For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സ്‌കോര്‍ 3-2!! ജയിക്കുന്ന ടീമേത്? ഗില്ലിയുടെ പ്രവചനം വൈറല്‍, ഒരു കാര്യമുറപ്പ്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ വ്യാഴാഴ്ച തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയെക്കുറിച്ച് ഓസീസിന്റെ മുന്‍ വെടക്കെട്ട് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റ്. സമാപിച്ച ഏകദിന പരമ്പരയില്‍ ഓസ്‌ട്രേയില 2-1നാണ് വിജയികളായത്. സമാനമായ വളരെ ത്രില്ലിങായ ടി20 പരമ്പരയാവും ഇതെന്നാണ് ഗില്ലിയുടെ പ്രവചനത്തില്‍ നിന്നും വ്യക്തമാവുന്നത്.

ടി20യിലെ വിജയികളെ മാത്രമല്ല, അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ശ്രദ്ധിക്കേണ്ട താരം ആരാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തിരിക്കുകയാണ്. ബുധനാഴ്ച കാന്‍ബെറയിലാണ് പരമ്പരയിലെ ആദ്യത്തെ പോരാട്ടം നടക്കാനിരിക്കുന്നത്.

ADAM GILCHRIST

ഗില്‍ക്രിസ്റ്റിന്റെ പ്രവചനമിങ്ങനെ

ഐപിഎല്‍ ടീമായ പഞ്ചാബ് കിങ്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുള്ള വീഡിയോയിലാണ് ടി20 പരമ്പരയില്‍ വിജയം ആര്‍ക്കായിരിക്കുമെന്നും ഓസ്ട്രിയ ഭയക്കുന്ന ഇന്ത്യന്‍ താരം ആരാവുമെന്നും ആദം ഗില്‍ക്രിസ്റ്റ് തുറന്നു പറഞ്ഞത്. പക്ഷെ പരമ്പര ആരു നേടുമെന്നതിനെ കുറിച്ച് വളരെ രസകരമായ പ്രവചനമാണ് അദ്ദേഹം നടത്തിയത്.

അഞ്ചു ടി20കളുടെ പരമ്പര 3-2നായിരിക്കും അവസാനിക്കുകയെന്നാണ് ഗില്ലിയുടെ പ്രവചനം. പക്ഷെ ജയിക്കുന്ന ആ ടീം ആരാണെന്നു മാത്രം അദ്ദേഹം പറഞ്ഞില്ലെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. 3-2 ആയിരിക്കും പരമ്പരയിലെ സ്‌കോര്‍ ലൈന്‍. എന്നു മാത്രമേ ഗില്‍ക്രിസ്റ്റ് പറഞ്ഞു. ഇതോടെ ആങ്കറായ സാഹിബ ബാലി അദ്ദേഹത്തോടു ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കൂയെന്നു അഭ്യര്‍ഥിക്കുകയായിരുന്നു.

പക്ഷെ എന്നിട്ടും എവിടെയും തൊടാതത തരത്തിലുള്ള ഒരു മറുപടിയാണ് ഗില്‍ ക്രിസ്റ്റ് നല്‍കിയത്. ഈയൊരു സ്‌കോറുമായി (3-2) തന്നെ നിങ്ങള്‍ ഉറങ്ങൂ. ആര്‍ക്കാണ് മൂന്നു കിട്ടിയതെന്നും ആര്‍ക്കാണ് രണ്ടെന്നും സ്വന്തം മനസ്സ് കൊണ്ടു ആലോചിക്കൂയെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഗില്‍ക്രിസ്റ്റ് വിജയികളായി തിരഞ്ഞെടുത്ത ഈ ആ ടീം ആരായിരിക്കുമെന്നു ആരാധകരും തലപുകയ്ക്കുകയാണ്.

ടി20 പരമ്പര യഥാര്‍ഥത്തില്‍ ആരു ജയിക്കുമെന്നതിനെ കുറിച്ച് ഗില്‍ക്രിസ്റ്റിനു പോലും ഉറപ്പില്ലെന്നു തന്നെയാണ് ഈ പ്രവചനത്തില്‍ നിന്നും വ്യക്തമാവുന്നത്. ആരു ജയിച്ചാലും പരമ്പര ഏകപക്ഷീയമാവില്ലെന്നും ഇഞ്ചോടിഞ്ച് തന്നെയാവുമെന്നും ഇതില്‍ നിന്നും വ്യക്തവുമാണ്.

സമീപകാലത്തു ടി20യില്‍ എതിരാളികളില്ലാതെ വിലസുകയാണ് ടീം ഇന്ത്യ. കഴിഞ്ഞ വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പില്‍ ജേതാക്കളായതിനു ശേഷം പുതിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു കീഴിവാണ് ടീമിന്റെ പടയോട്ടം.

ഒരു ടി20 പരമ്പര പോലും ഇന്ത്യ തോല്‍ക്കുകയും ചെയ്തിട്ടില്ല. ശ്രീലങ്ക, ബംഗ്ലാദേശ്, സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരെയല്ലാം തുരത്തിയ ഇന്ത്യ അവസാനമായി കളിച്ച ഏഷ്യാ കപ്പില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ജേതാക്കളായത്.

സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന ബാറ്റര്‍മാരുടെ സാന്നിധ്യവും വളരെ സന്തുലിതമായ ബൗളിങ് ആക്രമണവുമാണ് ഇന്ത്യയെ ഈ ഫോര്‍മാറ്റില്‍ കൂടുതല്‍ അപകടകാരികളാക്കി മാറ്റിയിരിക്കുന്നത്. തനിച്ചു മല്‍സരഗതി മാറ്റാന്‍ സാധിക്കുന്ന മാച്ച് വിന്നര്‍മാര്‍ ബാറ്റിങിലും ബൗളിങിലുമെല്ലാം ഇന്ത്യക്കുണ്ട്.

ARSHDEEP SINGH

ഓസീസ് ഭയക്കേണ്ടയാള്‍

ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ടീം ഭയക്കേണ്ട ഇന്ത്യന്‍ താരത്തെ കുറിച്ചുള്ള ചോദ്യത്തിനും സര്‍പ്രൈസ് മറുപടിയാണ് ആദം ഗില്‍ക്രിസ്റ്റ് നല്‍കിയത്. അഭിഷേക് ശര്‍മയോ, വരുണ്‍ ചക്രവര്‍ത്തിയോ, ജസ്പ്രീത് ബുംറയോയല്ല മറിച്ച് അര്‍ഷ്ദീപ് സിങായിരിക്കും ആ താരെന്നാണ് അദ്ദേഹം പറഞ്ഞത്.

അര്‍ഷ്ദീപിനു പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുമോയെന്ന കാര്യം പോലും സംശയത്തില്‍ നില്‍ക്കവൊയാണ് ഗില്ലിന്റെ ഈ മറുപടിയെന്നതാണ് കൗതുകകകരം. അര്‍ഷ്ദീപ് സിങായിരിക്കും ആ താരമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഇന്നിങ്‌സിന്റെ തുടക്കത്തിലും അവസാനവുമെല്ലാം അദ്ദേഹത്തിന്റെ ബോളുകള്‍ അപകടം വിതയ്ക്കും.

അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കായി നിലവില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തതും അര്‍ഷ്ദീപാണെന്നു എനിക്കു തോന്നുന്നു. അതുകൊണ്ടു തന്നെ അഞ്ചു ടി20കളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ ശ്രദ്ധിക്കേണ്ടതും അദ്ദേഹത്തെയാണെന്നു ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി.

Story first published: Monday, October 27, 2025, 13:32 [IST]
Other articles published on Oct 27, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+