വിശ്രമം അനുവദിക്കുകയായിരുന്നു.

INDIA

അതേസമയം, ഏഷ്യാ കപ്പിലെ കിരീട വിജയത്തിനു ശേഷം ഇന്ത്യ ടീം ഓസ്‌ട്രേലിയക്കെതിരേ കച്ചമുറുക്കുകയാണ്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇരുടീമും കൊമ്പുകോര്‍ക്കുക. ആദ്യ മല്‍സരം വെള്ളിയാഴ്ച പകലും രാത്രിയുമായി മൊഹാലിയില്‍ നടക്കും. ഐസിസിയുടെ ഏകദിന ലോകകപ്പിനു മുമ്പ് ഇന്ത്യന്‍ ടീം കളിക്കുന്ന അവസാന പരമ്പര കൂടിയാണിത്.

രോഹിത്, കോലി എന്നിവരെക്കൂടാതെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ക്കും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. രോഹിത്തിന്റെ അഭാവത്തില്‍ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ടീമിനെ നയിക്കുക കെഎല്‍ രാഹുലായിരിക്കും. നീണ്ട ഇടവേളയ്ക്കു ശേഷം സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ഈ പരമ്പരയിലൂടെ ടീമിലേക്കു തിരികെ വിളിക്കുകയും ചെയ്തിരിക്കുകയാണ്.

ഓസീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

ആദ്യത്തെ രണ്ട് ഏകദിനം

ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി, തിലക് വര്‍മ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ,

അവസാന ഏകദിനം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, വിരാട് കോലി, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, അക്ഷര്‍ പട്ടേല്‍ (ഫിറ്റ്നസ് പരിഗണിച്ചു മാത്രം).

Story first published: Tuesday, September 19, 2023, 11:17 [IST]
Other articles published on Sep 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+